Current Date

Search
Close this search box.
Search
Close this search box.

പിണറായിയിലെ അരുംകൊലകള്‍ ഓര്‍മപ്പെടുത്തുന്നത്

Untitled-3.jpg

ഒരുപാട് വികാരങ്ങളുടെ ആകെത്തുകയാണ് മനുഷ്യന്‍. അതാതു സമയങ്ങളില്‍ വേണ്ട വികാരം പ്രകടിപ്പിക്കുക എന്നതാണ് മനുഷ്യനെ മറ്റുള്ളവരില്‍ നിന്നും ഭിന്നമാക്കുന്നത്. എല്ലാ വികാരങ്ങള്‍ക്ക് മുകളിലും സ്‌നേഹം, കാരുണ്യം എന്നിവ വരുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മനുഷ്യന്‍ ജനിക്കുന്നത്. തന്റെ ലൈംഗിക വികാരം ക്ഷമിപ്പിക്കാന്‍ കണ്ടെത്തിയ വഴിയില്‍ മക്കളും മാതാപിതാക്കളും തടസ്സമാണ് എന്ന ചിന്തയില്‍ നിന്നാണ് പിണറായിയിലെ അരുംകൊലകള്‍ രൂപപ്പെട്ടത്. നൊന്തു പെറ്റ അമ്മക്ക് വിഷം നല്‍കാനും പ്രസവിച്ച മകളെ വിഷം കൊടുത്തു കൊല്ലാനും കഴിയുന്ന മാനസിക അവസ്ഥ നമ്മെ ഭയപ്പെടുത്തണം. മേല്‍ പറഞ്ഞ വികാരങ്ങളായ സ്‌നേഹം, കരുണ എന്നിവയുടെ ഒരു കണികയും മനസ്സില്‍ ബാക്കിയാവുന്നില്ല എന്നതാണ് ഈ ക്രൂരത നല്‍കുന്ന പ്രായോഗിക പാഠം.

കുറ്റം ചെയ്താല്‍ സാധാരണ മനുഷ്യരില്‍ ഒരു കുറ്റബോധം രൂപപ്പെടും. പലപ്പോഴും കുറ്റങ്ങള്‍ അവിചാരിതമായി സംഭവിക്കുന്നു. ഇവിടെ അങ്ങിനെയല്ല. വളരെ സമയമെടുത്ത് ചിന്തിച്ചു കൊണ്ടാണ് എല്ലാ കൊലകളും നടത്തിയത്.  അടുത്തിടെ ഇത്തരം വാര്‍ത്തകള്‍ അധികരിച്ചു വരുന്നതായി നാം കാണുന്നു. ബന്ധങ്ങളില്‍ ഏറ്റവും പവിത്രമെന്നു നാം കരുതുന്ന മാതാവ് മക്കള്‍ ബന്ധത്തിന്റെ പവിത്രത പോലും ചോദ്യം ചെയ്യപ്പെടുന്ന വാര്‍ത്തകളാണ് നാം കേള്‍ക്കുന്നതും.  വര്‍ധിച്ചു വരുന്ന ഇത്തരം പ്രവണതകള്‍ കാണാതെ പോയാല്‍ സമൂഹം അതിനു വലിയ വില നല്‍കേണ്ടി വരും.

കുടുംബ ബന്ധങ്ങളിലെ നിസാര പ്രശ്‌നങ്ങള്‍ പോലും വലിയ വിപത്തിലേക്ക് കൊണ്ടെത്തിക്കും എന്നാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചെറിയ വിള്ളലുകള്‍ ശ്രദ്ധിക്കാതെ പോയാല്‍ പെട്ടെന്ന് തന്നെ നികത്താന്‍ കഴിയാത്ത അകല്‍ച്ച ബന്ധങ്ങളില്‍ സംഭവിക്കും. പ്രത്യേകിച്ച് ഭാര്യ – ഭര്‍ത്തൃ ബന്ധം. കുടുംബത്തിന്റെ ആണിക്കല്ലാണ് ഈ ബന്ധം. കുട്ടികള്‍ ശേഷം വരുന്നതാണ്. പക്ഷെ നിസാര വിഷയങ്ങളില്‍ വേറിട്ട് പോകുകയോ പിണങ്ങി നില്‍ക്കുകയോ ചെയ്യുന്ന അനുഭവങ്ങള്‍ ധാരാളം. അസ്വസ്ഥമായ കുടുംബ ജീവിതത്തില്‍ പിശാചിന് കയറി കൂടാന്‍ എളുപ്പമാണ്. ബ്രേക്കില്ലാത്ത വാഹനം റോഡിലിറക്കിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് ശിഥിലമായ കുടുംബ ബന്ധങ്ങള്‍ കൊണ്ട് സംഭവിക്കുന്നതും. ഒരു ഒഴിവും നികത്താതെ പോകില്ല എന്നുറപ്പാണ്. സ്‌നേഹം,കാരുണ്യം,കടമകളെ കുറിച്ച ബോധം എന്നിവക്ക് പകരം ഈ ഒഴിവുകളില്‍ കോപം,വിദ്വേഷം എന്നിവ അടിഞ്ഞു കൂടുന്നു. സമാധാനം എന്നതാണ് കുടുംബ ജീവിതത്തിന്റെ ഇസ്ലാമിക കാഴ്ചപ്പാട്. അതില്ലാതെ പോയാല്‍ പിന്നെ ബന്ധം കേവലം ചടങ്ങു മാത്രമായി തീരും.

തന്റെ വഴിവിട്ട ലൈംഗിക ജീവിതത്തിനു മക്കളും മാതാപിതാക്കളും തടസ്സമാണ് എന്നതാണ് പിണറായിയിലെ സ്ത്രീയെ ഇത്ര ക്രൂരയാക്കിയത്.  ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സ്ത്രീകളെ വശീകരിക്കാനും വല വീശാനും ശ്രമിക്കുന്ന ആളുകള്‍ കൂടുതലാണ്. മനുഷ്യന്‍ അവസരങ്ങളുടെ സൃഷ്ടിയാണ് എന്നൊരു ചൊല്ലുണ്ട്. സ്‌നേഹം,ആദരവ് എന്നിവ ലഭിക്കാതിരിക്കുമ്പോള്‍ അത് കിട്ടുന്നിടം അന്വേഷിച്ചു പോകുക എന്നത് മനുഷ്യ സഹചമാണ്.  പിണറായിയിലെ സൗമ്യ എന്ന മനുഷ്യ സ്ത്രീക്ക് എങ്ങിനെ ഈ നിലയിലേക്ക് മാറാന്‍ കഴിഞ്ഞു എന്നത് ചിന്തയുടെ അപ്പുറമാണ്. കുടുംബ ബന്ധങ്ങളിലെ ചെറിയ വ്യതിയാനം പോലും കൊണ്ടെത്തിക്കുക നമ്മുടെ ഭാവനകള്‍ക്കു അപ്പുറമാണ് എന്ന് പറയാന്‍ കൂടി ഇത്തരം സംഭവങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു.  

ആറു കൊല്ലമായി വിവാഹം കഴിഞ്ഞ ദമ്പതികളുടെ വിഷയത്തില്‍ ഇടപെടാന്‍ ഒരിക്കല്‍ അവസരം ലഭിച്ചു. രണ്ടു പേരും താമസിക്കുന്നത് ഒരേ ഫ്‌ളാറ്റില്‍. കുട്ടികളില്ല. വിഷയം അതല്ല, കഴിഞ്ഞ അഞ്ചു വര്‍ഷമായി രണ്ടു പേരും ഉറങ്ങുന്നതു രണ്ടു റൂമിലും. ഒരു ഫ്‌ളാറ്റില്‍ രണ്ടു ലോകം എന്നതാണ് എനിക്ക് ബോധ്യമായത്. കാര്യങ്ങളെ കാണുന്നതിന് മുമ്പ് കാരണങ്ങളെ കൂടി കാണാന്‍ തയാറാവണം.

 

 

Related Articles