Current Date

Search
Close this search box.
Search
Close this search box.

നമ്മില്‍ നിന്ന് തുടങ്ങാം

social-media.jpg

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധയോടെ നോക്കികാണുന്നൊരു ദര്‍ശനമാണ് ഇസ്‌ലാം. നേരിട്ടും സോഷ്യല്‍ മീഡിയ സംവിധാനങ്ങളിലും ഇസ്‌ലാമിനെതിരെ കോപ്പുകൂട്ടുന്നവരും ഏറെയാണിന്ന്. ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് ഒരിക്കലും മറ്റുള്ള മതങ്ങളെ അതില്‍ വിശ്വസിക്കുന്നവരെയും നിന്ദിക്കാനോ, ആക്രമിക്കാനോ സാധിക്കില്ല. ഇസ്‌ലാം അത് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, കര്‍ശനമായി വിലക്കുകയും ചെയ്യുന്നു. ഇസ്‌ലാം കടുത്ത വെല്ലുവിളി നേരിടുന്ന ഇത്തരം പശ്ചാത്തലത്തില്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് ഇസ്‌ലാമിനെ പഠിക്കാനുള്ള അവസരമാണ് മറ്റുള്ളവര്‍ക്ക് നാം സൃഷ്ടിക്കേണ്ടത്.

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്ന നമ്മില്‍ വലിയൊരു വിഭാഗം അതില്‍ നമസ്‌കാര സമയങ്ങള്‍ അറിയിക്കുന്ന ബാങ്ക്‌വിളി സെറ്റ് ചെയ്തിട്ടുണ്ടാവും. എന്നാല്‍ അതില്‍ ബാങ്ക് കൊടുക്കുമ്പോള്‍ തന്റെ പണി നിര്‍ത്തിവെച്ച് ജമാഅത്ത് നമസ്‌കാരത്തിന് പോകുന്ന എത്ര പേരുണ്ടാവും? ഫേസ്ബുക്കിലും വാട്‌സപ്പിലും ഉപദേശ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ഷെയര്‍ ചെയ്യുന്ന എത്രയോ പേരെ നമുക്ക് കാണാം. എന്നാല്‍ അത് കേട്ട് അതിലെ നന്മകള്‍ തന്റെ ജീവിതത്തില്‍ പകര്‍ത്താന്‍ വല്ല ശ്രമവും നടത്തിയ എത്ര പേരുണ്ടാവും? ഫേസ്ബുക്കില്‍  ഷെയര്‍ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്തു പറഞ്ഞതാണ് ഓര്‍മ വരുന്നത്. ഇസ്‌ലാമിക പ്രസംഗങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഒരുപ്പാട് നന്മകള്‍ (കൂലി) കിട്ടുമത്രെ. എന്നാല്‍ സ്വയം നന്നാവാനുള്ള ശ്രമം പോലും നടത്താതെ മറ്റുള്ളവരെ നന്നാക്കന്‍ നടക്കുന്നത് എത്രത്തോളം ശരിയാണ്. വാട്‌സപ്പില്‍ സുബ്ഹി നമസ്‌കാരത്തിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും ഷെയര്‍ ചെയ്ത് പള്ളിയില്‍ പോകാതെ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുന്നവരെ നമുക്ക് കാണാം. ചിലരുടെയെല്ലാം പോസ്റ്റുകള്‍ കാണുമ്പോള്‍ അവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകുകയുള്ളു എന്നാണ് തോന്നുക. ഇക്കാത്ത് സോഷ്യല്‍ മീഡിയ ഒരു അവിഭാജ്യ ഘടകമാണെന്നത് ശരിയാണ്. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് ഇന്നത്തെ പ്രശ്‌നം. ആദ്യം നമുക്ക് നമ്മില്‍ നിന്നു തന്നെ തുടങ്ങാം.

Related Articles