Current Date

Search
Close this search box.
Search
Close this search box.

ജോലിയുദ്ദേശിച്ച് പോയി ഉംറ നിര്‍വ്വഹിച്ചാല്‍ സ്വീകാര്യമാവുമോ?

umrah.jpg

ചോദ്യം : ജോലിയാവശ്യാര്‍ത്ഥം രണ്ടാഴ്ചകാലത്തേക്ക് സൗദിയിലേക്ക് പോയ എനിക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം കിട്ടി. എന്റെ ഉദ്ദേശ്യം ജോലി ആയതിനാല്‍, ആ ഉംറ സ്വീകരിക്കപ്പെടുമോ?

മറുപടി : അല്ലാഹു പറയുന്നു.’ആര്‍ ഒരു അണുവിന്റെ തൂക്കം നന്‍മ ചെയ്തിരുന്നുവോ, അവനത് കാണും’ (അല്‍ സല്‍സല -7). ‘തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും അവന്റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്’ (അന്നിസാഅ് 40) എന്നീ ആയത്തുകളുടെ വെളിച്ചത്തില്‍ ആ ഉംറ സ്വീകാര്യമാണ്.

പക്ഷെ ഉംറ മാത്രം ലക്ഷ്യം വച്ചു വന്നവര്‍ക്കു സമമായ പ്രതിഫലം, ജോലിയുദ്ദേശിച്ചു വന്നവര്‍ക്ക് ലഭിക്കില്ല. സൗദിയിലെ സ്ഥിരതാമസക്കാരുടെ ഗണത്തിലാണ് അവര്‍ പരിഗണിക്കപ്പെടുക. ഉംറ നിര്‍ബന്ധമാണ് എന്ന അഭപ്രായമുള്ള പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ അവരുടെ ഉംറ അസ്വീകാര്യമാണ്. ദൈവം ഉദ്ദേശിച്ചാല്‍ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.

വിവ : ഇസ്മഈല്‍ അഫാഫ്‌

Related Articles