Current Date

Search
Close this search box.
Search
Close this search box.

ജനങ്ങളെ മുസ്‌ലിമാക്കാന്‍ യുദ്ധം അനുവദനീയമോ?

war.jpg

താങ്കള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് നയിച്ച ഉഹ്ദ് പോലുള്ള യുദ്ധങ്ങളെ പറ്റി പറയാന്‍ കഴിയുമോ? എന്തിനു വേണ്ടിയാണ് അന്ന് മുസ്‌ലിംകള്‍ ഇത്തരത്തിലുള്ള യുദ്ധം നയിച്ചത്? മറ്റ് ജനങ്ങളെ ഇസ്‌ലാമിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കാനോ ആളുകളെ വെറുതെ കൊന്നൊടുക്കുകയോ ചെയ്യാനായിരുന്നോ ഇതത്രയും? ക്രൈസ്തവതക്ക് ശുദ്ധമായ ചരിത്രമുണ്ടാക്കിക്കൊണ്ടിരിക്കുന്ന അവരുടെ വെബ്‌സൈറ്റുകളില്‍ ഞാന്‍ വായിച്ചെടുത്തതൊന്നും എനിക്ക് പൂര്‍ണമായി വിശ്വസിക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ ചിന്തിച്ചു, പ്രസ്തുത വെബ്‌സൈറ്റ് ശരിയായ രീതിയില്‍ പരിശോധിക്കാനും തീരുമാനിച്ചു. ക്ഷമിക്കണം, ഞാനൊന്നുകൂടി ചോദിക്കട്ടെ; തീര്‍ച്ചയായും എന്റെ ഈ ചോദ്യങ്ങളെല്ലാം താങ്കളുടെ സമയമത്രയും വെറുതെയാക്കാനായിരിക്കുമെന്ന് എനിക്ക് വ്യക്തമായറിയാം. എന്നാലിത് തുര്‍ക്കികളെ കുറിച്ചാണ്. ക്രിസ്ത്യാനികള്‍ അവരെ ഇങ്ങനെയാണ് നീതീകരിക്കുന്നത്, മുസ്‌ലിംകള്‍ ദേശങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്യുക എന്നത് സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ ഇസ്‌ലാം തുടരാനാകുമായിരുന്നില്ല. താങ്കള്‍ എന്തു പറയുന്നു? എല്ലാ ചോദ്യങ്ങളും   ഒന്നിച്ച് ചോദിച്ചതില്‍ വീണ്ടും ക്ഷമ ചോദിക്കുന്നു. ചെറിയതോതില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ആകൃഷ്ടനായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. അതിനാല്‍ തന്നെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള പ്രയത്‌നത്തിലാണ് ഞാനിപ്പോള്‍. മൗലികവാദികളായ ക്രിസ്ത്യാനികളുടെ പ്രചരണത്തില്‍ നിന്നാണ് ഇസ്‌ലാമിലെ ചിലതിനെക്കുറിച്ചെല്ലാം ഞാനറിയാനിടയായത്. താങ്കള്‍ എനിക്കുവേണ്ടി സമയം ചെലവഴിച്ചതില്‍ ഏറെ നന്ദിയുണ്ട്.
ബോബ്

പ്രിയപ്പെട്ട ബോബ്, ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കളിലുണ്ടാവട്ടെ,
താങ്കളുടെ ചോദ്യത്തിനും ഇസ്‌ലാമിനെക്കുറിച്ചറിയാന്‍ ഞങ്ങളുമായി ബന്ധപ്പെട്ടതിനും നന്ദി.
വസ്തുനിഷ്ഠമായി വിശകലനം ചെയ്യുമ്പോള്‍ യുദ്ധമെന്നത് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. മനുഷ്യരാശിക്ക് പ്രദാനം ചെയ്യപ്പെട്ട പ്രകൃതമനുസരിച്ച് അവന് യുദ്ധം തീരെയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. എന്നാല്‍ യുദ്ധാവസരത്തില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് നമുക്കെന്തെങ്കിലും ഒരു നിയമാവലി ഉണ്ടാക്കാനാകുമോ?

എന്നാല്‍ ഇസ്‌ലാം അത്തരം ചില നിയമങ്ങള്‍ മുന്നോട്ടുവെക്കുന്നു, അത് യുദ്ധത്തെ സംബന്ധിച്ച് നിലവിലുള്ളതില്‍ യഥാര്‍ഥവും കുലീനവുമായ ഒന്നാണ്.
യുദ്ധനിയമങ്ങളുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ എടുത്തുപറഞ്ഞതും പ്രവാചകന്‍ മുഹമ്മദ് (സ) പഠിപ്പിച്ചതുമായ ഒരുപാട് നിയമങ്ങളുണ്ട്. അതില്‍ പെട്ട ചില പോയന്റുകള്‍ പറയാം: ഇസ്‌ലാം അനുശാസിച്ച യുദ്ധം സമാധാനപരമായിരിക്കണമെന്ന് കണിശമായി പ്രസ്ഥാവിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആരാധന നിര്‍ത്തിവെക്കാന്‍ അനുമതിയില്ല. സമാധാന അവസരങ്ങളില്‍ ഇസ്‌ലാം എന്തെല്ലാം തടഞ്ഞിട്ടുണ്ടോ അതെല്ലാം യുദ്ധാവസരങ്ങളിലും തടഞ്ഞിട്ടുണ്ട്.

അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ”നിങ്ങളോട് സമരം ചെയ്യുന്നവരോട് നിങ്ങളും സമരം ചെയ്യുക. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.”
മുകളില്‍ നല്‍കപ്പെട്ട അനുമതി താഴെ പറയുന്ന ഉപാധികള്‍ കൂടി അംഗീകരിച്ചായിരിക്കണം; 1. അക്രമണങ്ങള്‍ കൊണ്ട് ഭാരമേല്‍പിക്കരുത്. യുദ്ധം അനുവദിക്കപ്പെടുന്നത് ആത്മ-പ്രതിരോധത്തിന് വേണ്ടി മാത്രമാണ്. 2. വഴക്കടിക്കാതിരിക്കുകയോ യുദ്ധം ചെയ്യാതിരിക്കുന്ന ജോലിക്കാര്‍ക്കെതിരെയോ യുദ്ധമുണ്ടാക്കരുത്.
യുദ്ധവേളകളില്‍ സമ്പത്ത് കൊള്ളയടിക്കരുതെന്ന് പ്രവാചകന്‍ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോരാളികളല്ലാത്തവരെയും പ്രത്യേകിച്ച് കുട്ടികളെയും സന്യാസികളെയും വെറുതെവിട്ടുകൂടേയെന്ന് അവരോട് ചോദിച്ചിട്ടുണ്ട്. പ്രവാചകന്റെ ഉദാഹരണത്തിനനുബന്ധമായി ഖലീഫ അബൂബക്കര്‍ സിറിയയിലേക്ക് കാമ്പയിന്‍ നയിക്കുന്ന കമാന്റര്‍ക്ക് കൊടുത്ത നിര്‍ദേശങ്ങള്‍ ഇങ്ങനെയായിരുന്നു. ”നിങ്ങള്‍ പകയുള്ളവനോ ചതിയനോ വഞ്ചകനോ ആകരുത്, അംഗവിച്ഛേദം നടത്തരുത്. കുട്ടികളെയും പ്രായംചെന്നവരെയും സ്ത്രീകളെയും വധിക്കരുത്. എണ്ണപ്പനകളും ഫലവൃക്ഷങ്ങളും മുറിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. ആടുമാടുകളെയും ഒട്ടകങ്ങളെയും ഭക്ഷണത്തിനുവേണ്ടിയല്ലാതെ കൊല്ലരുത്.”

നീതിക്ക് ഇസ്‌ലാം വലിയ വില നല്‍കുന്നു. കൊടിയ ശത്രുവായാല്‍ പോലും മുസ്‌ലിം അയാളോട് നീതി ലംഘിച്ചുകളയാന്‍ പാടില്ല. ഇസ്‌ലാമിന്റെ ആദ്യനാളുകളില്‍ തുല്യമതവിഭാഗക്കാരല്ലാത്തവര്‍ക്ക് പോലും യുദ്ധവേളയില്‍ വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ചികിത്സാ സംബന്ധമായ വിഷയങ്ങള്‍ ഇസ്‌ലാമില്‍  എടുത്തുപറഞ്ഞിട്ടുണ്ട്. എന്തെന്നാല്‍ പരിഗണന അര്‍ഹിക്കുന്നവര്‍ക്കെല്ലാം സഹായമെത്തിക്കുക എന്നത് മുസ്‌ലിംകളുടെ ബാധ്യതയാണ്. ഇതിന് ഏറെ പ്രശസ്തമായ ഒരു ഉദാഹരണമുണ്ട്, കുരിശുയുദ്ധത്തില്‍ ഗുരുതരമായ പരിക്കേറ്റ തന്റെ പ്രതിയോഗിയും വളരെ ധൈര്യശാലിയുമായ ഇംഗ്ലണ്ടുകാരന്‍ റിച്ചാഡിന് വൈദ്യസഹായം നല്‍കിയ സലാഹുദ്ദീന്റെ ഉപമയാണത്. അദ്ദേഹത്തിന്റെ പ്രയത്‌നത്തില്‍ ഡോക്ടറെ അയക്കുകയും റിച്ചാഡിന് പൂര്‍ണമായും ഭേദമാവുന്നത് വരെ ചികിത്സക്ക് സ്വയം തന്നെ മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അക്രമണം നടത്തുന്ന ക്രൂശഭടന്റെ പെരുമാറ്റം ഇതില്‍നിന്നും വ്യത്യസ്തമാണ്. 1099 ജൂലൈ 15-ന് ജറൂസലമിലേക്ക് പ്രവേശിച്ചപ്പോള്‍ അവര്‍ കൊന്നൊടുക്കിയത് പ്രായമായവരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന 70,000 മുസ്‌ലിംകെളയാണ്. ”അവര്‍ കുട്ടികളുടെ തല ശക്തിയായി ചുമരിലിടിച്ച് ചിന്നഭിന്നമാക്കി. ചെറിയ പൈതങ്ങളെ മേല്‍ക്കൂരകള്‍ക്ക് മുകളിലേക്ക് എറിഞ്ഞു രസിച്ചു. പുരുഷന്മാരെ ജീവനോടെ തീയിലിട്ട് ചുട്ടെരിച്ചു. സ്വര്‍ണമെങ്ങാനും വിഴുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സ്ത്രീകളുടെ വയര്‍ പിളര്‍ന്നുനോക്കി.” ഇങ്ങനെ, കണ്ട കാഴ്ചകള്‍ വിശദീകരിച്ചത് പ്രസിദ്ധ ചരിത്രകാരന്‍ എഡ്വേഡ് ഗിബ്ബനാണ്.

ഇതില്‍നിന്നെല്ലാം ക്രിസ്ത്യാനികള്‍ മുസ്‌ലിംകളോട് യുദ്ധം തുടങ്ങിവെച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ ഒരുകാരണവശാലും മുസ്‌ലിംകള്‍ ഇസ്‌ലാം സ്വീകരിക്കാത്ത അവരെയും കൊല്ലാന്‍ വരുമായിരുന്നില്ല എന്ന് മനസ്സിലാക്കാം. ആധുനികലോകത്ത് ഈ ഉപമ ബോസ്‌നിയയില്‍ സെര്‍ബ്‌സേന നടത്തിയ നിഷ്ഠൂരമായ ചേഷ്ഠകള്‍ക്ക് സമാനമാണ്. ഇതൊരു മാതൃകയായി എടുത്തുപറഞ്ഞെന്നുമാത്രം. പ്രവാചകന്‍ മുഹമ്മദ് (സ) നടത്തിയ യുദ്ധങ്ങളെല്ലാം സ്വയം പ്രതിരോധത്തിനും ഇസ്‌ലാമിന്റെ സ്വതന്ത്രമായ നടത്തിപ്പ് ഉറപ്പുവരുത്താനും വേണ്ടി മാത്രമായിരുന്നു. ജനങ്ങളില്‍ ഇസ്‌ലാം അടിച്ചേല്‍പിക്കാനായി പ്രവാചകന്‍ ഒരൊറ്റ യുദ്ധവും തുടങ്ങിവെച്ചിട്ടില്ല. വാസ്തവത്തില്‍ ഖുര്‍ആനില്‍ ആരെയും നിര്‍ബന്ധിച്ച് ഇസ്‌ലാമില്‍ ചേര്‍ക്കേണ്ടതില്ലെന്ന് ശാസിച്ചിട്ടുണ്ട്. വേറെയും ഒരുപാട് ഖുര്‍ആന്‍ ആയത്തുകളും പ്രവാചക വചനങ്ങളും ഈ വാക്കുകളെ സത്യപ്പെടുത്തുന്നുമുണ്ട്. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഭക്തി അഭിനയിക്കുന്നവരെയും ശരിക്കും മനസ്സിലാക്കാതെ ഇസ്‌ലാം സ്വീകരിച്ച ആളുകളെയും കുറിച്ച് ഖുര്‍ആന്‍ സ്പഷ്ടമായി എടുത്തുപറഞ്ഞിട്ടുണ്ട്.

കോളനിവല്‍ക്കരണത്തിനും കൈവശപ്പെടുത്താനുമായി യുദ്ധമുണ്ടാക്കുന്നത് ഇസ്‌ലാം ദൃഢമായെതിര്‍ക്കുന്നു. എന്നാല്‍ ഞെരുക്കമനുഭവിക്കുന്നവരുടെയും കുടിയേറ്റക്കാരുടെ വിമോചനത്തിന് വേണ്ടി അത്യാവശ്യഘട്ടങ്ങളില്‍ മാത്രം യുദ്ധത്തിന് കണിശമായി അനുമതി നല്‍കപ്പെട്ടിരിക്കുന്നു. യുദ്ധാനന്തരം മോചിപ്പിക്കപ്പെട്ടവര്‍ക്ക് അവരുടെ മതത്തിലേക്ക് തിരിച്ചുപോകാനും അതിനവര്‍ക്ക് സഹായം വരെ ലഭ്യമാക്കാനും മുസ്‌ലിംകള്‍ക്ക് പറ്റുന്നതാണ്.
ഇത്രയും പറഞ്ഞത് താങ്കളുടെ ചോദ്യത്തിന് ഉത്തരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിവ: ഫാബി മുജീബ്‌

Related Articles