Current Date

Search
Close this search box.
Search
Close this search box.

കൗമാരത്തെ എങ്ങോട്ടാണിവര്‍ നയിക്കുന്നത്?

teen33.jpg

കൗമാരക്കാര്‍ എന്നും സമൂഹത്തിന്റെ മിടിപ്പാണ്. കൗമാരക്കാരെ അവഗണിച്ചു കൊണ്ടുള്ള സാമൂഹിക പരിഷ്‌കാരങ്ങള്‍ അസാധ്യമാണെന്നാണ് ഫ്രഞ്ച് വിപ്ലവവും അറബ് വസന്തവും വ്യക്തമാക്കുന്നത്. എന്നാല്‍ ‘ടൈംസ് ഒഫ് ഇന്ത്യ’യില്‍ ഞായറാഴ്ച വന്ന ഒരു വാര്‍ത്ത നമ്മുടെ സാമാന്യ ബോധത്തെ ആശ്ചര്യപ്പെടുത്തുന്നതാണ്. റഷ്യയിലെ പതിനാറു വയസ്സുകാരനായ റസ്ലന്‍ സ്‌ച്ചെതെറിന്‍ തന്റെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഒരു ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയം വരിച്ചു. എന്നാല്‍ മത്സരത്തിന്റെ സമ്മാനമാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. വെലൊപ്‌റ്റോസ് എക്തറീന മകറോവ എന്ന പോണ്‍സ്റ്റാറിനൊപ്പം ഒരു മാസം ഹോട്ടലില്‍ താമസിക്കാനുള്ള അവസരമാണ് സമ്മാനം.

ധാര്‍മികതയുടെയും സദാചാരത്തിന്റെയും പരിധികള്‍ ഏതൊക്കെ അര്‍ത്ഥത്തില്‍ ലംഘിക്കാം എന്ന് ഈ ഒരു വാര്‍ത്തയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ‘ഉദാരവല്‍ക്കരണം’ അതിന്റെ സര്‍വശക്തിയും ഉപയോഗിച്ച് ലോകത്തെ ഞെരിച്ച് കൊണ്ടിരിക്കുന്നു. എന്നാല്‍ ഈയൊരു സമ്മാനത്തോടുള്ള റെസ്‌ലന്റെ അമ്മ വെറ സ്‌ചെതെറിന്റെ പ്രതികരണം തന്റെ മകന് പരീക്ഷാക്കാലമാണെന്നും അവനു പഠിക്കണമെന്നും യാതൊരര്‍ത്ഥത്തിലും ഇതിനെ പിന്തുണക്കാന്‍ സാധിക്കില്ല എന്നായിരുന്നു. എന്നാല്‍ വാര്‍ത്തയുടെ ബാക്കി പത്രമാണ് ബഹുരസം റസ്‌ലന്‍ സമ്മാനം സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയുടെ ഔദ്യോഗിക പ്രതിനിധിക്ക് സമ്മാനം സ്വീകരിക്കാവുന്നതാണ്. ഉദാഹരണം കുട്ടിയുടെ അച്ചന്‍. ശക്തമായ ഉദാരവത്കരണം പടര്‍ത്തിയ സ്വതന്ത്ര ലൈംഗികവാദം മുതല്‍ സ്വവര്‍ഗരതിവരെയുള്ള ഉദാര ലൈംഗിക സമീപനങ്ങളുടെ തുടര്‍ച്ചയായി വേണം ഈ വാര്‍ത്തയെ വായിക്കാന്‍. നവോത്ഥാനത്തിനും നാഗരിക വളര്‍ച്ചക്കും ഉതകുന്ന രീതിയില്‍ കൗമാരത്തെ വളര്‍ത്തിയെടുക്കേണ്ട സമൂഹം അധാര്‍മികതയുടെ ചതികുഴികളില്‍ അവരെ തള്ളിയിടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകം തന്നെ സദാചാരത്തില്‍ നിന്നും പുറകോട്ട് നടക്കുന്നതിന്റെ സൂചനകളാണിത് നല്‍കുന്നത്. സദാചാര നിഷ്ഠക്ക് വലിയ പ്രാധാന്യവും പരിഗണനയും നല്‍കുന്ന ആദര്‍ശത്തിലുള്ള അടിയുറച്ച വിശ്വാസം കൊണ്ടു മാത്രമേ ഇത്തരം മാര്‍ഗഭ്രംശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവൂ എന്ന തിരിച്ചറിവാണ് സമൂഹത്തിന് നാം പകര്‍ന്നു നല്‍കേണ്ടത്.

(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles