Current Date

Search
Close this search box.
Search
Close this search box.

കുറഞ്ഞ പലിശ നിരക്കില്‍ ലോണെടുക്കാമോ?

car-loan.jpg

ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കായി സ്ഥാപനം പല തരത്തിലുള്ള ലോണുകളും നല്‍കുന്നുണ്ട്. പ്രസ്തുത ലോണുകള്‍ക്ക് ഇതര ബാങ്കുകളെ അപേക്ഷിച്ച് വളരെ തുച്ഛമായ പലിശ നിരക്കാണുള്ളത്. സ്വന്തമായി വാഹനം ഇല്ലാത്ത ആളെന്ന നിലയില്‍ സ്ഥാപനത്തിന്റെ ലോണ്‍ ഉപയോഗപ്പെടുത്തി ഒരു വാഹനം സ്വന്തമാക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ അത് നിഷിദ്ധമാണെന്ന് ചില മുസ്‌ലിം സഹപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം എന്റെ മുമ്പില്‍ മറ്റു വഴികളില്ലാത്തതിനാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവരുമുണ്ട്. ഇത് സംബന്ധിച്ച കൃത്യമായ ഒരു മറുപടി നല്‍കുമോ?

മറുപടി: പലിശ അതിന്റെ നിരക്ക് കൂടുതലാണെങ്കിലും കുറവാണെങ്കിലും നിഷിദ്ധം തന്നെ. നിരക്ക് കൂടുമ്പോള്‍ നിഷിദ്ധത്തിന്റെ കാഠിന്യവും കൂടുന്നു. ലോണ്‍ സ്വീകരിക്കുന്നതിലൂടെ അത് സ്വീകരിക്കുന്നവന്‍ കടക്കാരനാവുകയാണ് ചെയ്യുന്നത്. കടമായി സ്വീകരിച്ച സംഖ്യയില്‍ വരുന്ന വര്‍ധനവ് പലിശയായതിനാല്‍ അത് നിഷിദ്ധമാണ്. അക്കാരണത്താല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ‘ളുല്‍മ്’ (അക്രമം) എന്നാണതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ വില നല്‍കുന്നതിന് അവധി വെച്ച് വാഹനം വാങ്ങുന്നതാണ് നിങ്ങള്‍ക്ക് മുമ്പിലുള്ള ബദല്‍ മാര്‍ഗങ്ങളിലൊന്ന്. അങ്ങനെയുള്ള ഇടപാടില്‍ ശരിയായ വിലയിലും കൂടുതല്‍ നിങ്ങള്‍ നല്‍കേണ്ടി വരും. (പലിശ ഇടപാടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണത്. കാരണം കച്ചവടക്കാരന്‍ കൂടുതല്‍ ലാഭമെടുക്കുകയാണ് ചെയ്യുന്നത്.) അല്ലെങ്കില്‍ വാഹനം വാങ്ങുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്നത് വരെ കാത്തിരിക്കുക.

Related Articles