Current Date

Search
Close this search box.
Search
Close this search box.

കണ്ടില്ലെന്നു നടിക്കുന്ന ജീവിതങ്ങൾ

women.jpg

കേവലമായ വായനകള്‍ പോലും രാഷ്ട്രീയ സമവാക്യമായി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന കാലത്ത് സവിശേഷമായ വായന അര്‍ഹിക്കുന്നുണ്ട് ഉണ്ണി ആറിന്റെ കഥകള്‍. മുഖ്യധാര പ്രതലങ്ങളുടെ ആവര്‍ത്തനങ്ങളായാണ് പൊതുവെ മലയാളത്തില്‍ കഥകള്‍
രൂപപ്പെടുന്നത്. എന്നാല്‍ മുഖ്യധാരാ കാണാത്തതോ കണ്ടില്ലെന്നു നടിക്കുന്നതോ ആയ ജീവിതപരിസരങ്ങളില്‍ വെച്ചാണ് ഉണ്ണി ആറിനെ നമ്മുക്ക് കണ്ടെത്താന്‍ സാധിക്കുന്നത്. എന്നും അരികുവല്‍കൃതമായി  കഴിഞ്ഞിരുന്ന കീഴാളസമൂഹത്തെയും മുസ്ലിം വിഭാഗത്തെയും മറ്റു ഇതര അടിസ്ഥാന വര്ഗങ്ങളെയും അവിഷ്‌കരിച്ചെടുക്കുകയാണ് ഉണ്ണി ആര്‍ തന്റെ കഥകളില്‍.ഒരു എഴുത്തുകാരന്‍ ലോകത്തെ ജാഗ്രതയോട്ക്കൂടി കാണുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ കഥകള്‍.

മുസ്ലിം ജനവിഭാഗം തങ്ങളുടെ സ്വത്വത്തിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷം ഇന്ന് നമ്മുടെ സമൂഹത്തില്‍ഉണ്ട്. തൊപ്പി വെച്ചത് കൊണ്ടോ താടി വെച്ചത് കൊണ്ടോ മാത്രം തീവ്രവാദിയും ഭീകരവാദിയും ദേശദ്രോഹിയും ആകുന്ന പ്രത്യയശാസ്ത്രം മറക്കുപുറത്ത് വന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.അത്തരത്തിലുള്ള ആശയങ്ങളുടെ ക്രിയാത്മക അവതരണമാണ് ‘ബാദുഷ എന്ന കാല്‍നടക്കാരന്‍’.രാത്രി സമയത്ത് വെറുതെ നടക്കാന്‍ ഇറങ്ങുന്ന ഒരു ‘മുസ്ലിം’ആയ വ്യക്തിയെ ഒരു കാരണവുമില്ലാതെ പോലീസ് അറസ്റ്റ് ചെയ്യുന്നതുമായ സംഭവ വികാസങ്ങളാണ് കഥയുടെ ഇതിവൃത്തം.

ലിംഗനീതിയുമായൊക്കെ ബന്ധപെട്ട് വീണ്ടും ഒരുപാട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. മലയാള സാഹിത്യലോകം വിശിഷ്യാ കഥാ പാരമ്പര്യം സ്ത്രീയെ എന്നും സെക്കണ്ടറി ആയിട്ടാണ് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ആയത് കൊണ്ട് തന്നെ സ്ത്രീയുടെ മാനസികവും വൈകാരികവുമായ അവസ്ഥകളെ ഒരു പരിധിക് അപ്പുറത്തേക് മനസ്സിലാക്കാനോ അവിഷ്‌കരിക്കനോ നമ്മുക്ക് സാധിച്ചിട്ടില്ല.മേനോപോസ് എന്ന ആര്‍ത്തവം നിലക്കുന്ന സമയത്തു ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ മാറ്റങ്ങളെ അവതരിപ്പിക്കുകയാണ് ‘അനന്ദമര്‍ഗം’ എന്ന കഥയില്‍. മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മാധവിക്കുട്ടി പോലും ഇത്തരം അവസ്ഥകളെ എഴുതിയിരുന്നില്ല എന്നതിനെ കുറിച്ച് ഉണ്ണി തന്നെ സൂചിപ്പിക്കുന്നുണ്ട്.ആധുനികതയും ഉത്തരആധുനികതയും നിര്‍മിച്ചിട്ടുള്ള സ്ത്രീയുടെ സെക്കന്‍ഡറി പൊസിഷന്‍ ആണ് അതിന് കാരണം എന്ന് നമ്മുക്ക് അനുമാനിക്കാം.അത് കൊണ്ടാണ് ആധുനിക -ആധുനികോത്തര വര്‍പ്പുമാതൃകള്‍ക് അപ്പുറത്തു തന്റെ ഇടം ഉണ്ണി ഉറപ്പിക്കുന്നത്.

മനുഷ്യ ജീവിതത്തെ മാത്രമല്ല മൃഗങ്ങളെയും ജീവികളെയും വരെ ഉണ്ണി തന്റെ കഥാ പരിസരത്ത് കൊണ്ട് വരുന്നുണ്ട്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ചെറുജീവികള്‍ പോലും എത്ര കൃത്യമായി ഇടപെടുന്നു എന്ന് ‘പ്രാണിലോകം’എന്ന കഥയില്‍ നമ്മുക്ക് വായികാം. ബഷീറിന് ശേഷം മനുഷ്യന്‍ പുറമേ മറ്റ് ഇതര ജീവികളെയും ക്രിയാത്മകയി ഉപയോഗിച്ച കഥാകൃതാണ് ഉണ്ണി.

മനുഷ്യ സ്വത്വങ്ങളുടെ വൈവിധ്യത്തെ അതിന്റെ ആഴതട്ടില്‍ ചെന്ന് രേഖപെടുത്തുന്നുണ്ട് ഉണ്ണി.സ്വവര്‍ഗ്ഗാനുരാഗികള്‍ ,ലൈംഗീക ന്യുനപക്ഷങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ സ്വത്വത്തെ തന്നെ തേടി കൊണ്ടിരിക്കുന്നവര്‍കിടയിലും ഉണ്ണിയുടെ ദൃഷ്ടി പതിയുന്നുണ്ട്. ‘പ്രിയനേ വാഴ്ത്തപ്പെട്ട പാപീ’,’സഹയാത്ര’എന്നിവ ഒക്കെ അതിന്റെ ഉദാഹരണങ്ങള്‍ ആണ്.

ചുരുക്കത്തില്‍ മനുഷ്യന്റെ മാനസിക പ്രശ്‌നങ്ങളുടെ താള പിഴവുകളെയും ജീവിതത്തിന്റെ ബഹുത്വ നിലപാടുകളെയും സാമൂഹികമായ വേര്‍തിരിവുകളെയും ഉണ്ണി ആര്‍ തന്റെ കഥാ ലോകത് അവതരിപ്പിക്കുന്നുണ്ട്. നേരായ ചെത്തി മിനുക്കിയ പാതകള്‍കിടയിലൂടെ പൊട്ടി പൊളിഞ്ഞതും കുഴികള്‍ നിറഞ്ഞതുമായ ഇടവഴികളില്‍ വെച്ചാണ് ഉണ്ണി തന്റെ കഥകളെ കണ്ടെത്തുന്നത്. അനുകരണങ്ങളുടെ കലാ ലോകത്
വ്യത്യസ്തതയുടെ പ്രതീകമാണ് ഉണ്ണി ആര്‍.

Related Articles