Current Date

Search
Close this search box.
Search
Close this search box.

ഒരു യാത്രയില്‍ ഒരുപാട് ഉംറകള്‍ ?

umrah.jpg

ചോദ്യം: ഇന്‍ശാ അല്ലാഹ്, ഞാന്‍ ഉംറക്കു പോകാനുദ്ദേശിക്കുന്നു. നാലു ദിവസം ഞാന്‍ മക്കയിലായിരിക്കും. ആദ്യ ദിവസം ഞാന്‍ ഉംറ നിര്‍വഹിക്കും. അങ്ങനെ, ബാക്കി ദിവസങ്ങളിലായി എനിക്ക് മൂന്നു ഉംറകള്‍ നിര്‍വഹിക്കാമോ?

മറുപടി: മക്കയില്‍ താമസിക്കുന്ന ഒരാള്‍ക്ക് പല ഉംറകള്‍ നിര്‍വഹിക്കാമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ആദ്യത്തേതിനു ശേഷമുള്ളവ പിതാവ്, സഹോദരന്‍ പോലുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി നിവഹിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും.
എന്നാല്‍, ചിന്താര്‍ഹമായൊരു വസ്തുത ഇവിടെ ചൂണ്ടി കാണിക്കേണ്ടതുണ്ട്. ധാരാളം ഉംറകള്‍ ഹജ്ജിന്നു പകരമാവില്ലെന്നതാണത്. ശാരീരികമായും സാമ്പത്തികമായും കഴിവുള്ള ഒരാളുടെ ബാധ്യതയായ ഹജ്ജില്‍ നിന്നു മുക്തമാകാന്‍ അതുവഴി കഴിയുകയില്ല. എത്ര തവണയായി നിര്‍വഹിച്ചതാണെങ്കിലും ശരി.
ഒരേ യാത്രയില്‍ ഒന്നിന്നു പിറകെ ഒന്നായി പല ഉംറകള്‍ നിര്‍വഹിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. മക്കയില്‍ നിന്ന് തന്‍ഈമില്‍ പോയി ഇഹ്‌റാം ചെയ്ത് ആവര്‍ത്തിക്കപ്പെടുന്ന ഉംറയാണുദ്ദേശ്യം. പ്രവാചകനോ, സഹാബികളോ ഇങ്ങനെ ഒരിക്കലും ചെയ്തിട്ടില്ലെന്നതാണ് ഇവര്‍ക്ക് ആധാരം. എന്നാല്‍ പ്രവാചകന്‍ (സ) നാലു ഉംറ നിര്‍വഹിച്ചിട്ടുണ്ട്. നാലു യാത്രകളിലായായിരുന്നുവെന്നു മാത്രം. അതെ, ഓരോ യാത്രയിലും ഓരോ ഉംറ.
എന്നാല്‍, എല്ലാ തരം ആളുകളിലും ഈ നിയമം സാമാന്യവല്‍ക്കരിക്കാന്‍ നമുക്ക് കഴിയില്ല. നിശ്ചിത ഉദ്ദേശ്യത്തോടെയാണെങ്കില്‍, ഒരേ യാത്രയില്‍ തന്നെ പല ഉംറകള്‍ നിര്‍വഹിക്കാം.
 
ആ നിലക്ക്, ഒരു യാത്രയില്‍ തനിക്ക് വേണ്ടി ഒരു ഉംറ നിര്‍വഹിക്കാം. മറ്റൊന്നു പിതാവിന്നു വേണ്ടി ചെയ്യാം. വേറൊന്ന് മാതാവിന്നു വേണ്ടിയും. എന്നാല്‍, ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ, തനിക്കു വേണ്ടി മാത്രം ചെയ്യുന്നത് അഭിലഷണീയമല്ല. ഇനി, ഒരാള്‍ അങ്ങനെ ചെയ്തുവെങ്കില്‍ തന്നെ, ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ അനഭിലഷണീയമെന്നേ വരികയുള്ളൂ.
അതിനാല്‍, ഒരേ യാത്രയില്‍ താങ്കള്‍ക്കായി ഒരു ഉംറ ചെയ്തു ബാക്കിയുള്ളത് മറ്റുള്ളവര്‍ക്ക് ചെയ്യുകയാണെങ്കില്‍, അത് ഒരു നിലക്കും തെറ്റാവുകയില്ല. താങ്കള്‍, നാലു ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, മുകളില്‍ പറഞ്ഞ ഏതെങ്കിലും വീക്ഷണം തെരഞ്ഞെടുക്കാവുന്നതാണ്. അനുവദിക്കുന്നവരുടെ വീക്ഷണമനുസരിച്ച്, അങ്ങനെ ചെയ്യാം. പ്രവാചക ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമെന്ന നിലക്ക് ഒഴിവാക്കുകയും ചെയ്യാം.

വിവ: കെ എ ഖാദര്‍ ഫൈസി

Related Articles