Current Date

Search
Close this search box.
Search
Close this search box.

ഐ.ഡി.ബി സ്‌കോളര്‍ഷിപ്പ്

കോഴിക്കോട്: മെഡിസിന്‍/ എന്‍ജിനീയറിങ്, ഫോറസ്ട്രി, അഗ്രികള്‍ച്ചര്‍, ബിസിനസ്, അഡ്മിനിസ്‌ട്രേഷന്‍, നിയമം, ഫിഷറീസ് തുടങ്ങിയ ബിരുദതലത്തിലുള്ള പ്രഫഷനല്‍ കോഴ്‌സുകളില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദയിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് നല്‍കുന്ന വായ്പാ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഌ്ടു പരീക്ഷക്ക് 70 ശതമാനത്തിലധികം മാര്‍ക്കു നേടിയവരാകണം. പേമെന്റ് സീറ്റുകളില്‍ പ്രവേശം നേടുന്നവരോ ബിരുദാനന്തര ബിരുദത്തിനോ വിദേശത്തോ പഠിക്കുന്നവരോ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഇസ്ലാമിക് യൂത്ത് സെന്റര്‍, ബാങ്ക് റോഡ്, കോഴിക്കോട് 673001, ഫോണ്‍:9895433632/ 0495 2765308 എന്ന വിലാസത്തില്‍ സ്വന്തം മേല്‍വിലാസമെഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. www.metdelhi.org എന്ന സൈറ്റില്‍നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15.

Related Articles