Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഞങ്ങള്‍ ലഘുലേഖ കൊണ്ടു നടക്കുന്നു?

islamic-pamphlet.jpg

നിഷ്‌കളങ്കരായ പല അമുസ്‌ലിം സുഹൃത്തുക്കളും ചോദിക്കാറുണ്ട്, ‘എന്തിനാണ് നിങ്ങള്‍ സ്വന്തം മതം പ്രചരിപ്പിക്കുന്നത്? ഞങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ?’
പ്രസക്തമാണ് ചോദ്യം. അതിന്റെ മറുപടി, ഇസ് ലാം എന്നത് മുസ്‌ലിംകളുടെ മാത്രം ‘മതം’ അല്ലായെന്നതാണ്. ഇസ്‌ലാമിനെ ദൈവം പരിചയപ്പെടുത്തുന്നത് ‘ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിത പദ്ധതി’ എന്നാണ്.

അല്ലാഹു സ്വന്തത്തെ പരിചയപ്പെടുത്തുന്നതാവട്ടെ, ‘ജനങ്ങളുടെ ദൈവം’ എന്നത്രെ. വിശുദ്ധ ഖുര്‍ആനെ പറ്റി ദൈവം പറഞ്ഞത്, ‘ജനങ്ങള്‍ക്കാകെ അവതരിപ്പിക്കപ്പെട്ട വേദ ഗ്രന്ഥം എന്നാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യെ പരിചയപ്പെടുത്തിയതാവട്ടെ ‘എല്ലാ മനുഷ്യര്‍ക്കും കാരുണ്യമായി വന്ന ദൈവദൂതന്‍’ എന്നാണ്.

മാത്രമല്ല, വിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തും ‘ഹേ.. മുസ്‌ലിമേ’ എന്ന് കാണുക വയ്യ. എന്നാല്‍ ‘ഹേമനുഷ്യരേ..’ എന്ന് സമൃദ്ധമായി കാണാം. ഒതുക്കിപ്പറഞ്ഞാല്‍ മനുഷ്യരാശിയുടെ സ്വത്താണ് ഖുര്‍ആനും പ്രവാവചകനുമൊക്കെ. അതുകൊണ്ടാണ് അത് മനുഷ്യര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ശുഷ്‌കാന്തി കാട്ടുന്നത്. അല്ലാതെ ആരെയെങ്കിലും ‘മതം മാറ്റല്‍’ ഞങ്ങളുടെ ലക്ഷ്യമേ അല്ല. ലക്ഷ്യം സന്ദേശം എത്തിക്കല്‍ മാത്രമാണ്.

ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘ഈ സത്യം ഗ്രഹിച്ചവര്‍ അത് ഗ്രഹിച്ചിട്ടില്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കുക.’ അതിനാല്‍ തെററിധാരണകളുടെ പുകപടലം മാറ്റി യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുക.

Related Articles