Current Date

Search
Close this search box.
Search
Close this search box.

ആശുപത്രി മുറിയില്‍

ആശുപത്രിയില്‍ കിടക്കുന്ന ഒരു രോഗിയുടെ അടുത്ത് ഞാന്‍ ചെന്നു. പ്രസന്നവദനനായ നല്ല ശരീരാകൃതിയുള്ള ഒരു നാല്‍പതുകാരനെയാണ് ഞാന്‍ അവിടെ കണ്ടത്. എന്നാല്‍ ആ ശരീരം പൂര്‍ണമായി തളര്‍ന്നിരിക്കുകയാണ്. തലയും പിരടിയുടെ ചില ഭാഗങ്ങളുമല്ലാതെ  ആ ശരീരത്തില്‍ ഒന്നും ചലിക്കുകയില്ല. ഒരു മഴുവെടുത്ത് കാല്‍ മുതല്‍ മാറിടം വരെ വെട്ടിമുറിച്ചാലും അയാളത് അറിയുകയില്ല. കുട്ടികളെ പോലെ ഡയാപര്‍ ധരിപ്പിച്ചിട്ടുള്ള ശരീരത്തില്‍ നിന്നും മലമോ മൂത്രമോ പുറത്തു പോകുന്നത് പോലും അതിന്റെ മണം വരുമ്പാള്‍ മാത്രമാണ് അയാളറിയുന്നത്. ഞാന്‍ ആ മുറിയിലേക്ക് കയറിയപ്പോഴാണ് അവിടത്തെ ഫോണ്‍ ശബ്ദിച്ചത്. അത് കട്ടാവുന്നതിന് മുമ്പ് എടുത്ത് തരാന്‍ എന്നോടയാള്‍ ആവശ്യപ്പെട്ടു.

അതിന്റെ റെസീവര്‍ എടുത്ത് ചെവിക്കടുത്ത് ചേര്‍ത്ത് വെച്ചുകൊടുത്തു. അല്‍പസമയത്തിന് ശേഷം ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് എന്നോട് പറഞ്ഞു: ഈ റെസീവര്‍ തിരിച്ച് അവിട തന്നെ വെക്കുമോ…. ഞാനതെടുത്ത് അതിന്റെ സ്ഥാനത്ത് വെച്ചു. എന്നിട്ട് ചോദിച്ചു: നിങ്ങള്‍ ഈ അവസ്ഥിലായിട്ട് എത്ര നാളായി?
അദ്ദേഹം പറഞ്ഞു: ഇരുപത് വര്‍ഷമായി ഞാന്‍ കട്ടിലില്‍ തളര്‍ന്നു കിടക്കുകയാണ്.

ഇതുപോലെ മറ്റൊരു സംഭവം എന്നോടൊരാള്‍ പറഞ്ഞു. ആശുപത്രിയില്‍ വെച്ച് ഒരു രോഗിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അയാള്‍ കേട്ടു. ഹൃദയം ഭേദിക്കുന്ന തരത്തിലുള്ള കരച്ചിലായിരുന്നു അത്. എന്റെ സുഹൃത്ത് അതിനെ കുറിച്ച് വിവരിക്കുന്നു: ഞാന്‍ അയാളുടെ അടുത്തേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ ശരീരം പൂര്‍ണമായിതളര്‍ന്നിരിക്കുകയാണ്. തിരിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ക്കതിന് സാധിക്കുന്നില്ല. അയാളുടെ കരച്ചിലിനെ കുറിച്ച് അവിടെയുണ്ടായിരുന്ന നേഴ്‌സിനോട് അന്വേഷിച്ചു.
അവര്‍ പറഞ്ഞു: പൂര്‍ണമായും ശരീരം തളര്‍ന്ന ഒരാളാണ് അയാള്‍. ആമാശയത്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. എന്ത് ഭക്ഷണം കഴിച്ചാലും ദഹനക്കേട് ബാധിക്കും.
ഞാന്‍ പറഞ്ഞു: നിങ്ങള്‍ കട്ടിയുള്ള ആഹാരങ്ങളൊന്നും അയാള്‍ക്ക് കൊടുക്കരുത്… മാംസവും ചോറുമൊന്നും നല്‍കേണ്ട.
നേഴ്‌സ് പറഞ്ഞു: എന്താണ് ഞങ്ങള്‍ കൊടുത്തതെന്ന് നിങ്ങള്‍ക്കറിയുമോ.. മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പിലൂടെ നല്‍കുന്ന പാല്‍ അല്ലാതെ മറ്റൊന്നും അയാള്‍ക്ക് നല്‍കിയിട്ടില്ല. ആ പാല്‍ ദഹിക്കാനുള്ള വേദനയാണ് ഇതെല്ലാം…

ശരീരം തളര്‍ന്നു പോയ മറ്റൊരാളുടെ സംഭവം വേറൊരാള്‍ വിവരിച്ചു. ശരീരം തളര്‍ന്ന അയാള്‍ മുറിക്ക് മുന്നിലൂടെ നടന്ന് പോകുന്നവരെ വിളിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ കടന്നു ചെന്നപ്പോള്‍ കണ്ടത് തളര്‍ന്ന ശരീരവുമായി കിടക്കുന്ന അയാള്‍ക്ക് മുന്നില്‍ മരത്തിന്റെ സ്റ്റാന്റില്‍ തുറന്നു വെച്ചിരിക്കുന്ന ഒരു മുസ്ഹഫാണ്. മണിക്കൂറുകളോളമായി ആ രോഗി ആ രണ്ട് പേജുകള്‍ ആവര്‍ത്തിച്ച് ഓതിക്കൊണ്ടിരിക്കുകയാണ്. അടുത്ത പേജ് മറിക്കാനുള്ള കഴിവ് ആ ശരീരത്തിനില്ല. സഹായിക്കാന്‍ ആരെയും കണ്ടതുമില്ല. ഒരാളെ മുന്നില്‍ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈ പേജൊന്ന് മറിച്ചു തരുമോ.. അത് മറിച്ചു കൊടുത്തപ്പോള്‍ അയാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. വേഗം അത് പാരായണം ചെയ്യാന്‍ തുടങ്ങി. അദ്ദേഹം കാണിക്കുന്ന താല്‍പര്യവും നമ്മുടെയെല്ലാം അശ്രദ്ധയും ഓര്‍ത്ത് ആ സുഹൃത്ത് ആ രോഗിയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞുപോയി.

ശരീരം തളര്‍ന്നു പോയ മറ്റൊരു രോഗിയെ സന്ദര്‍ശിക്കാന്‍ ചെന്ന ഒരാള്‍ ചോദിച്ചു: എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.. രോഗി പറഞ്ഞു: എനിക്ക് നാല്‍പത് വയസ്സിനടുത്തെത്തിയിരിക്കുന്നു. അഞ്ചു മക്കള്‍ എനിക്കുണ്ട്. ഏഴു വര്‍ഷമായി ഞാന്‍ ഈ കട്ടിലിലാണ്.. നടക്കണമെന്നോ, മക്കളെ കാണണമെന്നോ, എല്ലാവരെയും പോലെ സാധാരണ ജീവിതം നയിക്കണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആളുകളെല്ലാം സുജൂദ് ചെയ്യുന്ന പോലെ ഈ നെറ്റിത്തടം നാഥന്റെ മുന്നില്‍ വെച്ച് സുജൂദ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

രോഗങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നുമെല്ലാം രക്ഷപ്പെട്ട നീ അനുഗ്രഹങ്ങളില്‍ കിടന്ന് മറിയുകയാണ്. പരീക്ഷണങ്ങളെ ഭയക്കുന്നില്ല. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ കാണുന്നില്ലേ.. എണ്ണിയാലൊടുങ്ങാത്ത് ഔദാര്യങ്ങളല്ലേ അവന്‍ നല്‍കിയിട്ടുള്ളത്… നാളെ അല്ലാഹുവിന്റെ മുന്നില്‍ നിര്‍ത്തപ്പെടുമെന്ന വിചാരം നിനക്കില്ലേ… അപ്പോള്‍ അവന്‍ നിന്നോട് ചോദിക്കും: അല്ലയോ എന്റെ അടിമേ, നിന്റെ ശരീരത്തിന് ഞാന്‍ ആരോഗ്യം തന്നില്ലേ.. വിശാലമായ തരത്തില്‍ വിഭവങ്ങല്‍ നിനക്ക് നല്‍കിയില്ലേ… നിനക്ക് കാഴ്ച്ചയും കേള്‍വിയും നല്‍കിയില്ലേ..
അപ്പോള്‍ അതേയെന്ന് നീ മറുപടി പറയുമ്പോള്‍.. അല്ലാഹു ചോദിക്കും: എന്നിട്ടും നീയെന്നെ എന്തിന് ധിക്കരിച്ചു… എന്റെ കോപത്തിനിരയായി..
അപ്പോള്‍ മലക്കുകള്‍ നിന്റെ തെറ്റുകളോരൊന്നും എടുത്ത് കാണിക്കും.. തെറ്റുകള്‍ക്ക് നാശം.. എത്ര കഷ്ടമാണത്… അങ്ങേയറ്റം അപകടകരവും… നൂഹിന്റെ ജനത പ്രളയത്തില്‍ മുക്കപ്പെട്ടത് അവരുടെ തെറ്റുകള്‍ കാരണമാണല്ലോ… ആദും സമൂദും നശിപ്പിക്കപ്പെട്ടതും അവരുടെ പാപങ്ങള്‍ കാരണം… ലൂതിന്റെ ജനതയെും ശിക്ഷിച്ചതിന്റെ കാരണവും തെറ്റുകള്‍ തന്നെയായിരുന്നല്ലോ..

Related Articles