Current Date

Search
Close this search box.
Search
Close this search box.

അസമിലേക്കൊരു വൈജ്ഞാനിക യാത്ര

25fiqh-seminar.jpg

അസമിലെ കരീം ഗഞ്ച് നഗരത്തിലുള്ള ബദര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനമായ ‘അല്‍ജാമിഅത്തുല്‍ അറബിയ്യ അല്‍ ഇസ്‌ലാമിയ ദാറുല്‍ ഹദീഥി’ല്‍ വെച്ചായിരുന്നു ഇന്ത്യയിലെ ഫിഖ്ഹ് അക്കാദമിയുടെ 25ാമത് സെമിനാര്‍ നടന്നത്. 2016 ഫെബ്രുവരി 5-7 വരെയുള്ള ദിവസങ്ങളിലായിരുന്നു അത്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളുടെ പറുദീസയായ അസം അവിടത്തെ ഊദ് മരങ്ങളാലും തേയിലത്തോട്ടങ്ങളാലും മറ്റ് സുഗന്ധദ്രവ്യങ്ങളാലും പ്രസിദ്ധമാണ്. നിരവധി മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശം കൂടിയാണത്.

സെമിനാറിന്റെ ഓരോ സെഷനും വളരെ ഫലപ്രദമായിരുന്നു. അസമിലെ അമീറെ ശരീഅ പണ്ഡിതന്‍ ശൈഖ് സാലിഹ് നബീല്‍ തയ്യിബ് റഹ്മാനിയുടെയും അദ്ദേഹത്തിന്റെ സുഹൃത്ത് ശൈഖ് യൂസുഫിന്റെയും കാലഘട്ടത്തിന്റെ കര്‍മശാസ്ത്രജ്ഞന്‍ ശൈഖാ ഖാലിദ് സൈഫുല്ലാ റഹ്മാനിയുടെയും മഹനീയ സാന്നിദ്ധ്യം സെമിനാറിന്റെ മാറ്റുകൂട്ടുന്നതായിരുന്നു.

ഇന്ത്യയിലെ കര്‍മശാസ്ത്ര പണ്ഡിതന്‍മാരുടെയും മുഫ്തിമാരുടെയും പൊതുവേദിയാണ് ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി. ആധുനിക കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് കൂട്ടായശ്രമങ്ങളിലൂടെ പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ അക്കാദമി വലിയ പങ്കാണ് വഹിക്കുന്നത്. അതിനൊപ്പം സന്ദര്‍ഭോചിതമായി മുസ്‌ലിം സമുദായം നേരിടുന്ന വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങളും അത് നല്‍കുന്നു.

വേദക്കാരും അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, അഭിപ്രായ വ്യത്യാസവും സമുദായത്തിന്റെ ഐക്യവും, മതങ്ങള്‍ക്കിടയിലെ സംവാദം; അടിസ്ഥാനവും നിബന്ധനകളും മര്യാദകളും, പ്രായമായവരുടെയും അംഗവൈകല്യമുള്ളവരുടെയും അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ വര്‍ഷത്തെ സെമിനാല്‍ ചര്‍ച്ച ചെയ്തത്. വിലപ്പെട്ട പ്രമേയങ്ങളും സെമിനാറിന്റെ ഭാഗമായി പുറത്തുവിട്ടു. മുസ്‌ലിം സമൂഹത്തിന്റെ ജീവിത രീതിയില്‍ ഏറെ ശ്രദ്ധിക്കേണ്ട് വിഷയങ്ങളാണ് ഈ പ്രമേയങ്ങള്‍.

ഈ സെമിനാറില്‍ പങ്കെടുത്തതിലൂടെ അസമിലെ വൈജ്ഞാനിക, ദീനീ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാന്‍ എനിക്കവസരം ലഭിച്ചു. അസം ജനത പണ്ഡിതന്‍മാരെയും വിജ്ഞാനത്തെയും ഏറെ ആദരിക്കുന്നവരാണെന്നും ഈ യാത്രയില്‍ ഞാന്‍ മനസ്സിലാക്കി. അസമിലെ ‘അമീറെ ശരീഅ’ക്ക് നല്‍കുന്ന ഉന്നതമായ സ്ഥാനം അത് വ്യക്തമാക്കുന്നതാണ്.

സെമിനാല്‍ കഴിഞ്ഞ മടങ്ങും വഴി ബിഹാറിലെ മുസഫര്‍പൂരിലുള്ള ‘ജാമിഅത്തു ഫാതിമഃ ലില്‍ബനാത്ത്’ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതിനായി ബദീഉറഹ്മാന്‍ നദ്‌വി തുടക്കം കുറിച്ച സ്ഥാപനമാണത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കുന്ന ഇന്ത്യയിലെ മാതൃകാ സ്ഥാപനമെന്ന് അതിനെ വിശേഷിപ്പിക്കുന്നത് തെറ്റാവില്ല. സ്ത്രീ വിദ്യാഭ്യാസത്തെയും ഗാര്‍ഹിക ഉത്തരവാദിത്വത്തെയും കുറിച്ച് അവിടെ ക്ലാസെടുക്കാനും എനിക്ക് അവസരം ലഭിച്ചു.

Related Articles