Wednesday, February 24, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

സ്ത്രീകള്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാമോ?

ശൈഖ് അഹ്മദ് കുട്ടി by ശൈഖ് അഹ്മദ് കുട്ടി
16/10/2012
in Your Voice
women-in-protes.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചോദ്യം: കൂടംകുളം ആണവ നിലയത്തിനെതിരായുള്ള ഒരു പ്രതിഷേധ പരിപാടിയില്‍ കടല്‍തീരത്ത് സ്വന്തം ശരീരം മണലില്‍ മൂടിക്കൊണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി. കേരളത്തിലെ സാഹചര്യത്തില്‍ ഇതുപോലുള്ള സമര രീതികള്‍ യോജിച്ചതല്ലെന്ന് ചിലര്‍ വാദിക്കുന്നു. ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഒരു വിശദീകരണം ഞങ്ങള്‍ക്ക് ആവശ്യമാണ്. സ്ത്രീകള്‍ പെതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വല്ല തടസ്സവും ഉണ്ടോ?

ഉത്തരം: ഖുര്‍ആനും സുന്നത്തുമനുസരിച്ച് ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ പുരുഷന്റെ കൂടെ ഒരു സജീവ പങ്കാളിയാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.’

You might also like

ഇസ്ലാമും കമ്യൂണിസവും തമ്മിൽ സംവാദം നടക്കട്ടെ

സിയാവുദ്ദീൻ സർദാരിനെ പോലുള്ളവരുടെ വിമർശം?

സൗഹൃദത്തിലും അൽപം അകലം..

ഖിലാഫത്ത് പ്രസ്ഥാനവും ആസാദും

പ്രവാചകന്റ കാലത്ത് സ്ത്രീകള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. അവര്‍ പള്ളിയില്‍ വന്നതിനും പ്രവാചകനില്‍ നിന്ന് പഠിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതിനും വ്യക്തമായ തെളിവുകളുണ്ട്. അവര്‍ പോരാളികളായും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നവരായും യുദ്ധക്കളങ്ങളില്‍ പോലും സാന്നിദ്ധ്യമറിയിച്ചിരുന്നു.

സ്ത്രീശാക്തീകരണത്തില്‍ പൂര്‍ണവിജയം കൈവരിക്കാനായിട്ടില്ല എന്നതാണ് ഇന്നത്തെ മുസ്‌ലിം പിന്നാക്കാവസ്ഥക്ക് ഒരു കാരണമെന്ന് മുസ്‌ലിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീ-പുരുഷന്മാര്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സമൂഹത്തില്‍ സദാചാരം നിലനിര്‍ത്താനുള്ള ബാധ്യത എന്തിന് പെണ്ണിന്റെ മേല്‍ മാത്രം നാം അടിച്ചേല്‍പിക്കണം? പുരുഷനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന് നാം വിസ്മരിക്കുന്നതെന്ത്? പുരുഷന്മാര്‍ക്കാണ് ഇതിന്റെ പ്രധാന ഉത്തരവാദിത്തമെന്നാണ് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു അബ്ബാസിന്റെ അഭിപ്രായം.

സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്ത്രീയെ എന്തെങ്കിലും പരിമിതികള്‍ പറഞ്ഞ് തടയാവതല്ല. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്ത്രീ-പുരുഷന്മാരുടെ സംയുക്ത ഉത്തരവാദിത്തമായി ഖുര്‍ആന്‍ പറഞ്ഞിരിക്കെ പ്രത്യേകിച്ചും.

സ്ത്രീകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജീവ പങ്കാളിത്തം വഹിക്കുന്നവരാണ്. സമൂഹങ്ങളുടെ സ്ഥിതിഗതികള്‍ മാറ്റുന്നതിലും അവര്‍ ക്രീയാത്മകമായ പങ്ക് വഹിക്കുന്നുണ്ട്. പ്രവാചക പത്‌നി ആഇശയെ കുറിച്ച് ആലോചിച്ച് നോക്കുക. അവര്‍ നേതാവും കര്‍മശാസ്ത്ര വിദഗ്ദയും മികച്ച രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു. അവര്‍ സൈന്യത്തെ നയിക്കുകവരെ ചെയ്തിട്ടുണ്ട്.

മുസ്‌ലിം പെണ്‍കുട്ടികള്‍ ഇസ്‌ലാമിക മര്യാദകളും ചട്ടങ്ങളും പാലിക്കുന്നുണ്ട് എങ്കില്‍ അവരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയാന്‍ ന്യായീകരണങ്ങളില്ലെന്നാണ് മേല്‍വ്യക്തമാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്റെ അഭിപ്രായം. പുരുഷന്മാരും പെതുപ്രവര്‍ത്തനത്തില്‍ ഇത്തരം മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. എല്ലാറ്റിലുമുപരിയായി സമൂഹത്തിന്റെ ഭാവിയെ നിര്‍മിക്കാനുള്ള അവരുടെ ആഗ്രഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ.’

(http://askthescholar.com)

വിവ: ജുമൈല്‍ കൊടിഞ്ഞി

Facebook Comments
ശൈഖ് അഹ്മദ് കുട്ടി

ശൈഖ് അഹ്മദ് കുട്ടി

1946 ല്‍ മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. ഇസ്‌ലാമിക ഗവേഷകന്‍, പണ്ഡിതന്‍, പ്രഭാഷകന്‍, രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയന്‍. ഇസ്‌ലാമിക വിദ്യാഭ്യാസസാസംകാരിക മേഖലകളില്‍ നേതൃപരമായ പങ്കു വഹിക്കുന്നു. ഇസ്‌ലാമിക ഫൗണ്ടേഷന്‍, ടൊറണ്ടോ ഡയറക്ടര്‍, ഇസ്‌ലാമിക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടൊറണ്ടോ ചാന്‍സലര്‍, ടൊറണ്ടോ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ മസ്ജിദ് ഇമാം. 1970 ല്‍ വിദ്യാര്‍ഥിയായി കാനഡയിലെത്തുകയും പിന്നീട് കാനഡയിലെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ഉറുദു, മലയാളം ഭാഷകളില്‍ അവഗാഹമുണ്ട്. സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, കുവൈത്ത്, ഇംഗ്ലണ്ട്, സൗത്ത് അമേരിക്ക, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ പഠിച്ചു. 1966 ല്‍ എഫ്.ഡി, ബി.എ.എസ്.സി കോഴ്‌സുകള്‍ പാസ്സായ ശേഷം അല്പകാലം പ്രബോധനം വാരികയില്‍ ജോലി ചെയ്തു. 1968 ല്‍ മദീനാ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1972 ല്‍ അവിടെ നിന്നും ബിരുദം നേടി. 1973 ല്‍ ടൊറണ്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ ബിരുധം നേടി. 1975 മുതല്‍ 1981 വരെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായിരുന്നു. 1973 മുതല്‍ വടക്കേ അമേരിക്കയിലെ കാനഡയാണ് പ്രവര്‍ത്തനരംഗം. ഇസ്‌ലാമിനെ പരിചയപ്പെടുത്തുവാന്‍ വിവിധമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇതിനായി സെമിനാറുകളും സിമ്പോസിയങ്ങളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നു. ഇസ്‌ലാമിക ഹൊറൈസന്‍സ്, ദ മെസ്സേജ്, അല്‍ ബശീര്‍, വാഷിങ്ടണ്‍ റിപ്പോറ്ട്ട് ഓണ്‍ മിഡില്‍ഈസ്റ്റ് അഫേഴ്‌സ് തുടങ്ങിയ പത്രങ്ങളില്‍ ലേഖനങ്ങളെഴുതുന്നു. കനേഡിയന്‍ ടി.വി, റേഡിയോ, പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ അഭിമുഖങ്ങളും സൃഷ്ടികളും നല്‍കി വരുന്നു. ടൊറണ്ടോ ഇസ്ലാമിക സെന്റര്‍ അസി.ഡയറക്ടര്‍(19731975), ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ (19791981) ഇസ്‌ലാമിക ഫൗണ്ടേഷന്‍ ഡയറക്ടര്‍(1991മുതല്‍). ദ ഇസ്‌ലാമിക് അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് എന്നീ ഇസ്‌ലാമിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇബ്‌നു തൈമിയ്യ തിയോളജി ഇന്‍ ദ ലൈറ്റ് ഓഫ് അല്‍ അഖീദ, അല്‍ വാസ്വിത്വിയ്യ( മാക്ഗില്‍ യൂണിവേഴ്‌സിറ്റി1978) ഇബ്‌നുല്‍ ഖല്‍ദൂന്‍ ആറ്റിട്ട്യൂട് ടുവാര്‍ഡ്‌സ് സൂഫിസം ഇന്‍ ദ ലൈറ്റ് ഓഫ് സിഫാഉസ്സഇല്‍ (1976) ഇബ്‌നു തൈമിയ്യ ആന്റ് സൂഫിസം (1976) എന്നിവയാണ് പ്രധാന ഗവേഷണ പ്രബന്ധങ്ങള്‍. റമദാന്‍ ബ്ലെസ്സിങ് ആന്റ് റൂള്‍സ് ഓഫ് ഫാസ്റ്റിങ്, ഇസ്‌ലാമിക് ഫ്യൂണറല്‍ റൈറ്റ്‌സ് ആന്റ് പ്രാക്ടീസസ്, ദ മീഡിയ അവര്‍ റെസ്‌പോണ്‍സിബിലിറ്റി, ദ ഫോര്‍ ഇമാംസ് ആന്റ് ദ സ്‌കൂള്‍സ് ഓഫ് ജൂറിസ്പ്രുഡന്‍സ്, ദ പവര്‍ ഓഫ് പ്രെയര്‍, ഫിഖ്ഹ് ഇഷ്യൂസ്, ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ദ ഇസ്‌ലാമിക് ശരീഅ, ശാഹ് വലിയുല്ലാഹ് ആന്റ് ശരീഅ എന്നീ കൃതികളുടെയും കര്‍ത്താവാണ്. സയ്യിദ് ഖുതുബിന്റെ അല്‍ അദാലതു ഫില്‍ ഇസ്‌ലാം എന്ന പുസ്തകം ഇസ്‌ലാമിന്റെ സാമൂഹ്യ നീതി എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. askthescholar.com എന്ന സ്വന്തം വെബ്‌സൈറ്റ് മുഖേനയും onislam.net പോലുള്ള ഇസ്‌ലാമിക സൈറ്റുകളിലും ഇസ്‌ലാമിക വിഷയങ്ങില്‍ ഫത്‌വ നല്‍കുന്ന വ്യക്തി കൂടിയാണിദ്ദേഹം.

Related Posts

Your Voice

ഇസ്ലാമും കമ്യൂണിസവും തമ്മിൽ സംവാദം നടക്കട്ടെ

by അബ്ദുസ്സമദ് അണ്ടത്തോട്
24/02/2021
Your Voice

സിയാവുദ്ദീൻ സർദാരിനെ പോലുള്ളവരുടെ വിമർശം?

by അബ്ദുസ്സമദ് അണ്ടത്തോട്
23/02/2021
Your Voice

സൗഹൃദത്തിലും അൽപം അകലം..

by മുഹമ്മദ് ശമീം
22/02/2021
Your Voice

ഖിലാഫത്ത് പ്രസ്ഥാനവും ആസാദും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
20/02/2021
Your Voice

മൗലാന ആസാദും മൗലാന മൗദൂദിയും

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
19/02/2021

Don't miss it

Your Voice

മൗലികതയും മൗലവികതയും

19/04/2020
Human Rights

മുസ്‌ലിം ലോകത്തെ മാറാവ്യാധികളും സയണിസ്റ്റ് ഭീഷണി നേരിടുന്ന അഖ്‌സയും

21/10/2013
carnivore.jpg
Onlive Talk

മാംസബുക്കുകളെ വിരട്ടാതെ!

05/03/2015
qadiani-qabar.jpg
Onlive Talk

ഖാദിയാനി കുതന്ത്രങ്ങളെ കരുതിയിരിക്കുക

10/02/2016
Faith

മാനവികതയുടെ തത്വശാസ്ത്രം ഇസ്ലാമിലെ ആരാധനകളിൽ – 1

28/07/2020
Views

നരഭോജികള്‍ വാഴും നാട്

30/10/2013
Your Voice

നരക വിമുക്തിക്കായി പത്ത് കാര്യങ്ങള്‍ ചെയ്യാം

15/05/2020
Knowledge

സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

19/04/2020

Recent Post

ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ

24/02/2021

നമസ്‌കാരത്തിന്റെ പ്രാധാന്യം

24/02/2021

സി.പി.എമ്മിൻറെ എതിർപ്പ് ഇസ്ലാമിനോടാണ്

24/02/2021

ഇസ്ലാമും കമ്യൂണിസവും തമ്മിൽ സംവാദം നടക്കട്ടെ

24/02/2021

ഉപരോധാനന്തരമുള്ള ആദ്യ ചര്‍ച്ചക്ക് തുടക്കമിട്ട് ഖത്തറും ഈജിപ്തും

24/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് കെ. ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഇസ്ലാമിക തീവ്രവാദം’ എന്ന പുസ്തകത്തിൽ ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണം സയ്യിദ് മൗദൂദി മുർതദ്ദുകളെ അഥവാ മതപരിത്യാഗികളെ വധിക്കണമെന്ന് തൻറെ പുസ്തകത്തിൽ പറഞ്ഞുവെന്നാണ്. ...Read More data-src=
  • ഒരു മനുഷ്യന്റെ വൈകാരികതയെ നിരാകരിക്കൽ അയാൾക്ക് മനുഷ്യത്വം നിരാകരിക്കലാണ്. ഏറ്റവും വലിയൊരു പാപം തന്നെയാണത്, ഇത്തരം കൃത്യങ്ങൾ ചെയ്യുന്നത് വ്യക്തിത്വബോധമില്ലാത്ത ആളുകളാണ് എന്ന യഥാർത്ഥ്യത്തെ വിസ്മരിക്കാതിരിക്കാം....Read More data-src=
  • മനുഷ്യനെ മനുഷ്യനാക്കുന്ന പ്രതിഭാസമാണ് സ്വത്വം. സ്വത്വത്തിന് ഇസ്‌ലാം പ്രയോഗിച്ച ശബ്ദം നഫ്‌സെന്നാണ്. ബോധം, മനസ്സ് എന്നിങ്ങനെയും നഫ്‌സിന് അർഥം പറയാറുണ്ട്. ഏറ്റവും അമൂല്യമായതെന്നാണ് നഫ്‌സിന് അർഥം.....Read more data-src=
  • അറിവ് മഹാ ശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നു. മനുഷ്യ ജീവിതത്തിൻറെ ചരിത്രം പരിശോധിച്ചാൽ....reach more data-src=
  • ചോദ്യം: റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠയുള്ളതായി പ്രമാണങ്ങൾ വന്നിട്ടുണ്ടോ?...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!