Your Voice

ശുഅൈബ് നബിയുടെ പ്രബോധനവും സമൂഹത്തിന്റെ പ്രതികരണവും

ഐക്ക, മദ്‌യന്‍  പ്രദേശങ്ങളിലേക് നിയോഗിതനായ പ്രവാചകനായിരുന്നു ശുഅൈബ് നബി. ബഹുദൈവത്വവും  സാമ്പത്തിക കുറ്റകൃത്യങ്ങളും നടമാടിയിരുന്ന സമൂഹമായിരുന്നു മദ്‌യന്‍ സമൂഹം. അവരോട് ശുഅൈബ്   നബി സംസാരിക്കുന്നത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്.

മദ്‌യന്‍ ജനതയിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവ് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തിവെച്ചിരിക്കെ നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം.’    (Sura 7 : Aya 85)

ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വിശ്വാസികളെ തടയുന്നവരായും ആ മാര്‍ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായും പാതവക്കിലൊക്കെയും നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ; നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.    (Sura 7 : Aya 86)

അല്ലാഹുവിനെ കുറിച്ചും,കച്ചവടത്തില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും,കൊള്ളയെ കുറിച്ചുമൊക്കെ പ്രവാചകന്‍ അവരോട് വാചാലമാകുന്നുണ്ട്. ഈ പ്രവാചകന്‍ കേവലം ആരാധനകളെകുറിച്ച് പഠിപ്പിക്കാന്‍ വന്ന കേവല ആത്മീയ പുരുഷനല്ലന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
മനുഷ്യന്‍െ ജീവിത ക്രമം അല്ലാഹുവിന് തൃപ്തിപ്പെട്ടതാകണമെന്ന്  സമഗ്രമായി പ്രബോധനം ചെയ്തപ്പോഴാണ് എതിര്‍പ്പുകളുണ്ടായത്.
തൗഹീദിന്റെ സമഗ്രതയെ കുറിച്ച് ശുഅൈബ് നബി പ്രബോധനം ചെയ്തപ്പോള്‍ സമൂഹത്തില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഖുര്‍ആന്‍ നമുക് പറഞു തരുന്നുണ്ട്.

നാട്ടിലെ സമ്പന്നരില്‍ നിന്നും പ്രമാണിമാരില്‍ നിന്നുമാണ് ആദ്യപ്രതികരണം വന്നത്. അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ‘നിങ്ങള്‍ ശുഐബിനെ പിന്‍പറ്റിയാല്‍ ഉറപ്പായും നിങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.’    (Sura 7 : Aya 90)

ശുഅൈബ് പറയുമ്പോലെ ഇടപാട് നടത്തിയാല്‍ ,നീതിയും ന്യായവും നോകിയാല്‍ ലാഭം എങിനെ കിട്ടും. കൊള്ള നിര്‍ത്താന്‍ പാടില്ല
ആളുകളെ പേടിപ്പിച്ച് നിര്‍ത്തണം ആധിപത്യം നിലനിര്‍ത്താന്‍ മസില്‍ പവ്വര്‍വേണം ഈയൊരു മുതലാളിത്ത കാഴ്ചപ്പാടിനെയാണ് ആ പ്രമാണി വര്‍ഗ്ഗം പ്രതിനിധീകരിച്ചിരുന്നത്.

രണ്ടാമത്തെ പ്രതികരണം : അവര്‍ പറഞ്ഞു: ‘ശുഐബേ, നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചുപോരുന്നവയെ ഞങ്ങളുപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടംപോലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നീ വല്ലാത്തൊരു വിവേകശാലിയും സന്മാര്‍ഗിയും തന്നെ!’    (Sura 11 : Aya 87)

നിനക്ക് നിന്റെ നമസ്‌ക്കാരവും മറ്റു ആരാധനാ കാര്യങ്ങളുമായി കഴിഞു കൂടിയാല്‍ പോരെ, ഞങളുടെ സാമൂഹ്യ,രാഷ്ട്രീയ,സാമ്പത്തിക വിഷയത്തില്‍  ഒരു മത പ്രവാചകന്‍  ഇടപ്പെടുന്നത് എന്തിനാണെന്നാണ് അവര്‍ ചോദിച്ചത്. ഇന്നും ആളുകള്‍ ചോദിക്കുന്നതും അതുതന്നെയാണ്.
ഇവിടെയാണ് ശുഅൈബ് നബി പ്രബോധനം ചെയ്ത തൗഹീദിന്റെ വിശാലത നമുക് ബോധ്യം വരുന്നത്.
നമ്മുടെ ആരാധനകള്‍ സാമൂഹ്യപ്രവര്‍ത്തനത്തിനും സത്യസാക്ഷ്യനിര്‍വ്വഹണത്തിനും ഊര്‍ജം നല്‍കുന്നതാവണം
ശുഅൈബ് നബി നമുക് നല്‍കുന്ന പാഠവും അതാണ്.

قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُول നീ പറയുന്നത് ഞങള്‍ക് തിരിയുന്നില്ല എന്നതാണ് മുന്നാമത്തെ പ്രതികരണം. എന്താണ് തിരിയാത്തത്? ഭാഷയൊ പ്രയോഗമൊ?
മുഴുവന്‍ പ്രവാചകന്‍മാരും അതാത് സമൂഹത്തിന്റെ ഭാഷയാണ് സംസാരിച്ചത്. അപ്പേള്‍ പിന്നെ തിരിയാതിരിക്കാന്‍സാധ്യതയില്ല.ബോധപൂര്‍വ്വം മനസിലാക്കേണ്ടതില്ലന്ന് തീരുമാനിച്ചതാണ്. അഥവാ ശുഅൈബ് പറയുമ്പോലെ കച്ചവടം ചെയ്താല്‍ വിജയിക്കില്ല. ഈ കാലത്ത് അത് നടക്കില്ല.
നമ്മുടെ കാലത്തും ഇങിനെയാണ്. പൂര്‍ണ്ണമായും അല്ലാഹുവിന് വിധേയപെടലാണ് തൗഹീദ് എന്ന് പറഞാല്‍ പലര്‍ക്കും അത് മനസിലാകുന്നില്ല.കാരണം പലതും വേണ്ടന്ന് വെക്കേണ്ടി വരും. അതിനാല്‍ സാമൂഹിക സാംസ്‌കാരിക രാഷ്ടീയ മേഖലകളില്‍ തോന്നിയത് പോലെ ജീവിക്കാന്‍ പറ്റിയ മതത്തെ നാം സൃഷ്ടിക്കുന്നു. ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്നു.

നീയൊരു ദുര്‍ബലനാണ്, പാവമാണ്- ഇതാണ് നാലാമത്തെ പ്രതികരണം. ഏത് ദൗര്‍ബല്ല്യം ശാരീരികമൊ വൈജ്ഞാനികമൊ? രണ്ടുമല്ല പ്രവാചകന്‍മാരെ കുറിച്ച് ഖുര്‍ആന്‍ പറഞത്
بسطة فى الجسم ശാരീരിക കരുത്ത് بسطة فى العلم വൈക്ഞ്ജാനിക കരുത്ത്

ഇത് രണ്ടും ശുഅൈബ് നബിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നെ അവര്‍ പറഞതിന്റെ അര്‍ത്ഥമെന്ത്?
നീയൊരു പോഴത്തക്കാരന്‍ തന്നെ, ഈ കാലത്ത് ജീവിക്കാന്‍ കൊള്ളരുതാത്തവന്‍ – ജീവിക്കാന്‍ അറിയാത്തവന്‍-മൂഢന്‍ ആശയങളുമായി ജീവിക്കാന്‍ പറ്റുമൊ?.
നമ്മുടെ നടപ്പു ധാരണകളെ ശുഅൈബ് നബി തിരുത്തുന്നുണ്ട്.
ശിര്‍ക്കും ബിദ്അത്തും പറയുമ്പോള്‍ മാത്രമെ അത് തൗഹീദ് പ്രഭാഷണമാവൂ എന്ന് നാം ധരിക്കേണ്ടതില്ല.
സാമ്പത്തിക ക്രമക്കേടിനെതിരെ, അഴിമതിക്കെതിരെ എന്ന വിഷയത്തില്‍ പ്രസംഗിക്കുമ്പോള്‍ അത് രാഷ്ട്രീയ പ്രസംഗമാണെന്നും മതത്തിന് അതില്‍ ഒരു പങ്കുമില്ലന്നും നാം കരതേണ്ടതില്ല. ശുഅൈബ് നബിയുടേത് രാഷ്ട്രീയ പ്രസംഗമാണെന്ന് നാം പറയുമൊ?
തൗഹീദിന്റെ ഉള്ളടക്കത്തില്‍ നിന്ന് കൊണ്ട് സംസാരിക്കുമ്പോള്‍ ഒരു പ്രബോധകന് ഇങ്ങനെ സംസാരിക്കാതിരിക്കാന്‍ കഴിയില്ല.

قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ മാരണക്കാരന്‍ ഭ്രാന്തന്‍ പുത്തന്‍വാദി,ഭിന്നിപ്പിക്കാന്‍ വന്നവന്‍ ഇങ്ങിനെയും പ്രതികരിച്ചു.  ഉത്തരം മുട്ടുമ്പോള്‍ പിന്നെചെയ്യുന്നപണിയാണിത്. പുതിയ കാലത്ത് പുതിയ പേരിട്ട് വിളിക്കുന്നു. ഇന്നത്തെ പേര് ഭീകരന്‍ ,തീവ്രവാദി എന്നൊക്കെയാണ് പദനിര്‍മിതി( ടെര്‍മിനോളജി)
ആറ്റം ബോമ്പിനേക്കാള്‍ മാരകം.ഒരു സമുദായത്തെ തന്നെ ഇരുത്തിക്കളയാനും,മോശമായ ചിന്തകള്‍ ആളുകളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. ഇന്ന് ലോകത്ത് നാം കണ്ട് കൊണ്ടിരിക്കുന്നത് അതാണ്. പക്ഷേ യഥാര്‍ത്ഥ പ്രബോധകര്‍ക്ക് ശുഅൈബ് നബി മാത്രമല്ല സകല പ്രവാചകന്‍മാരും പ്രചോദനമാണ്.

 

Facebook Comments
Related Articles
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker