Friday, March 24, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

വെള്ളാരം കല്ലായി മാറാന്‍ ഒഴുക്കില്‍ പെടുക

അസീസ് മഞ്ഞിയില്‍ by അസീസ് മഞ്ഞിയില്‍
01/08/2016
in Your Voice
stone-river.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മനുഷ്യന്‍ മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടു. മണ്ണും വിണ്ണും അതിലുള്ള സകലതും മനുഷ്യന് അധീനമാക്കാനുതകും വിധം സംവിധാനിക്കപ്പെട്ടു. തുടങ്ങിയ വേദവാക്യ പ്രയോഗങ്ങള്‍ ആര്‍ക്കും അപരിചിതമല്ല. ആദ്യ മനുഷ്യന്‍ മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടതും ഇണയും തുണയുമായി ഹവ്വാ ഉമ്മ സൃഷ്ടിക്കപ്പെട്ടതും വേദ ഗ്രന്ഥങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇബ്‌ലീസ് ആദമിന്റെ മനസ്സില്‍ ആകാംക്ഷ മുള പൊട്ടിച്ചു കൊണ്ടാണ് വിഖ്യാതമായ ആദ്യം പാപം. തന്റെ സഹോദരനോടുള്ള അസൂയയില്‍ നിന്നാണ് ആദ്യത്തെ കൊലപാതകം. ഇവ്വിധം സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും നിരത്തി ചരിത്രാവബോധം നല്‍കിക്കൊണ്ടാണ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം. കാലാന്തത്തില്‍ ഭൂമിയിലെത്തുന്ന സമുഹങ്ങളുടെ ജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പൂര്‍ണ്ണമായും അപൂര്‍ണ്ണമായും പറയുന്നുണ്ട്. കഥയിലെ കാമ്പ് കാട്ടിത്തരാനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്.

സ്രഷ്ടാവിന്റെ സൂചനകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്കും പാലിക്കുന്നവര്‍ക്കും കല്‍പിച്ചു നല്‍കുന്ന ഔന്നത്യം അത്യാകര്‍ഷകമത്രെ. ഈ വായനാനുഭൂതിയെ സാര്‍ഥകമാക്കാനാകാത്ത വിധം കലുഷിതമായ ലോക ക്രമത്തിന്റെ ഇരകളായി പീഢനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യങ്ങളുടെ മൂര്‍ത്ത ഭാവത്തിലാണ് വിശ്വാസി സമൂഹം.

You might also like

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത്

നൊബൈൽ പുരസ്കാരത്തിന് ഏറ്റവും സാധ്യത മോദിക്ക് ആണെന്നത് നുണ

മനുഷ്യൻ ധാർമിക ജീവിയോ ?

ഭൂമിയിലെ സകല ജന്തു ജാലങ്ങളും ആഹരിക്കുന്നതിന്റെ സ്രോതസ്സ് മണ്ണ് തന്നെയാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകാന്‍ തരമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതതു പ്രദേശത്തുകാരുടെ ആരോഗ്യത്തെ പരിരക്ഷിക്കുന്ന കായ്കനികളും വിഭവങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യക്ഷത്തില്‍ മത്സ്യ മാംസാദികള്‍ ആഹരിക്കുന്നവനും കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ മൂലസ്രോതസ്സ് മണ്ണുതന്നെ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം വിവരണാതീതമത്രെ. സകല സസ്യ ജാലങ്ങളും മണ്ണില്‍ മുള പൊട്ടി വിടര്‍ന്നു ഉണര്‍ന്നു ഉയരുന്നതു പോലെ നിര്‍ജീവമായ അവസ്ഥയില്‍ മണ്ണ് അതിനെ തിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നിര്‍ജീവമായ എല്ലാ വസ്തുക്കളേയും അതി മനോഹരമായി ഭൂമിമണ്ണ് സംസ്‌കരിക്കുന്നുണ്ട്. മണ്ണിന്റെ ഈ സംസ്‌കരണ പ്രക്രിയ തുടരുന്നതു കൊണ്ടാണ് സുഖമമായ ആവാസ വ്യവസ്ഥ നമുക്ക് ലഭിക്കുന്നത്. മണ്ണ് ഒരു പ്രതീകമാണ്. മനുഷ്യന്റെ പ്രതീകം. ജനനവും മരണവും മരണം വരെയുള്ള ജീവിതവും സാക്ഷിയാകുന്ന മണ്ണ്. ഈ മണ്ണില്‍ വിനയാന്വിതനായി മാത്രം നടന്നുപോകാനാണ് വിശ്വാസിയ്ക്ക് നല്‍കപ്പെടുന്ന പാഠം. മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. മണ്ണിലേയ്ക്ക് തന്നെയാണ് മടക്കം. എന്നു ഖബറടക്കം നടക്കുമ്പോള്‍ മൊഴിഞ്ഞു കൊണ്ട് പിടിമണ്ണെറിയാന്‍ കല്‍പിക്കപ്പട്ടതിന്റെ രഹസ്യവും മറ്റൊന്നായിരിക്കില്ല.

മണ്ണിന്റെ വര്‍ണ്ണവും വിണ്ണിന്റെ സുഗന്ധവും ചേരുമ്പോളായിരിയ്ക്കാം യഥാര്‍ഥ മനുഷ്യനുണ്ടകുന്നത്. ഈ സുഗന്ധത്തെ സന്നിവേശിപ്പിക്കാനാണ് കാലന്തരങ്ങളില്‍ ദൈവ നിയുക്തരായ പ്രവാചകന്മാര്‍ വരുന്നത്. പരിവ്രാചകന്മാരും പരിഷ്‌കര്‍ത്താക്കളും നിയുക്തരാകുന്നത്. സുഗന്ധം സര്‍വ വ്യാപിയത്രെ. അതിന് അതിരുകളില്ല. ഇളം കാറ്റിലും കൊടുങ്കാറ്റിലും അതു പരന്നു കൊണ്ടേയിരിയ്ക്കും. മണ്ണിന്റെ അമിത സൗഭാഗ്യങ്ങളില്‍ അഭിരമിക്കുന്നവര്‍ ഈ സുഗന്ധത്തില്‍ ആകൃഷ്ടരായിക്കൊള്ളണമെന്നില്ല. മണ്ണില്‍ ആഴത്തില്‍ വേരൂന്നി വിണ്ണിലേയ്ക്ക് ഉയരുമ്പോളാണ് വലിയ തണല്‍ മരങ്ങളുണ്ടാകുന്നത്. ഈ വൃക്ഷത്തണല്‍ ജീവജാലങ്ങളുടെ ആശാ കേന്ദ്രമായി മാറും. ദുര്‍ബലമായ വേരുകളുള്ള പടര്‍ന്നു പന്തലിക്കുന്ന വള്ളികള്‍ കാഴ്ചയിലെ ചന്തം മാത്രമേ നല്‍കുന്നുള്ളൂ. മണ്ണിനെ പരിഗണിക്കുകയും വിണ്ണിനെ പ്രണയിക്കുകയും എന്നതിനു പകരം മണ്ണിനെ പ്രണയിക്കുന്ന അവസ്ഥയില്‍ എല്ലാം തകിടം മറിയും.

ദൈവാനുരാഗത്തിന്റെ പ്രാര്‍ഥനാ രീതിയെ പ്രചോദിപ്പിക്കുന്നത് മണ്ണിലേയ്ക്ക് അടുക്കുമ്പോഴാണത്രെ. അതിന്റെ പ്രകടന ഭാവം സാഷ്ടാംഗത്തിലും പ്രകാശിത ഭാവം സമസൃഷ്ടി സ്‌നേഹത്തിലും സേവനത്തിലും അതിഷ്ടിതമത്രെ.

മണ്ണിന്റെ അത്ഭുതകരമായ വിശേഷം അതില്‍ എത്ര ചീഞ്ഞളിഞ്ഞതും അതി മനോഹരമായി ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. ഇതു പോലെ എന്തിനേയും സംശുദ്ധമാക്കാനുള്ള അഭിവാഞ്ച മനുഷ്യനിലും വളര്‍ന്നു വരണം. സാമുഹികമായ അവന്റെ ഇടപെടലുകളിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളെ ചീഞ്ഞു നാറ്റാന്‍ അനുവദിക്കരുത്. അതി ശീഘ്രം സംസ്‌കരിക്കാന്‍ സാധിക്കണം. എങ്കില്‍ നല്ല സാംസ്‌കാരിക പശ്ചാത്തലം സംജാതമാകും. പ്രകടമായതിനെ മണ്ണും പരോക്ഷമായതിനെ മനുഷ്യനും സംസ്‌കരിക്കുന്ന ഒരു സംസ്‌കരണ പ്രക്രിയയാണ് ജിവല്‍ ഗന്ധിയായ ദര്‍ശനങ്ങള്‍ പഠിപ്പിച്ചു തരുന്നത്. സാമുഹികാന്തരീക്ഷവും സാംസ്‌കാരികാന്തരീക്ഷവും ശുദ്ധമാവുമ്പോള്‍ ആവാസ വ്യവസ്ഥയും മനോഹരമാകും. വിശ്വാസിയുടെ പ്രകടമായ ശുചിത്വ ബോധത്തെ വിശ്വാസത്തിന്റെ ഭാഗമായും ഹൃദയ വിശുദ്ധി വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമായും വിശുദ്ധ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും ഓതിത്തരുന്നുണ്ട്. ഇതില്‍ പ്രകടമായ ശുചിത്വ ബോധത്തെപോലും പരിപാലിക്കുന്ന പ്രവണത വലിയൊരു വിഭാഗം വിശ്വാസി സമൂഹത്തിലും കാണാന്‍ കഴിയുന്നില്ല. ഈ വൈപരീത്യം മാറുക തന്നെ വേണം. ഇത് ഏതെങ്കിലും ഒരു ദേശത്തെയൊ പ്രദേശത്തെയോ മാത്രം കഥയും അല്ല. വിശിഷ്യാ ആസിയാന്‍ രാജ്യങ്ങളിലെ ബഹു ഭുരിപക്ഷം മുസ്‌ലിം സമൂഹവും ശുചിത്വത്തെ അവഗണിക്കുന്ന പൊതുബോധത്തില്‍ നിര്‍ലീനമാണെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഈ കുറിപ്പുകാരന്റെ നിരീക്ഷണം. വൃത്തി ഹീനമായ ചുറ്റുപാടുകളും മാതൃകാ യോഗ്യരല്ലാത്ത അധ്യാപകരും മുളയിലെന്നോണം ചെലുത്തുന്ന സ്വാധീനം ഒരു ഉമ്മത്തിനെ തന്നെ ദുഷിപ്പിക്കാന്‍ നിമിത്തമാകുന്നുണ്ടോ ? ഒരു പുനര്‍ വിചിന്തനം അത്യന്താപേക്ഷിതമായിരിക്കുന്നു. ഒരു ഒരു സമൂഹത്തിലെ സിംഹ ഭാഗം വിഭാഗത്തെ അനാകര്‍ഷമാക്കുന്നതിലേയ്ക്ക് നയിക്കുന്ന കാര്യ കാരണങ്ങള്‍ അന്വേഷിക്കുകയും പരിഹരിക്കാനുള്ള ശുഷ്‌കാന്തിയോടെയുള്ള ശ്രമങ്ങള്‍ അനിവാര്യവുമായിരിക്കുന്നു.

പ്രകൃതി രമണീയമായ ലോകത്ത് പ്രകൃതിയ്ക്കിണങ്ങി മണ്ണില്‍ വേരൂന്നി വിണ്ണിനെ പ്രണയിച്ച് ജീവിക്കുമ്പോള്‍ വിണ്ണ് മണ്ണിനെ പ്രണയിക്കും. ഈ വിഭാവനയെ താലോലിക്കുന്നവര്‍ എല്ലാ അര്‍ഥത്തിലും സൗന്ദര്യബോധമുള്ളവരാകണം. ഈ സൗന്ദര്യ ബോധത്തെ ഉദ്ധീപിക്കാന്‍ വിശുദ്ധ വേദവും പ്രവാചക പാഠങ്ങളും നല്‍കുന്ന വരികള്‍ക്കപ്പുറമുള്ള വായനാലോകത്തേയ്ക്ക് ഉള്‍ക്കാഴ്ചയോടെ തിരിച്ചു വരണം.

വനാന്തരങ്ങളില്‍ പുഴകളും പൂക്കളും ധാരാളം ഉണ്ടാകാം. ചിട്ട വട്ടങ്ങളോടെ പരിപാലിക്കപ്പെടുന്ന ആരാമങ്ങളാണ് ആസ്വാദകരെ ആകര്‍ഷിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള പൂങ്കാവനങ്ങളില്‍ മധുവും മണവും ചുരത്തുന്ന പൂക്കളായി വിടര്‍ന്നുല്ലസിക്കാന്‍ വിശ്വാസികള്‍ക്കാവണം. അവിടെ പറന്നെത്താതിരിക്കാന്‍ മധുപന്മാര്‍ക്കാകുകയും ഇല്ല. അവരുടെ പ്രയാണം പ്രവാഹം പോലെയാകണം. കല്ലും മുള്ളും കുന്നും മലയും പാറയും പൂഴിയും എല്ലാം താണ്ടി കിതപ്പില്ലാതെ കുതിക്കുന്ന പ്രവാഹം. കേവലം കല്ലായി മാറിക്കിടക്കാതെ വെള്ളാരം കല്ലാകാന്‍ ഒഴുക്കില്‍ പെടുക. തെളിമയുടെ തെളിനീരില്‍ പ്രതിഫലിക്കുന്ന വെള്ളാറങ്കല്ലുകള്‍ രൂപ ഭാവങ്ങള്‍ മാറുംതോറും മനോഹരമാകുന്ന അനുഭവത്തിന്റെ മണിമുത്തുകളത്രെ. ഏതു കാഴ്ചക്കാരനും ഒന്നെടുത്തു നോക്കാന്‍ ശ്രമിക്കുന്ന തൊട്ടുഴിയാന്‍ ഇഷ്ടപ്പെടുന്ന വെള്ളാറങ്കല്ലുകള്‍.

Facebook Comments
അസീസ് മഞ്ഞിയില്‍

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി,രായം മരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍ - ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവം.മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പ്രസിദ്ധീകരിച്ചു.പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതി.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് എഴുതിയ ഗാനങ്ങള്‍ ആകാശവാണിയിലൂടെ;മര്‍‌ഹൂം കെ.ജി സത്താര്‍ ശബ്‌‌ദം നല്‍‌കിയിട്ടുണ്ട്‌.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നു.തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍.സി.ഐ.സി ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി.റേഡിയോ പ്രഭാഷകന്‍. സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞു പോയ അബ്‌സ്വാര്‍(മണിദീപം),അന്‍സാര്‍,ഹിബ,ഹമദ്,അമീന എന്നിവരാണ് മക്കള്‍. മരുമക്കള്‍:- ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

Related Posts

Your Voice

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

by ഇബ്‌റാഹിം ശംനാട്
20/03/2023
Vazhivilakk

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത്

by എം.കെ. മുഹമ്മദലി
18/03/2023
India Today

നൊബൈൽ പുരസ്കാരത്തിന് ഏറ്റവും സാധ്യത മോദിക്ക് ആണെന്നത് നുണ

by പി.കെ. നിയാസ്
17/03/2023
Your Voice

മനുഷ്യൻ ധാർമിക ജീവിയോ ?

by പി. പി അബ്ദുൽ റസാഖ്
13/03/2023
Kerala Voice

ഇസ് ലാം – നാസ്തിക സംവാദത്തിൻ്റെ ബാക്കിപത്രം

by ജമാല്‍ കടന്നപ്പള്ളി
12/03/2023

Don't miss it

Reading Room

ഉമര്‍ ഖാദിയും മമ്പുറം തങ്ങളും ബ്രിട്ടീഷ് വിരുദ്ധ പോരാളികളല്ലേ?

05/08/2015
Columns

ആ നാളിനു വേണ്ടിയാണ് നല്ല മനുഷ്യര്‍ കാതോര്‍ത്തിരിക്കുന്നത് !

02/04/2020
Your Voice

അപ്പോള്‍ അറഫാ ധന്യമാകും, ഹാജിമാര്‍ക്കും നമുക്കും

08/08/2019
amit-modi.jpg
Views

കലാപം വിതച്ച് വോട്ട് കൊയ്യുന്നവര്‍

16/06/2016
sky.jpg
Quran

ആകാശകവാടങ്ങള്‍ തുറക്കപ്പെടും ദിനം

12/02/2015
Opinion

ഒന്നാം രക്തസാക്ഷിത്വം: മുര്‍സിയെ അനുസ്മരിച്ച് ലോകം

17/06/2020
Apps for You

ശൈഖ് അല്‍ബാനിയുടെ ഹദീസ് ശേഖരം

29/01/2020
father.jpg
Parenting

‘ഇവന്‍ ഒന്നിനും കൊള്ളാത്തവനാണ്’

14/01/2013

Recent Post

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

23/03/2023

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

23/03/2023

ഹിന്ദുത്വ അഭിഭാഷകരുടെ മര്‍ദനത്തിനിരയായി അറസ്റ്റിലായ മുസ്ലിം അഭിഭാഷകക്ക് ജാമ്യം

23/03/2023

തിരയടങ്ങിയ കടല് പോലെ

23/03/2023

അഞ്ചാം വയസ്സില്‍ വിവാഹം, 13ാം വയസ്സില്‍ മാതൃത്വം, 20ാം വയസ്സില്‍ വിധവ

22/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!