Your Voice

യു. എന്‍ പൊതുസഭയില്‍ ട്രംപിനേറ്റത് കരണത്തടി

അമേരിക്കയുടെ ഭീഷണിക്കും മൂഷ്‌ക്കിനും വഴങ്ങാതെ സ്വതന്ത്രമായി നിലപാടെടുക്കാന്‍ ലോകരാജ്യങ്ങളില്‍ മിക്കതും ധൈര്യം കാട്ടി എന്നതാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെതിരായ പ്രമേയത്തിന്മേല്‍ ഇന്നലെ യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പിന്റെ പ്രസക്തി.

പ്രമേത്തെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് 128 രാജ്യങ്ങള്‍ ഈ പ്രമേയത്തെ അനുകൂലിച്ചത്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും എതിര്‍ത്ത് പ്രമേയത്തില്‍ ഇന്ത്യയും അമേരിക്കക്കെതിരെ നിലകൊണ്ടത് ആശാവഹമാണ്.

പ്രമേയത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യത അമേരിക്കയെ എത്രത്തോളം പ്രകോപിതമാക്കി എന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.. യു.എന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ട ദിവസം മറക്കാന്‍ കഴിയില്ലെന്നും, എന്നാല്‍ ഇസ്രയേലിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റുകതന്നെ ചെയ്യുമെന്നു മായിരുന്നു അവരുടെ പ്രതികരണം.

യുഎന്‍ പ്രമേയങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പരിഗണന എന്തെന്നത് പുതിയ കാര്യമല്ലല്ലോ. അമേരിക്കയെ പോലൊരു വന്‍ശക്തി എതിരു നില്‍ക്കുമ്പോള്‍ പ്രമേയത്തിനപ്പുറം ഒന്നും ചെയ്യാനാവില്ലെന്നത് യുഎന്നിന്റെ എപ്പോഴത്തെയും പരിമിതി. എങ്കിലും ഇസ്രയേല്‍ അടക്കം ഒന്‍പത് രാജ്യങ്ങളേ അമേരിക്കയെ അനുകൂലിക്കാന്‍ ഉണ്ടായുള്ളൂ എന്നത് നിസ്സാരമല്ല.

 

Facebook Comments
Related Articles
Show More
Close
Close