ഒരിക്കലുമുണങ്ങാത്ത വിധം
ആഴത്തിലൊരുമുറിവിനെ
ആരുമറിയാതെ നല്കി,
ആ നീറ്റലിലേക്ക്
വീണ്ടും കനലെറിഞ്ഞ്,
സ്വന്തത്തിനുള്ളില് ഇരുള് നിറച്ച്,
ഏതു വെളിച്ചം തേടിയാണ്
നീ പോകുന്നത്?
നിന്റെ ചെയ്തിയാല്‍
തളര്‍ന്നു പോയവരുടെ
നോവുകളിലേക്ക് നടത്താത്ത
ഏത് തീര്ഥയാത്രകൊണ്ടാണ്
നിന്റെ മനസ്സ് കുളിരുക?
നീ കൊടുത്ത മുറിവിനുമേല്‍
ഒഴുക്കാന്‍ കഴിയാത്ത
കണ്ണുനീരെങ്ങനെയാണ്
ദൈവത്തിലേക്കെത്തുക?
Facebook Comments