ആഗസ്റ്റ് 12 ഞായറാഴ്ച. വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ ഇറാന്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയം. ഇറാന്‍ ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി നില്‍ക്കുകയാണ്. മറുവശത്ത് ദുരന്തത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നു. ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള ബദ്ധപ്പാട്. ദുരന്തത്തില്‍ ആശ്രയമറ്റുപോയ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഓടിപ്പാച്ചിലും തകൃതി. ദുരന്തത്തില്‍ വേദനയും ദുഃഖവും അറിയിച്ച് ലോകം മുഴുവന്‍ ഇറാനോടൊപ്പം. അമേരിക്ക പോലും ദുഃഖം അറിയിക്കുക മാത്രമല്ല, കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്നു. വത്തിക്കാനില്‍ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ ഇറാനിയന്‍ ഗവണ്‍മെന്റിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ‘നമ്മുടെ ഇറാനിയന്‍ സഹോദരങ്ങള്‍ക്ക്’ വേണ്ടി ഞായറാഴ്ചത്തെ മതകര്‍മങ്ങളില്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതേ ദിവസം ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തന്റെ കാബിനറ്റിനോട് പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: ‘ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഏത് വിധേനയും ഇറാനെ തടയണം. അതിന്റെ ആണവായുധ പരിപാടി ആ രാഷ്ട്രത്തിന് മാത്രമല്ല മൊത്തം ലോകത്തിനും ഭീഷണിയാണ്. ആ രാഷ്ട്രത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളൊന്നും വിലപ്പോകുന്നില്ല. അതിനാല്‍ എന്തെങ്കിലുമൊക്കെ ചെയ്‌തേ പറ്റൂ’ (ഹിന്ദുസ്ഥാന്‍ ടൈംസ്, ആഗസ്റ്റ് 13). അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ ഇറാനെ ആക്രമിക്കണമെന്ന പരാമര്‍ശം കൂടിയുണ്ട്.
സയണിസ്റ്റ് രാഷ്ട്രത്തിന്റെ കല്ലിച്ച ഹൃദയവും ദയാരാഹിത്യവുമാണ് ഇവിടെ ഒരിക്കല്‍ കൂടി വെളിപ്പെടുന്നത്. മനുഷ്യ ജീവനോടോ മാനുഷിക ഭാവങ്ങളോടോ തങ്ങള്‍ക്കൊരു പ്രതിപത്തിയുമില്ലെന്ന് അത് വീണ്ടും തെളിയിച്ചിരിക്കുന്നു. ഗുരുതര സ്വഭാവമുള്ള ഒരു പ്രശ്‌നവും ആ സമയത്ത് പുതുതായി പൊട്ടിമുളച്ചതായി നമുക്ക് അറിയില്ല. ക്യാബിനറ്റിന്റെ ഒരു സാദാ യോഗമാണ് നടന്നുകൊണ്ടിരുന്നതും. തെല്ലെങ്കിലും സംസ്‌കാരചിത്തതയുള്ള ഏതൊരു രാഷ്ട്രവും അത്തരം ഭീഷണികള്‍ ദുരന്തത്തിന്റെ സന്ദര്‍ഭങ്ങളില്‍ മാറ്റിവെക്കുമായിരുന്നു. എന്ത് ചെയ്യാം, സയണിസ്റ്റ് വിഷജീവികളാണ് തെല്‍അവീവ് അടക്കി ഭരിക്കുന്നത്. എന്തെങ്കിലും പറയുമ്പോഴോ ചെയ്യുമ്പോഴോ മനുഷ്യവികാരങ്ങള്‍ വ്രണപ്പെടുന്നുണ്ടോ എന്നത് അവര്‍ക്ക് വിഷയമല്ല.
എന്ത് മാത്രം നന്ദികെട്ടവരും കുടിലമനസ്‌കരും ആയിത്തീര്‍ന്നു ജൂതസമുദായം എന്ന് ഖുര്‍ആന്‍ ബനൂഇസ്‌റാഈലിന്റെ ചരിത്രം വിവരിക്കവെ വ്യക്തമാക്കുന്നുണ്ട്. നന്‍മയുടെ പ്രചാരകരായ പ്രവാചകന്‍മാരെ വരെ അവര്‍ വധിച്ചു. മൂസാ പ്രവാചകന്‍ വഴി എന്തെല്ലാം അനുഗ്രഹങ്ങളാണ് ദൈവം അവര്‍ക്ക് ചെയ്ത് കൊടുത്തത്്. ധിക്കാരവും നന്ദികേടും കാണിച്ചുകൊണ്ടായിരുന്നു അവരിതിനൊക്കെയും പ്രത്യുപകാരം ചെയ്തത്. 19-ാം നൂറ്റാണ്ടില്‍ സയണിസ്റ്റ് പ്രോട്ടോകോള്‍ പ്രഖ്യാപനത്തോടെ ജൂതസമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ മുഴു മനുഷ്യസമൂഹത്തിനും വലിയ ഭീഷണിയായിത്തീരുകയുണ്ടായി. ഈ ചരിത്രമറിയുന്നവരെ സംബന്ധിച്ചേടത്തോളം നെതന്യാഹുവിന്റെ മേല്‍ പ്രസ്താവന തികച്ചും പ്രതീക്ഷിതം തന്നെ. മറ്റു സമുദായങ്ങളെ കീഴ്‌പ്പെടുത്തി അടിമകളാക്കിവെക്കാനാണ് അവര്‍ നിരന്തരം ശ്രമിച്ച്്് പോന്നിട്ടുള്ളത്.
സയണിസ്റ്റ് രാഷ്ട്രം ഇസ്ലാമിനോട് പുലര്‍ത്തുന്ന ശത്രുതയുടെ പേരില്‍ അതിനെ പൂമാലയിട്ട്്് സ്വീകരിക്കുന്ന ചില രാഷ്ട്രങ്ങളുണ്ട്്്. അവര്‍ അവരുടെ നിലപാട് പുനഃപരിശോധിക്കേണ്ട സന്ദര്‍ഭമാണിത്്്. അമേരിക്കക്ക്് തല്‍ക്കാലം ആ പുനഃപരിശോധന സാധ്യമല്ല. കാരണം ആ രാഷ്ട്രത്തിന്റെ സമ്പദ്് ഘടനയും രാഷ്ട്രീയവും ശാസ്ത്രവും ടെക്‌നോളജിയുമെല്ലാം സയണിസ്റ്റുകളുടെ പിടുത്തത്തിലാണ്. നമ്മുടെ നാട്ടിലും കാര്യങ്ങള്‍ ഏതാണ്ട് ആ നിലയിലേക്കാണ് നീങ്ങുന്നത്. നമ്മുടെ നാട്ടിലെ വളരെ ന്യൂനപക്ഷം വരുന്ന ഒരു വിഭാഗം എല്ലാ രംഗത്തും പിടി മുറുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്്. അവര്‍ ഇസ്രായേലിനെ ഇന്ത്യയുടെ അടുത്ത സുഹൃത്തായും സഖ്യകക്ഷിയായും സഹായിയായും കാണുന്നു. ആ രാഷ്ട്രവുമായി സുരക്ഷാ കരാറുകള്‍ ഉണ്ടാക്കുന്നതിനും കാര്‍ഷിക-നയതന്ത്രമേഖലകളില്‍ സഹകരിക്കുന്നതിനും ഖജനാവില്‍ നിന്ന് വലിയൊരു സംഖ്യ നീക്കിവെക്കാനും ഇവര്‍ തയ്യാറാണ്. ഈ സയണിസ്റ്റ് രാഷ്ട്രത്തിന് ഒരാളുടെയും സുഹൃത്തായിരിക്കാനാവില്ലെന്ന സത്യം അവര്‍ മനസ്സിലാക്കുന്നില്ല.
ഈ സത്യം തിരിച്ചറിയുന്ന വിവേകമതികളും ദൂരക്കാഴ്ചയുള്ളവരുമായ കുറച്ച്് പേരെങ്കിലും രാജ്യത്തുണ്ട് എന്ന വസ്തുത ആശ്വാസത്തിന് വക നല്‍കുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ ഇസ്രായേലിലെ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനവുമായി ചില കരാറുകളുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു പറ്റം പണ്ഡിതന്‍മാരും ഗ്രന്ഥകര്‍ത്താക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അതിനെതിരെ രംഗത്ത്് വന്നു. ഫലസ്തീനികളുടെ ജീവിതം നരകമാക്കിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രവുമായി അത്തരം കരാറുകള്‍ പാടില്ലെന്ന്്് അവര്‍ വാദിച്ചു. ഈ ഗ്രൂപ്പ്്് ഔദ്യോഗികമായി ഒരു കാമ്പയിന് തുടക്കം കുറിച്ചിട്ടുമുണ്ട്. ‘സാംസ്‌കാരിക-അക്കാദമിക തലങ്ങളില്‍ നിന്ന് ഇസ്‌റായേലിനെ ബഹിഷ്‌കരിക്കാനുള്ള അന്താരാഷ്ട്ര കാമ്പയിന്‍’ എന്നാണ് ഇതിന്റെ പേര് (ദി ഹിന്ദു, ആഗസ്റ്റ് 11). കൂടുതല്‍ വാദമുഖങ്ങള്‍ നിരത്തി തങ്ങള്‍ എന്തുകൊണ്ട്്് സയണിസ്റ്റ് രാഷ്ട്രത്തിന് എതിരാണെന്ന്്് ഈ വിഭാഗം രാജ്യത്തോട് വിളിച്ച് പറയേണ്ടതുണ്ട്.
വിവ : അശ്‌റഫ് കീഴുപറമ്പ്
(ദഅ്‌വത്ത് ത്രൈദിനം, 25-8-2012)