Views

എന്താണ് എന്‍.ഐ.എ ചെയ്യുന്നത്

മുബൈ ഭീകരാക്രമണ കേസിന്റെ പശ്ചാതലത്തിലാണ് ഇന്ത്യയിലെ ഏക ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രൂപീകരിക്കുന്നത്. 2008 ഡിസംബര്‍ 30നാണ് ഈ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചത്. 2019 ലാണ് എന്‍.ഐ.എ നിലവില്‍ വന്നത്. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) പോലെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായിട്ടാണ് എന്‍.ഐ.എ വിഭാവനം ചെയ്തിരിക്കുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ളതും സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതുമായ കേസുകള്‍ അന്വേഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രൂപീകൃതമായത്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലെ പരമ്പരാഗത മാര്‍ഗ്ഗം പോരെന്ന ന്യായം പറഞ്ഞാണ് എന്‍ഐ.എ രൂപീകരിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല രാജ്യസുരക്ഷക്ക് ഭീഷണിയായ എല്ലാ കുറ്റകൃത്യങ്ങളും എന്‍.ഐ.എക്ക് അന്വേഷിക്കാം. കളള നോട്ട്, വിമാന റാഞ്ചല്‍, ആണവോര്‍ജ്ജ നിയമത്തിന്റെ ലംഘനം, മയക്കുമരുന്ന്, കള്ളക്കടത്ത്, നാശ ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവയെല്ലാം എന്‍.ഐ.എയുടെ അധികാര പരിധിയില്‍ പെടുന്നു. 1975 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ രാജീവ് രാധാ വിനോദ് രാജുവാണ് എന്‍.ഐ.എയുടെ മേധാവി. നിലവിലുള്ള സുരക്ഷാ സേനയില്‍ നിന്നാണ് എന്‍.ഐ.എയില്‍ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളില്‍ പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴി ജീവനക്കാരെ നിയമിക്കു. നിലവില്‍ യോഗേഷ് ചന്ദ്ര മോഡി ഐ.പി.എസ് ആണ് എന്‍.ഐ.എയുടെ ഡയറക്ടര്‍ ജനറല്‍. എസ്. അന്തകൃഷ്ണന്‍ ഐ.പി.എസ് ആണ് കേരളത്തിലെ നോഡല്‍ ഓഫീസര്‍.

ഇന്ത്യക്ക് പുറത്ത് രാജ്യ താല്‍പര്യത്തേയോ, പൗരന്‍മാരുടെ താല്‍പര്യത്തേയോ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്ന ഭേദഗതി ബില്‍ 2019 ജൂലൈ 17ന് പാര്‍ലമെന്റില്‍ പാസാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പുതിയ ഭേദഗതി എന്‍.ഐ.എക്ക് അധികാരം നല്‍കുന്നു. കേസ് തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കാം. ആണവോര്‍ജ്ജ നിയമം, ഹൈജാക്കിംങ്ങ് വിരുദ്ധ നിയമം എന്നിവയടക്കം കൂടുതല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം എന്‍.ഐ.എയുടെ കീഴിലാക്കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തി. ഇത് സംസ്ഥാനത്തെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുമെന്നും എന്‍.ഐ.എയുടെ തുടക്കംമുതല്‍തന്നെ രാജ്യത്തിലെ ചില നിയമജ്ഞരും, പൗരവാകാശ പ്രവര്‍ത്തകരും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ ഏറ്റെടുത്ത കേസുകളും എന്‍.ഐ.എ കേസുകളിലെ വിധികളും ഈ ആരോപണത്തെ ശരിവെക്കുന്നതാണെന്ന് നമുക്ക് ബോധ്യപെപടുത്തുന്നതാണ്. കേരളത്തില്‍ ആദ്യമായി എന്‍.ഐ.എ ഏറ്റെടുത്തത് പാനായിക്കുളം കേസാണ്.

2006 ആഗസ്റ്റ് 15 ന് പാനായികുളത്ത് നടന്ന ഒരു മീറ്റിംഗുമായി ബന്ധപെട്ടാണ് ഈ കേസ്. ഈ കേസില്‍ കേരള ഹൈക്കോടതി 2019 ഏപ്രില്‍ 12ന് വിധിപറഞ്ഞത്.എന്‍.ഐ.എ യുടെ വാദഗതികളെ പൂര്‍ണ്ണമായി തള്ളികൊണ്ടാണ്. കേരളത്തില്‍ എന്‍.ഐ.എ അന്വേഷിച്ച ആദ്യകേസ് തന്നെ പരാജയമായിരുന്നു. ലോകത്ത് ഐ.എസ് എസുമായി ബന്ധപെട്ട് വിവിധങ്ങളായ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തില്‍ ഐ.എസുമായി ബന്ധപെട്ട് ആദ്യ അറസ്റ്റ് നടക്കുന്നത്. മലയാളികളായ ഏതാനും യുവാക്കളെ 2016 ഒക്ടോബര്‍ 2ന് കനകമലയില്‍ നിന്നും എന്‍.ഐ.എ എ.എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഏതാനും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ 2019 നവംബര്‍ 25ന് എന്‍.ഐ.എ കോടതി വിധിപറഞ്ഞപ്പോള്‍ അറസ്റ്റ്‌ചെയ്യപെട്ട ഒരാളെ വെറുതെവിടുകയും ഇവര്‍ക്ക്‌മേല്‍ ചുമത്തിയ രാജ്യദ്രോഹകുറ്റവും ഐ.എസ് ബന്ധവും തെളിയിക്കാന്‍ എന്‍.ഐ.എ കോടതിയില്‍ പ്രോസിക്യൂഷന് സാധ്യമായിട്ടില്ല. ഈകേസിലും ഭാഗികമായും എന്‍.ഐ.എ വാദം തെറ്റാണെന്ന് തെളിയിക്കപെട്ടിരിക്കുന്നു.

Also read: ബൗദ്ധിക വൈകല്യങ്ങള്‍

എന്‍.ഐ.എ ഏറ്റെടുത്ത കേസുകളെ കുറിച്ച് ഗൗരവത്തിലുള്ള ഒരു പഠനം നടത്തിയാല്‍ ഞെട്ടിക്കുന്ന ധാരാളം സത്യങ്ങള്‍ വെളിപ്പെടുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പലപ്പോഴും കേസ്അന്വേഷണ ഏജന്‍സി എന്നതിനപ്പുറം പോലീസും മറ്റും കെട്ടിച്ചമക്കുന്ന കള്ള കേസുകള്‍ക്ക് ആവശ്യമായ തെളിവ് ഉണ്ടാകുന്ന ഏജന്‍സിയായും ഇത് പ്രവര്‍ത്തിക്കുന്നതായി നമുക്ക് കണാന്‍ കഴിയും കേസുകളില്‍ ഉള്‍പ്പെട്ട ആളുകളെ എന്‍.ഐ.എ ഉദ്യോഗസ്ഥരെ സമീപിച്ച് മാപ്പ് സാക്ഷിയാവാന്‍ പ്രേരിപ്പിക്കുന്നു അങ്ങനെ അവര്‍ക്ക് വഴങ്ങുന്നവര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നു എന്‍.ഐ.എ അന്വേഷിച്ച കേസുകളിലെല്ലാം മാപ്പ് സാക്ഷികളെ കാണാന്‍ കഴിയും. പാനായി കുളം കേസ് തലശ്ശേരി ഐ എസ് കേസ്, കനകമല കേസ് എന്നിവ ഉദാഹരണം.

ഏറ്റവും ഒടുവില്‍ കേരളത്തില്‍ സജീവ ചര്‍ച്ച ചെയ്യുന്ന പന്തിരംങ്കാവിലെ അലന്‍, ത്വാഹ കേസ് ഈ വസ്തുത കൂടുതല്‍ ശക്തിപ്പെടുത്തുന്നു. രണ്ട് CPM പ്രവര്‍ത്തകരെ കേരളപേലീസ് അറസ്റ്റു ചെയ്യുന്നു ഉടനെ UAPA ചുമത്തുന്നു പിന്നിട് കേസ് NIA ക്ക് കൈമാറുന്നു. മറ്റ് ഭീകരവാദ കേസിലെ പോലെ തന്നെ എന്താണ് ഇവര്‍ ചെയ്ത തെറ്റ് എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. മാസങ്ങള്‍ക്ക് ശേഷവും കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. അതിനിടയില്‍ അലന്‍ കോടതിയോട് ഒരു പരാതി പറയുന്നു. കേസിലെ തന്നോടെപ്പം അറസ്റ്റ് ചെയ്യപ്പെട്ട ത്വാഹഫസലിനെ പ്രതിയാക്കി കേസില്‍ മാപ്പ് സാക്ഷി ആവാന്‍ എന്‍.ഐ.എ ഉദ്യേഗസ്ഥര്‍ നിര്‍ബദ്ധിക്കുന്നു. അപ്പോള്‍ അറിയാതെ ചോദിച്ചു പോവുകയാ എന്താണ് എന്‍.ഐ.എ ചെയ്യുന്നത്.

Facebook Comments
Related Articles

സാദിഖ് ഉളിയില്‍

ജമാഅത്തെ ഇസ് ലാമി അസി. സെക്രട്ടറിയാണ് ലേഖകന്‍
Close
Close