Views

പാശ്ചാത്യന്‍ മാധ്യമങ്ങളും കള്ള പ്രചാരണങ്ങളും

‘കുര്‍ദുകളെ തകര്‍ത്തെറിഞ്ഞ് ഉര്‍ദുഗാന്‍ ഓട്ടോമാന്‍ സാമ്രാജ്യം പുന:സ്ഥാപിക്കും’. പാശ്ചാത്യന്‍ മാധ്യമങ്ങളുടെ പ്രചാരണമാണിത്. വാഷിങ്ടണുമായി ബന്ധപ്പെട്ട് സഖ്യമുള്ളവരാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്. തുര്‍ക്കി,പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണിവര്‍ ഇതിലൂടെ ചെയ്യുന്നത്. ഇന്ന് ലിബറല്‍ മീഡിയകള്‍ പരിഹാസ്യമായതും അപകടകരമായതുമായ തലക്കെട്ടുകളാണ് നല്‍കുന്നത്. ഇത് ഉര്‍ദുഗാനും ഇമ്രാന്‍ ഖാനും നേരെ മാത്രമല്ല ഉണ്ടാവുന്നത്. പശ്ചാത്യന്‍ നേതാക്കളെ അലട്ടുന്നവര്‍ക്കെതിരെയെല്ലാം ഈ പ്രചാരണം കാണാം.

പടിഞ്ഞാറിനെ പുനരേകീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 500 വര്‍ഷത്തെ കൊളോണിയല്‍ ഭരണത്തെത്തുടര്‍ന്നുണ്ടായ വന്‍ പ്രതിസന്ധിയും ലോകത്തിന്റെ തകര്‍ച്ചയും നേരെയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അമേരിക്കയിലടക്കം ഇന്നും പരിഹരിക്കാനാവാതെ നിലനില്‍ക്കുന്ന പ്രതിസന്ധിയാണ് വെളുത്ത വര്‍ഗ്ഗക്കാരുടെ ആഥിപത്യം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ലോകത്താകമാനം ഇത്തരം വെളുത്ത വര്‍ഗ്ഗക്കാരുടെ ആഥിപത്യം ഉടലെടുത്തത്.

അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ധരും ഈ സാഹചര്യത്തെ പൂര്‍ണമായും മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പിന്നീട് 1930കളില്‍ ഇറ്റലിയും ജര്‍മനിയും മുസ്‌ലിം ചോദ്യങ്ങളെ നേരിട്ട അതേ രീതിയാണ് ഇന്ന് ഇവരും പിന്തുടരുന്നത്. ഇത്തരം തലക്കെട്ടുകള്‍ അതാണ് പ്രതിഫലിപ്പിക്കുന്നത്.
ഇത്തരം അസംബന്ധങ്ങളില്‍ നിന്നും ആര്‍ക്കും വേര്‍തിരിക്കാനാവാത്ത അവസ്ഥയിലാണിന്നവര്‍.

അതിനാല്‍ തന്നെ എല്ലാവര്‍ക്കുമറിയാം ഇത് ശുദ്ധമായ പ്രൊപഗന്‍ഡയാണെന്ന്. ഇവിടെ പരാമര്‍ശിച്ച തലക്കെട്ടില്‍ സാമാന്യ ബുദ്ധിയെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കുന്നത്. ഉര്‍ദുഗാനും എ.കെ.പി പാര്‍ട്ടിയും മധ്യസ്ഥ കൂടിയാലോചനകള്‍ നടത്തുമെന്നും തുടര്‍ന്ന് അവരുമായി സമന്വയിച്ച് അവര്‍ക്ക് സ്വയം ഭരണം നല്‍കുമെന്നുമാണ് വാര്‍ത്തകള്‍ നല്‍കുന്നത്.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ 1990 മുതല്‍ ഖുര്‍ദുകള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന തുര്‍ക്കിക്ക് അമേരിക്കയുടെ രാഷ്ട്രീയ പിന്തുണയും സൈനിക പിന്തുണയുമുണ്ട്. അതിനാല്‍ തന്നെ കുര്‍ദുകള്‍ തുര്‍ക്കി ഭരണകൂടത്തെ ഭയന്നിരുന്നു. തുര്‍ക്കിയുടെ മതേതര സൈനിക അടിച്ചമര്‍ത്തലിന് ദീര്‍ഘകാല ചരിത്രമുണ്ട്. പ്രാരംഭത്തില്‍ തന്നെ ഉര്‍ദുഗാനും എ.കെ.പി പാര്‍ട്ടിയും സംഘര്‍ഷത്തെ കൂടുതല്‍ പരിഷ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്.

ഖത്തറിനു മേലുള്ള ഉപരോധത്തിനു ശേഷം സൗദിയും തുര്‍ക്കിയെ ശിക്ഷിക്കാനാണ് മുതിര്‍ന്നത്. പ്രത്യേകിച്ചും സൗദിയുടെ അധിനിവേശത്തില്‍ നിന്നും ഖത്തറിനെ രക്ഷിക്കാന്‍ തുര്‍ക്കി തങ്ങളുടെ സൈന്യത്തെ ഖത്തറിലേക്ക് അയച്ചതു മുതല്‍. എല്ലാത്തിനുമുപരി ജി.സി.സിയലെ എല്ലാ മുസ്ലിം രാജ്യങ്ങളും തങ്ങളുടെ താല്‍പര്യങ്ങളെ സേവിക്കുന്നവരാണ് എന്നാണ് സൗദിയുടെ വിശ്വാസം. ഇരു ഹറമുകളും മുസ്‌ലിംകളുടെ പുണ്യസ്ഥലത്തിന്റെ സംരക്ഷണാവകാശവും തങ്ങള്‍ക്കായതു കൊണ്ട് സ്വോച്ഛാധിപത്യ പ്രവണതയാണ് അവര്‍ കാണിക്കുന്നത്.

Facebook Comments
Show More

Related Articles

Close
Close