Views

9/11; സമാനതകളില്ലാത്ത ഭരണകൂടാക്രമണം

2001 സെപ്റ്റംബര്‍ 11 (9/11) ആക്രമണങ്ങളുടെ 18ആം വാര്‍ഷികം അമേരിക്കയിലും ലോകത്തുടനീളവും കോര്‍പറേറ്റ് മാധ്യമങ്ങളാല്‍ കൊണ്ടാടപ്പെടുകയുണ്ടായി. 9/11നുമായി ബന്ധപ്പെട്ട ഇതിഹാസം സജീവമായി നിലനിര്‍ത്താന്‍ അതു സഹായകരമാണ്. എന്നാല്‍, 9/11ന്‍റെ ഔദ്യോഗിക ഭാഷ്യം വൈരുദ്ധ്യങ്ങളും നുണകളും നിറഞ്ഞതാണെന്നു മാത്രമല്ല, പ്രസ്തുത കെട്ടുകഥകള്‍ വിശ്വാസത്തിലെടുക്കാത്തവര്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വന്നേക്കും. ഭരണവര്‍ഗവും അവരുടെ മുഖ്യധാര മാധ്യമനടത്തിപ്പുകാരും ഔദ്യോഗിക കഥയില്‍ നിന്നും ഒരിഞ്ചുപോലും വ്യതിചലിക്കുകയില്ല.

ആക്രമണം നടന്ന് പതിമൂന്ന് മിനിറ്റുകള്‍ക്കു ശേഷം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഉസാമ ബിന്‍ ലാദന്‍ രംഗത്തുവന്നു. അതിനു ശേഷം ഏതാനും സമയത്തിനകം അമേരിക്ക ആക്രമിക്കപ്പെടുകയാണ് (America is under attack) എന്ന് ജോര്‍ജ് ഡബ്യൂ ബുഷ് പ്രഖ്യാപനം നടത്തി. ദിവസങ്ങള്‍ക്കകം തന്നെ ഔദ്യോഗിക ഭാഷ്യം പുറത്തുവിടുകയും ചെയ്തു. അതിങ്ങനെ വായിക്കാം:

“2001 സെപ്റ്റംബര്‍ 11 രാവിലെ, ഡസന്‍ കണക്കിന് യാത്രക്കാരും ജോലിക്കാരും അടങ്ങിയ AA11, UA175, AA77, UA93 എന്നീ നാലു യാത്രാവിമാനങ്ങള്‍ നാലോ അഞ്ചോ മുസ്ലിം മതഭ്രാന്തന്‍മാര്‍ അടങ്ങിയ സംഘങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുകയുണ്ടായി. ഓരോ സംഘത്തിലും പരിശീലനം സിദ്ധിച്ച ഒരു പൈലറ്റും ഉണ്ടായിരുന്നു. അവര്‍ വിമാനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും, ബോയിങ് 767 (AA11) വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ നോര്‍ത്ത് ടവറിലേക്കും, മറ്റൊരു വിമാനമായ ബോയിങ് 767 (UA175) സൗത്ത് ടവറിലേക്കും, ബോയിങ് 757 (AA77) എന്ന വിമാനം പെന്‍റഗണിലേക്കും പറത്തി. നാലാമത്തെ വിമാനമായ ബോയിങ് 757 (UA93) വൈറ്റ് ഹൗസില്‍ ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെങ്കിലും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാര്‍ പ്രതിഷേധിക്കുകയും വിമാനത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്‍റെ ഫലമായി പെന്‍സില്‍വാനിയയിലെ വിജനമായ ഒരു പാടത്ത് ഇടിച്ചിറക്കേണ്ടി വന്നു. വിമാനം ഇടിച്ചതിന്‍റെ തുടര്‍ന്നുണ്ടായ ആഘാതവും, തീപിടുത്തവും കാരണമായി, ഇരട്ടടവറുകള്‍ ഏതാനും സമയത്തിനകം തന്നെ നിലംപൊത്തി, അസംഖ്യം പേരുടെ മരണത്തിന് ഇതുകാരണമായി. ആക്രമണത്തില്‍ ഏതാണ്ട് 3000 പേര്‍ കൊല്ലപ്പെട്ടു. ഉസാമ ബിന്‍ ലാദനും അദ്ദേഹത്തിന്‍റെ അല്‍ഖാഇദ ശൃംഖലയുമാണ് ആക്രണം നടത്തുന്നതിനു വേണ്ട പദ്ധതികളും സാമ്പത്തികസഹായങ്ങളും നല്‍കിയത്.”

വ്യാജ ഭാഷ്യത്തിന്‍റെ വേഗത ശ്രദ്ധേയമാണ്; 9/11മായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അതുപോലെയാണ്. ജനങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത കഥ ആദ്യാവസാനം വരേക്കും നുണയാണെന്ന് ആര്‍ക്കും ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

വിമാനം റാഞ്ചിയവരെന്ന് പറയപ്പെടുന്ന ആളുകളാണ് ആക്രമണം നടത്തിയത് എന്നതിന് ഒരു തെളിവുപോലുമില്ല. അഗ്നിബാധകാരണമാണ് ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നതെന്ന വാദം നിഷേധിക്കപ്പെട്ടു. നിയന്ത്രിത സ്ഫോടനം നടത്തിയാണ് ഗോപുരങ്ങള്‍ തകര്‍ത്തത്, അങ്ങനെയാണ് 110 നിലകളുള്ള രണ്ടു അംബരചുംബികള്‍ നിലംപതിച്ചത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ 7നില്‍ വിമാനമൊന്നും വന്ന് ഇടിച്ചിട്ടില്ല, പക്ഷേ അതു തകര്‍ന്നു നിലംപൊത്തി. മറ്റൊരു വിചിത്രമേറിയ കാര്യമെന്താണെന്നാല്‍, പെന്‍സില്‍വാനിയയില്‍ ഇടിച്ചിറക്കിയ വിമാനം അപ്രത്യക്ഷമായതാണ്. അതിന്‍റെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ഒരു മാസത്തിനകം തന്നെ, അണുവികിരണമുള്ള അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് വിറ്റഴിച്ചു, അന്വേഷണം തടയാന്‍ വേണ്ടിയായിരുന്നു ഇത്. തുടക്കത്തില്‍, ഏതൊരു അന്വേഷണവും ബുഷ്/ചെനി ഭരണകൂടം തടയുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അന്നത്തെ എഫ്.ബി.ഐ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളര്‍ ആയിരുന്നു അതിനു മേല്‍നോട്ടം വഹിച്ചത്. അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ പൊതുജനത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബുഷിന് സമ്മര്‍ദ്ദമുണ്ടായി. യു.എസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സംശയാസ്പദ വ്യക്തിയായ ഹെന്‍റി കിസ്സിഞ്ചറിനെ ബുഷ് അന്വേഷണ ചുമതല ഏല്‍പ്പിച്ചു. ജനരോഷം ഇളകിമറിഞ്ഞതിനെ തുടര്‍ന്ന് കിസ്സിഞ്ചറിന് രാജിവെക്കേണ്ടി വന്നു. 2002 ഡിസംബര്‍ 17ന് കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ തോമസ് കീന്‍ നിയോഗിക്കപ്പെട്ടു. ഡെമോക്രാറ്റുകള്‍ ലീ എച്ച്. ഹാമില്‍ട്ടന്‍റെ പേരു നിര്‍ദ്ദേശിച്ചു. 9/11 കമ്മീഷന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫിലിപ്പ് സെലിക്കോവ് ആയിരുന്നു, ബുഷിന് കണ്ടെത്താന്‍ കഴിഞ്ഞതില്‍ വെച്ച് ഏറ്റവും സത്യസന്ധനല്ലാത്ത വ്യക്തി. ബുഷിന്‍റെ മുന്‍കരുതല്‍ യുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം ഭാഗഭാക്കായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, 9/11 കമ്മീഷന്‍ റിപ്പോര്‍ട്ടിന് അതെഴുതിയ കടലാസിന്‍റെ മൂല്യം പോലും ഇല്ലായിരുന്നു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ 7 എങ്ങനെ തകര്‍ന്നു എന്നതിനെ കുറിച്ച് ഒരു വാക്കു പോലും പ്രസ്തുത കഥാപുസ്തകത്തില്‍ കാണാന്‍ കഴിയില്ല.

ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍ വമ്പന്‍ സ്ഫോടനശബ്ദം കേട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്ത സാക്ഷികളും, പെന്‍സില്‍വാനിയയില്‍ വിമാനം ഇടിച്ചിറക്കി എന്നു പറയപ്പെടുന്ന സ്ഥലത്ത് ഒന്നും തന്നെ കാണാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രദേശവാസികളെയും കമ്മീഷന്‍ കാണുക പോലും ചെയ്തില്ല. പകരം മുന്‍കൂട്ടി തയ്യാറാക്കിവെച്ച റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗങ്ങളുടെ അണ്ണാക്കിലേക്ക് തള്ളികൊടുക്കുകയാണ് ഫിലിപ്പ് സെലിക്കോവ് ചെയ്തത്. അവസാനം, 9/11ന് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മറച്ചുവെക്കാനും അന്വേഷണങ്ങളെ പരാജയപ്പെടുത്താനുമുളള ഒരു സംവിധാനമായി അന്വേഷണ കമ്മീഷന്‍ മാറി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്കേവലം ഒരു തമാശ മാത്രമാണ്, പക്ഷേ അതു വിശ്വസിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും ലോകത്തിനു മുന്നിലില്ല.

ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രോപഗണ്ട-അട്ടിമറിയായിരുന്നു 9/11. 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ തന്നെ, 9/11 ന്‍റെ ഔദ്യോഗിക ഐതിഹ്യം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ വേണ്ടി തയ്യാറായി കഴിഞ്ഞിരുന്നു. സംഭവിക്കുന്നതിനു മുന്‍പു തന്നെ അതു സംവിധാനം ചെയ്യപ്പെട്ടിരുന്നു, സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രസ്തുത ഔദ്യോഗിക ഐതിഹ്യം യു.എസ് കോണ്‍ഗ്രസ് ശരിവെക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍, ഒരു അസംബന്ധ കഥ വിശ്വസിക്കും വിധം ലോകം മുഴുവന്‍ വഴിതെറ്റിക്കപ്പെട്ടു.

9/11നു നടന്ന ഗുരുതരമായ കുറ്റകൃത്യത്തിനു പിന്നിലെ പ്രധാന പ്രതികളെ അഫ്ഗാന്‍ മലനിരകളിലെ ഗുഹകളില്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല,മറിച്ച് വാഷിംഗ്ടണിലെ ഗവണ്‍മെന്‍റ് ഓഫീസുകളിലാണ് അവര്‍ ഒളിച്ചിരിക്കുന്നത്. ഏലിയാസ് ഡേവിഡ്സണ്‍ തന്‍റെ ‘The Betrayal of America’ എന്ന കൃതിയില്‍ എഴുതുന്നു, “അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ഭരണവര്‍ഗ താല്‍പര്യങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഗവണ്‍മെന്‍റിനകത്തെ ചാരന്‍മാരോ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോ, അല്ലെങ്കില്‍ ഏതെങ്കിലും വിദേശ രാജ്യമോ നടത്തിയതാണ് 9/11 ആക്രമണമെങ്കില്‍, ഗൂഢാലോചന നടത്തിയവരും, നടപ്പില്‍ വരുത്തിയവരും എന്നോ വെളിച്ചത്തു കൊണ്ടുവരപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നു.”

ഒരു സാധാരണ സിനിമ പോലെ, 90 മിനിറ്റ് നീണ്ടുനിന്ന ഒരു ഹൊറര്‍ ഷോ ആ അലോസരകാഴ്ച രൂപകല്‍പന ചെയ്തിരുന്നത്. അമേരിക്കന്‍ ജനതയെ അവരുടെ പ്രസിഡന്‍റിനും പതാകയ്ക്കും പിന്നില്‍ അണിനിരത്തുക എന്നതായിരുന്നു 9/11 കൊണ്ട് ഉദ്ദേശിക്കപ്പെട്ട ലക്ഷ്യം. മാധ്യമങ്ങള്‍ ഔദ്യോഗിക ഭാഷ്യം ദിനംപ്രതി നിരന്തരം പ്രക്ഷേപണം ചെയ്തു.ഈ മസ്തിഷ്ക പ്രക്ഷാളനത്തിനു മുന്നില്‍ ഇടതുപക്ഷത്തുള്ളവര്‍ പോലും കീഴടങ്ങി. 9/11ല്‍ അഫ്ഗാനിസ്ഥാനും താലിബാനും പങ്കുണ്ടെങ്കില്‍ അതിന്‍റെ തെളിവ് എവിടെയെന്ന് ഇടതുപക്ഷത്തു നിന്നുള്ള ഒരാള്‍ പോലും ചോദിച്ചില്ല. 9/11ന്‍റെ ഔദ്യോഗിക ഐതിഹ്യത്തിനെതിരെയുള്ള എതിര്‍ തെളിവുകള്‍ ഒരുപാട് ഉണ്ടായിട്ടു പോലും, ഇടതുപക്ഷം മൗനംപാലിച്ച്, ബുഷിന്‍റെ കെട്ടുകഥയില്‍കുടുങ്ങികിടന്നു. ആദരണീയരായ വിമര്‍ശകരെ അവര്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു.

മൂന്നാം ലോക രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഭീകരവിരുദ്ധ യുദ്ധങ്ങളുടെ പേരു പറഞ്ഞ് നിരപരാധികളെ കൊന്നൊടുക്കാനും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുമായി രൂപകല്‍പന ചെയ്ത ഒരു സംഘടിത ഭരണകൂട കുറ്റകൃത്യമാണ് 9/11. അമേരിക്കന്‍ കൊലയാളി ഭരണകൂടവുമായും മറ്റു രാജ്യങ്ങളിലെ പിണിയാളുകളുമായും ലോകത്തുടനീളമുള്ള സൈനിക, രഹസ്യാന്വേഷണ, ലോ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്ന കാലത്തോളം സാധാരണ ജനങ്ങളുടെ സുരക്ഷ അപകടത്തില്‍ തന്നെയാണ്.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: globalresearch.ca

Facebook Comments
Related Articles
Show More
Close
Close