Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയും ഗള്‍ഫ് സഖ്യക്ഷികളും ഇറാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടോ ?

ഇറാനെ പിന്തുണക്കുന്ന വിമതര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിയുടെ എണ്ണ പൈപ്പ് ലൈനുകളെ ആക്രമിക്കുന്നു. യു.എ.ഇ തീരത്തുള്ള എണ്ണ ടാങ്കറുകള്‍ക്ക് നേരെയും റെയ്ഡുകള്‍ നടക്കുന്നു. യു.എസും ഇറാനും തമ്മില്‍ പോര്‍വിളികള്‍ അരങ്ങേറുന്നു. യു.എസ് പടക്കപ്പലുകള്‍ മേഖലയിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗള്‍ഫ് മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഒന്നും വ്യക്തമല്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അട്ടിമറി ശ്രമങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാവും. യു.എസും അതിന്റെ ഗള്‍ഫ് സഖ്യരാഷ്ട്രങ്ങളും ഇറാനും തമ്മില്‍ ശക്തമായ സംഘര്‍ഷത്തിനാണ് എണ്ണ സമ്പന്ന മേഖല വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഗള്‍ഫ് മേഖലയിലും പശ്ചിമേഷ്യയിലും അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലുകളില്‍ ഇപ്പോള്‍ ഉത്തരത്തേക്കാള്‍ ഏറെ ചോദ്യമാണുള്ളത്. 2015ലെ ആണവ കരാറില്‍ നിന്നും യു.എസ് പിന്മാറിയതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ എണ്ണ കപ്പലുകള്‍ക്ക് നേരെയും പൈപ് ലൈനുകള്‍ക്ക് നേരെയും നടന്ന ആക്രമണത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇറാന്റെ എണ്ണ കയറ്റുമതി ഇല്ലാതാക്കാനും നിര്‍ത്തലാക്കാനും യു.എസ് വിമാനവാഹിനി കപ്പലുകള്‍ ഗള്‍ഫ് മേഖലയിലേക്ക് അയച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ദ്ദിഷ്ട ഭീഷണിയായാണ് കാണുന്നത്.

കര മാര്‍ഗത്തിലുള്ള ഒരു അധിനിവേശമല്ല ഞാന്‍ കണക്കുകൂട്ടുന്നത്. പകരം ഇറാനോ യു.എസോ ഇറാഖില്‍ അവരുടെ പ്രതിനികളിലൂടെ മറ്റു തരത്തിലുള്ള ഇടപെടലുകളിലൂടെയും എണ്ണയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അതിനുള്ള ഇടപെടലുകളാണ് യു.എസ് നടത്തുന്നത്-ബാഴ്‌സലോണയിലെ ഗള്‍ഫ് സുരക്ഷ ഊര്‍ജ വിപണി മേഖലയിലെ വിദഗ്ധന്‍ ആയ എക്കാര്‍ട് വോര്‍ട്‌സ് പറയുന്നു.

അടുത്തിടെ നടന്ന കപ്പല്‍ ആക്രമണങ്ങള്‍ മേഖലയില്‍ സൗദിയെയും യു.എ.ഇയും പ്രലോഭിപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളും ഹൊര്‍മൂസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കൊണ്ടുപോകാന്‍ ബദല്‍ പാതയും അന്വോഷിക്കുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്കിലൂടെ സൗദിയും യു.എ.ഇയും എണ്ണ കൊണ്ടുപോകുന്ന പാതയാണ് ആക്രമികള്‍ കരുതിക്കൂട്ടി ലക്ഷ്യമിട്ടത്. ഈ ആക്രമണത്തിന് പിന്നില്‍ ആരായാലും ഈ പാതയിലൂടെ ഏത് രാജ്യം എണ്ണ കയറ്റുമതി ചെയ്യുന്നതും സുരക്ഷിതമല്ല എന്ന സൂചനയാണ് നല്‍കുന്നത്.

അതാണ് ആക്രമണങ്ങള്‍ പ്രകടമാക്കുന്നത്. മേഖലയില്‍ അപടക സാധ്യത കുറക്കുന്നതിനുള്ള നടപടികള്‍ സൗദിയും യു.എ.ഇയും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവര്‍ ഭീതിയില്‍ തന്നെയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഒരു മുന്നറിയിപ്പ് കൂടിയാണിത്. ഹൈഡ്രോ കാര്‍ബണ്‍ കയറ്റുമതി മേഖലയില്‍ എങ്ങിനെ എണ്ണ വില കുതിച്ചുയരുന്നു എന്നത് ഓര്‍മ്മപ്പെടുത്താന്‍ ആക്രമണം കൊണ്ട് സാധിച്ചു എന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

യെമന്‍ യുദ്ധത്തില്‍ ഇടപെടുകയും അവിടുത്തെ സാമ്പത്തിക മേഖല തകര്‍ക്കുകയും ചെയ്യുന്ന സൗദിക്കും യു.എ.ഇക്കും നേര്‍ക്കുനേര്‍ നല്‍കിയ മറുപടിയാണ് ഹൂതികളുടെ ആക്രമണം. യെമനിലെ യുദ്ധം ഭാവിയില്‍ എങ്ങിനെ വികസിക്കും എന്നതിലേക്കും ഈ ആക്രമണം വഴി വെക്കുന്നു.

Related Articles