Current Date

Search
Close this search box.
Search
Close this search box.

വെനസ്വേല സൗത്ത് അമേരിക്കയിലെ അഫ്ഗാനിസ്ഥാന്‍ ആകുന്നോ ?

വെനസ്വേല അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാനവിക ദുരന്തങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം രാജ്യത്ത് സാമ്പത്തികാവസ്ഥ മോശമാവുകയും 2018 അവസാനത്തോടെ പണപ്പെരുപ്പം ഒരു ദശലക്ഷം കവിയുകയും ചെയ്തു. പട്ടിണി മൂലം മുന്ന് ദശലക്ഷത്തിലകം ജനങ്ങള്‍ രാജ്യത്ത് നിന്നും കുടിയേറി. ഏഴു കുട്ടികളെ എടുത്താല്‍ അതില്‍ ഒരാള്‍ക്ക് പോഷകാഹാരക്കുറവുള്ളതായി കാണാം.

ഒരു ലക്ഷം പേരില്‍ 80 പേര്‍ കൊലപാതകങ്ങള്‍ക്കിരയാവുന്നു. ഇങ്ങനെയൊക്കെയാണ് വെനസ്വേല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും കലാപകരമായ രാജ്യമാകുന്നത്. വര്‍ഷങ്ങളായി നിരവധി നിരോധനങ്ങളാണ് രാജ്യത്ത് നടന്നത്. ഇതാണ് ഇപ്പോള്‍ അപ്രതീക്ഷിതമായ തലങ്ങളില്‍ എത്തിനില്‍ക്കുന്നത്.

രാജ്യത്തെ അവസ്ഥ തീര്‍ത്തു നിരാശാജനകമാണ്. സ്ഥിതി ഇത്രയും വഷളാവാന്‍ അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. രാജ്യത്ത് ആഭ്യന്തര പ്രതിസന്ധിയുടെ ആരംഭം തികച്ചും നാടകീയമായി വളരുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് നാഷണല്‍ അസംബ്ലി ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുയാദോയെ അവരോധിച്ചത്. ഇതായിരുന്നു വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഒന്നാമത്തെ വെല്ലുവിളി.

ഗുയോദോക്ക് അമേരിക്കയടക്കം നിരവധി പാശ്ചാത്യന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. ഇപ്പോള്‍ ഗുയാദോ ജനങ്ങളോടും സൈന്യത്തോടും മദൂറോക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തില്‍ തന്റെ കൂടെ അണിനിരക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

ഇതിനിടെ, വെനസ്വേലയില്‍ മദൂറോയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വേണമെങ്കില്‍ യു.എസ് സൈന്യത്തിന്റെ ഇടപെടലിനെക്കുറിച്ച് ചിന്തിക്കാന്‍ തയാറാണെന്ന് ട്രംപ് അറിയിക്കുകയും ചെയ്തു. അതേസമയം, മദൂറോക്ക് തങ്ങള്‍ നല്‍കുന്ന പിന്തുണ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനമായ കാരക്കാസില്‍ റഷ്യ സൈനിക കമാന്‍ഡുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ഈ അവസരത്തില്‍ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടല്‍ ഉണ്ടായാല്‍ അത് രാജ്യത്തെ പൂര്‍ണമായും കുഴപ്പത്തിലേക്ക് തള്ളിവിടലാകും. 2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലും നടന്നത് സമാനമായ അധിനിവേശമാണ്.

Related Articles