Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സമാധാനം സാധ്യമാണ്

ആദര്‍ശ പ്രത്യയശാസ്ത്രപരമായ വിഷയങ്ങള്‍ വരുമ്പോള്‍ പ്രതിരോധിക്കാനായി ഓരോരുത്തരും ഓരോ വഴികളാണ് തെരഞ്ഞെടുക്കാറുള്ളത്. അത് ചിലപ്പോള്‍ അക്രമാസക്തവും യുദ്ധ സന്നാഹം പോലെയും ജനാധിപത്യ കൂട്ടായ്മയും ഒക്കെയാവും. അത് അവരുടെ വിശ്വാസത്തെയും വീക്ഷണങ്ങളെയും അവരുടെ സ്വാര്‍ത്ഥ അജണ്ടകളെയോ ആശ്രയിച്ചായിരിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇത്തരം രീതികളിലൂടെ പരിഹാരം കാണാന്‍ സാധിക്കില്ല.

ഇന്ത്യയും പാകിസ്താനും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നമുക്ക് ഇങ്ങനെ പരിഗണിക്കാം. 1947നു ശേഷം ഇരു രാജ്യങ്ങളെയും വിഭജിച്ചതിനു ശേഷം ഇതൊരു വലിയ രോഗമായി തുടരുകയാണ്. നമ്മുടെ ക്യാന്‍വാസുകള്‍ ചുരുക്കി അയല്‍വാസികളുമായി ചര്‍ച്ച നടത്താന്‍ നാം തയാറാകണം. ഒരു ഭാഗത്ത് ഭയവും വിദ്വേഷവും വളര്‍ത്തുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭാഗത്തു നിന്നുമുള്ള സാമ്യതകള്‍ എന്തെല്ലാമെന്ന് നമുക്കെല്ലാവര്‍ക്കും നോക്കാം. ഇരു കൂട്ടര്‍ക്കും ഒരുമിക്കാന്‍ സാധ്യമായത് എന്തെല്ലാമെന്നും പരിശോധിക്കാം. അക്രമരഹിതമായും നല്ല അയല്‍വാസികളായും കഴിയാന്‍ വേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നുമാണ് നാം ചര്‍ച്ച ചെയ്യേണ്ടത്.

ഇരു രാജ്യങ്ങള്‍ക്കും മഹത്തായ പാരമ്പര്യവും ഭാഷയും ചരിത്രവും പറയാനുണ്ട്. അതിലുപരി നമ്മെളെല്ലാം നേരത്തെ ഒരു രാജ്യമായിരുന്നെന്ന സത്യവും. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവയ്ക്ക് കോട്ടം സംഭവിച്ചതും പരുക്ക് പറ്റിയതും. രാജ്യത്തെ വലിയ പ്രശിനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടേതായ അജണ്ട ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ ഇവിടുത്തെ സമാധാനവും ജനങ്ങളുടെ പ്രശ്‌നങ്ങളും അവര്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കിടെ മനപൂര്‍വം മറക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നു. അതിര്‍ത്തിക്കപ്പുറം ഇരു രാജ്യങ്ങളിലെയും അതിഥികള്‍ പരസ്പരം സന്ദര്‍ശനം നടത്തിയാല്‍ ഊഷ്മള സ്വീകരണമാണ് നല്‍കാറുള്ളത്.

ഇരു രാജ്യങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പാലമാണ് ആദ്യം നിര്‍മിക്കേണ്ടത്. ഇരു രാജ്യങ്ങളിലെയും നേതാക്കന്മാര്‍ പരസ്പരം കൈമാറുന്ന അഹിംസയുടെ പാരമ്പര്യത്തിലൂടെ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കൂ.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ സത്യഗ്രഹവും അഹിംസയും തുടങ്ങിയ ഗാന്ധിജിയുടെയും അബ്ദുല്‍ ഗഫാര്‍ ഖാന്റെയും പാരമ്പര്യം നമുക്ക് മുന്‍പില്‍ ഉണ്ട്. ഇത് സമാധാനത്തിന്റെ വഴിയാണ്. എന്നാല്‍ അന്ന് കൂടുതല്‍ ആളുകളും ആക്രമണത്തിന്റെ രീതിയാണ് പിന്തുടര്‍ന്നതെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കുമായിരുന്നുള്ളൂ. ഈ വിഷയത്തില്‍ ഗാന്ധിജിയില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനവും സൗഹൃദവും കെട്ടിപ്പടുക്കാന്‍ ഇന്ന് നമ്മള്‍ ഈ ഫലപ്രദമായ രീതി തന്നെ ഉപയോഗിക്കണം.

ഇരു ഭാഗത്തെയും തീവ്രവാദികളില്‍ നിന്നും വിദ്വേഷ പ്രാസംഗികരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ചിന്തിക്കാത്ത ജനങ്ങളില്‍ നിന്നും സ്വതന്ത്രമായ ഐക്യ ഇന്ത്യയും പാകിസ്താനും ഉണ്ടാവേണ്ടതുണ്ട്. മറ്റു രാജ്യങ്ങള്‍ നമുക്ക് മേല്‍ ഇടപെടുന്നത് ഒഴിവാക്കാനും തുല്യമായി പോരാടാനും ഇരു രാജ്യങ്ങള്‍ക്കും തങ്ങളുടേതായ അജണ്ട തയാറാക്കാനും ഈ ഐക്യം നമ്മെ സഹായിക്കും.

അങ്ങിനെ രാജ്യം പുരാഗമിക്കും. സാമ്പത്തിക ഉന്നതി പ്രാപിക്കും. ഇന്ദിരാ ഗാന്ധിയുടെ ഗരീബി ഹഡാവോ (ദാരിദ്ര്യത്തില്‍ നിന്നും മോചനം) യാഥാര്‍ത്ഥ്യമാകും. അങ്ങിനെ മികച്ച അവസരങ്ങള്‍ രൂപപ്പെടുകയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും,പോഷകാഹാരവും,ബൗദ്ധിക സൗകര്യങ്ങളും വളര്‍ച്ചയും വര്‍ധിക്കുകയും ഇരു രാജ്യത്തെയും ലോകത്തെയും ജനങ്ങള്‍ക്ക് അവ ഉപകരിക്കുകയും ചെയ്യും.

അവലംബം: countercurrents.org
വിവ: സഹീര്‍ അഹ്മദ്

Related Articles