Current Date

Search
Close this search box.
Search
Close this search box.

ജമ്മു കശ്മീരിനെ വിഭജിക്കുന്നതിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്നത്

തിങ്കളാഴ്ച കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങള്‍ ഇന്ത്യയും ജമ്മുകശ്മീരും തമ്മില്‍ നിലനിന്നിരുന്ന ബന്ധങ്ങള്‍ക്ക് അടിസ്ഥാനപരമായി മാറ്റം വരുത്തുന്നതാണ്. സംസ്ഥാനത്തിന് അനുവദിച്ചിരുന്ന സവിശേഷമായ പ്രത്യേക വ്യവസ്ഥകള്‍ നീക്കം ചെയ്യുകയും ഇതിലൂടെ പ്രദേശത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയുമാണ് ചെയ്യുക.

കശ്മീരിലെ സുരക്ഷയും നിയന്ത്രണവും വര്‍ധിപ്പിക്കുകയും തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും വിദ്യാര്‍ത്ഥികളോടും മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ബില്‍ അവതരിപ്പിച്ചത്. കൂടാതെ കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടു തടങ്കലിലാക്കുകയും എല്ലാവിധ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തിരുന്നു. ജമ്മുകശ്മീറിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വളരെ സങ്കീര്‍ണ്ണമായ ചരിത്രമാണുള്ളത്. നിരവധി നടപടിക്രമങ്ങളിലൂടെയാണ് ഇത്തരം ഒരവസ്ഥയില്‍ എത്തതിനില്‍ക്കുന്നത്.

രാഷ്ട്രപതിയുടെ ഉത്തരവ്

വര്‍ഷങ്ങളായി കശ്മീരിന് നല്‍കിയ പ്രത്യേക വ്യവസ്ഥകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 367ഉം ഇതില്‍ ഭേദഗതി ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ ഡല്‍ഹി ആസ്ഥാനമായുള്ള ഗവര്‍ണറിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ ഭേദഗതി. ഭരണഘടന ഭേദഗതിക്ക് പ്രസിഡന്റിന്റെ ഉത്തരവാണ് ഇനി ആവശ്യമുള്ളത്. അത് കാത്തിരുന്ന് കാണാം.

370 ാം ആര്‍ട്ടിക്കിളിന്മേലുള്ള പ്രമേയം

രണ്ട് പ്രമേയങ്ങളാണ് അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഒന്ന്- ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം ആര്‍ട്ടിക്കിള്‍ എടുത്തുകളയാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പ്രമേയം. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വിദഗ്ദമായി ഇത്തരം നിയമനിര്‍മാണം നടത്താനും ഇതിലൂടെ അവര്‍ ശ്രമിക്കുന്നു.

പുന:സംഘടന

രണ്ടാമത്തെ പ്രമേയമാണ് ഏറെ സങ്കീര്‍ണ്ണമായത്. ജമ്മുകശ്മീര്‍ നിയമസഭയില്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം കൊണ്ടുവരുന്നതാണിത്. സാധാരണ ഗതിയില്‍ അതത് സംസ്ഥാന നിയമസഭകളാണ് സംസ്ഥാനത്തെ വിഭജിക്കാന്‍ ആവശ്യപ്പെടാറുള്ളത്. എന്നാല്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പാര്‍ലമെന്റിനെ കൂട്ടുപിടിച്ച് അമിത് ഷാ ജമ്മുകശ്മീരിനെ വിഭജിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

ലഡാക്ക് മേഖലയെ കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടുവരും. അവിടെ നിയമസഭ ഉണ്ടാകില്ല. ജമ്മുകശ്മീര്‍ മേഖലയെ മറ്റൊരു കേന്ദ്രഭരണ പ്രദേശമാക്കും എന്നാല്‍ അവിടെ പേരിന് ഒരു നിയമസഭ ഉണ്ടാകും. കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കി ഇരു പ്രദേശങ്ങളിലേയും ജനാധിപത്യ അവകാശങ്ങള്‍ ഏതുവിധേനയും വെട്ടിക്കുറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നിയമപരമായും സാങ്കേതികപരമായും ജമ്മുകശ്മീരിനെ പൂര്‍ണമായും കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടുവരാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്ക് എന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള സ്വയംഭരണാധികാരമാണ് ഇതിലൂടെ എടുത്തുകളയുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ് ഇത് ചെയ്യുന്നത്. അവരില്‍ പ്രമുഖര്‍ ഇപ്പോള്‍ വീട്ടുതടങ്കലിലുമാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ഈ ബില്‍ പാസാകാന്‍ പാര്‍ലമെന്റില്‍ ആവശ്യമുള്ളത്. ഇക്കാര്യം കോടതിയില്‍ എത്തുമോ എന്ന ചോദ്യമാണ് ഇനി ചോദിക്കാനുള്ളത്.

അവലംബം: scroll.in

Related Articles