Current Date

Search
Close this search box.
Search
Close this search box.

ഒന്നാം ലോക മഹായുദ്ധത്തില്‍ ആഫ്രിക്കയിലെ എത്ര പേര്‍ കൊല്ലപ്പെട്ടു ?

നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1918 നവംബര്‍ 11 യൂറോപ്പില്‍ ഒന്നാം ലോക മഹായുദ്ധത്തിന് താല്‍ക്കാലിക വിരാമമായ ദിവസം. എന്നാല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതിന്റെ അലയൊലികള്‍ രണ്ടാഴ്ച കൂടി നീണ്ടു നിന്നു. 1914 മുതല്‍ ബ്രിട്ടീഷ് അധിനിവേശ സൈന്യം കിഴക്കന്‍ ആഫ്രിക്കയിലെ ഒരു ചെറിയ കൂട്ടം ജര്‍മന്‍ സേനക്കെതിരെ ഗറില്ല യുദ്ധം ആരംഭിച്ചു.

1918 നവംബര്‍ 25ന് ജര്‍മന്‍ സൈന്യവും സഖ്യകക്ഷികളും യുദ്ധമവസാനിപ്പിക്കാനുള്ള നിബന്ധനകള്‍ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് ആഫ്രിക്കന്‍ പട്ടാളക്കാരുടെ ജീവന്‍ നഷ്ടമായ,നാലുവര്‍ഷമായി ആഫ്രിക്കയുടെ ഏഴര ലക്ഷം ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ നാശം വിതച്ച ഒന്നാം ലോക മഹായുദ്ധത്തിനാണ് അവസാനമായത്.

ഒന്നാം ലോകമഹായുദ്ധം യൂറോപ്യന്‍ രാജ്യങ്ങളില്‍ ബാധിച്ച പോലെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലും ബാധിച്ചിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് പഠനം നടത്തുകയാണ് ടാന്‍സാനിയയിലെ ആര്‍ടിസ്റ്റ് കൂടിയായ കാതലിന്‍ ബൊമാനി. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇവിടെ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തുകയാണ് അവര്‍.

ലോകമഹായുദ്ധം ടാന്‍സാനിയയില്‍ മാത്രമല്ല നാശം വിതച്ചത്, അത് ആഫ്രിക്കയിലെ റുവാണ്ട,ബുറുണ്ടി,മൊസാംബിക,സാംബിയ എന്നിവടങ്ങളിലും യൂറോപ്പിലേതു പോലെ യുദ്ധക്കാലയളവിലുടനീളം ദുരിതമനുഭവിച്ചിട്ടുണ്ട് എന്ന് തന്റെ 20ാം വയസ്സിലാണ് കാതലിന്‍ മനസ്സിലാക്കിയത്. പിന്നെ, എങ്ങിനെയാണ് യൂറോപ്പ് മാത്രം ചരിത്രത്തിലിടം നേടിയത്. പോരാട്ടത്തിന്റെ അവശേഷിപ്പുകള്‍ നോക്കിയാണോ ചരിത്രത്തില്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നത്. കാതലിന്‍ ചോദിക്കുന്നു. ടാന്‍സാനിയയിലുടനീളം സഞ്ചരിച്ച് ഒന്നാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട പടയാളികളുടെയും അവരുടെ ചരിത്രവും ഗവേഷണം നടത്തുകയാണ് കാതലിന്‍.

Related Articles