Current Date

Search
Close this search box.
Search
Close this search box.

‘എന്‍.ആര്‍.സിയെക്കുറിച്ച് മോദിക്ക് കള്ളം പറയാം; നമ്മള്‍ ചിരിച്ചാല്‍ കുറ്റകൃത്യം’

ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ഡിസംബര്‍ 25ന് ഡല്‍ഹി സര്‍വകലാശാലയില്‍ വെച്ച് ഞാന്‍ സംസാരിച്ചതിനെക്കുറിച്ചാണിത്. (പൗരത്വ പട്ടികയെക്കുറിച്ച് ഔദ്യോഗികമായി ഇപ്പോള്‍ രാജ്യത്തിന് അറിയാം).

ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിച്ചും രാജ്യത്ത് നിര്‍മാണം പുരോഗമിക്കുന്ന തടങ്കല്‍പാളയങ്ങളെക്കുറിച്ചും ഡിസംബര്‍ 22ന് ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച കള്ളത്തരങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

ആ നുണകളോടുള്ള പ്രതികരണമായാണ് എന്‍.പി.ആറിനുള്ള വിവര ശേഖരണത്തിനായി ആളുകള്‍ വരുമ്പോള്‍ നമ്മെളെല്ലാവരും പ്രധാനമന്ത്രിയുടെ വിലാസം നല്‍കണമെന്ന് ഞാന്‍ പരിഹാസ്യമായ രീതിയില്‍ പറഞ്ഞത്. അതിനെതിരെ പുഞ്ചിരിയോടെ ഒരു പൗരയെന്ന നിലയിലുള്ള നിസ്സഹകരണമാണ് ഞാന്‍ മുന്നോട്ടു വെച്ചത്. അവിടെയുണ്ടായിരുന്ന എല്ലാ മുഖ്യധാര ടി.വി ചാനലുകളിലെല്ലാം എന്റെ മുഴുവന്‍ പ്രസംഗത്തിന്റെയും ഫൂട്ടേജ് ഉണ്ട്. അതില്‍ ഒന്നും അവരാരും സംപ്രേക്ഷണം ചെയ്തിട്ടില്ല.

എന്നാല്‍ അതിനെ തെറ്റായി ചിത്രീകരിക്കുകയും അതിനെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയുമാണ് അതിനെക്കുറിച്ച് അഭിപ്രായം പറയുകയുമാണ് അവര്‍ ചെയ്തത്. ഇതിലൂടെ അവര്‍ തങ്ങളെയും മറ്റുള്ളവരെയും ആവേശഭരിതരാക്കുകയാണ് ചെയ്യുന്നത്. ഇതാണ് എന്നെ അറസ്റ്റു ചെയ്യാനുള്ള ആഹ്വാനത്തിലേക്ക് എത്തിച്ചതും ടി.വി ചാനലുകാര്‍ എന്റെ വീട് വളയാന്‍ കാരണമായതും. എന്നാല്‍ ഭാഗ്യവശാല്‍ എന്റെ പ്രസംഗം ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.

എന്റെ ചോദ്യം ഇതാണ്- ഈ രാജ്യത്തെ പ്രധാനമന്ത്രി ഞങ്ങളോട് കള്ളം പറയുന്നതിന് ഒരു കുഴപ്പവുമില്ല, എന്നാല്‍ ഞങ്ങള്‍ ജനങ്ങള്‍ ചിരിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റവും സുരക്ഷാഭീഷണിയും ആകുന്നത് എങ്ങിനെയാണ്. അതിശയകരമായ സമയങ്ങള്‍, അതിശയകരമായ മാധ്യമങ്ങള്‍.

അരുന്ധതി റോയിയുടെ വീഡിയോയുടെ പൂര്‍ണരൂപം:

അവലംബം: thewire.in

Related Articles