Views

9/11 എന്ന കല്ലുവെച്ച നുണ

9/11-നെ കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യം ഇപ്പോഴും വിശ്വസിച്ച് നടക്കുന്നവര്‍, സാന്റാക്ലോസിലും, ഈസ്റ്റര്‍ ബണ്ണിയിലും വിശ്വസിക്കുന്ന ചെറിയ കുട്ടികളേക്കാള്‍ നിഷ്‌കളങ്കമാരാണെന്ന് പറയാതെ വയ്യ. 9/11 വിദഗ്ദന്‍ എലിയാസ് ഡേവിഡ്‌സണിന്റെ തദ്‌വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുതിയ പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കാന്‍ ഈയുള്ളവന് ഭാഗ്യം ലഭിക്കുകയുണ്ടായി. 9/11-നുമായി ബന്ധപ്പെട്ട ഔദ്യോഗിക ഭാഷ്യം എന്ന കല്ലുവെച്ച നുണകളില്‍ സാമാന്യബുദ്ധിയുള്ള ആരും തന്നെ വിശ്വസിക്കരുത് എന്നാണ് വിഷയത്തിലേക്ക് ആഴത്തില്‍ കടന്ന് ചെന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഉണര്‍ത്താനുള്ളത്. വൈരുദ്ധ്യങ്ങളാലും പൊരുത്തക്കേടുകള്‍ കൊണ്ടും നിറഞ്ഞതാണ് അതുമായി ബന്ധപ്പെട്ട് നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ട ‘സത്യങ്ങള്‍’. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 9/11 കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫിലിപ്പ് സെലിക്കോവും ബുഷ്/ചെനി ഗ്യാങും ചേര്‍ന്ന് മുന്‍കൂട്ടി രചിച്ചതാണ് പ്രസ്തുത റിപ്പോര്‍ട്ടിന്റെ തിരക്കഥ. ഒരിക്കലും അവസാനിക്കാത്ത ‘ഭീകരവിരുദ്ധ യുദ്ധം’, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വ്യാപനം തുടങ്ങിയ ‘ഉന്നത’ ലക്ഷ്യങ്ങള്‍ക്ക് ഒരു മറയാക്കിയതിന് ഈ റിപ്പോര്‍ട്ട് മികച്ച തെളിവാണ്. അതേ സമയം വേള്‍ഡ് ട്രേഡ് സെന്റര്‍ നം.7-ന്റെ തകര്‍ച്ചയെ കുറിച്ച് ഈ റിപ്പോര്‍ട്ട് ഒന്നും തന്നെ പരാമര്‍ശിക്കുന്നില്ല.

ലോകത്തിന് മുന്നില്‍ വിളമ്പിയ ഏറ്റവും വലിയ നുണകഥയാണ് 9/11. കോര്‍പ്പറേറ്റ് മീഡിയകള്‍ എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ട് ആ വൃത്തികേടിന് കൂട്ടുനിന്നു. 9/11 കെട്ടുകഥ വിശ്വസിക്കാത്തവരെ സാമൂഹികമായി തകര്‍ക്കാനും, അവരെ താറടിച്ച് കാണിക്കാനും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ യാതൊരു സങ്കോചവും കാണിച്ചില്ല. അവരുടെ അഭിപ്രായത്തില്‍, സത്യന്വേഷണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന വിവിധ സംഘടനയില്‍പെട്ട ആയിരക്കണക്കിന് പേര്‍ കേവലം കിറുക്കന്‍മാര്‍ മാത്രമാണ്. ആ സത്യാന്വേഷികളില്‍ ഭൂരിഭാഗവും വിദഗ്ദരും, പ്രൊഫഷണലുകളും, ശാസ്ത്രജ്ഞന്‍മാരുമാണ്. 9/11 കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിപിടിപ്പിക്കപ്പെട്ട വിഡ്ഢിത്തം അംഗീകരിച്ചു കൊടുക്കാന്‍ അവര്‍ ഒരുക്കമല്ല.

24 മണിക്കൂറിന് ശേഷം, 9/11 ആഖ്യാനം ഉറപ്പിക്കപ്പെട്ടു. അതേസമയം അത്യന്തം സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കിയ ആക്രമണത്തിന് പിന്നില്‍ ഉസാമ ബിന്‍ ലാദന്‍ എന്ന ഇതിഹാസ പുരുഷന്റെ പങ്ക് തെളിയിക്കുന്ന ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. 9/11 ആക്രമണത്തിന് അദ്ദേഹം പദ്ധതിയൊരുക്കി എന്ന് പറയുന്നതിലും, അദ്ദേഹത്തിന്റെ മരണസാഹചര്യങ്ങളിലും, മൃതദേഹം കടലില്‍ കെട്ടിതാഴ്ത്തി എന്ന് പറയപ്പെടുന്നതിലെല്ലാം ഒരുപാട് നിഗൂഢതകളുണ്ട്. ട്വിന്‍ ടവറുകളുടെ പൂര്‍ണ്ണമായ തകര്‍ച്ച എട്ടാമത്തെ ലോകാത്ഭുതമായി വേണമെങ്കില്‍ കണക്കാക്കാം. കെട്ടിടത്തില്‍ ഉണ്ടായിരുന്ന സര്‍വരും, സര്‍വതും നശിച്ച് നാമാവശേഷമായി മണ്ണോട് ചേര്‍ന്നു. പക്ഷെ ഒന്ന് മാത്രം നശിച്ചില്ല. വിമാനറാഞ്ചികളില്‍ ഒരാള്‍ എന്ന് പറയപ്പെടുന്നയാളുടെ പാസ്‌പോര്‍ട്ട് ആയിരുന്നു അത്. തകര്‍ന്നടിഞ്ഞ 110 നിലകളുള്ള രണ്ട് കെട്ടിടങ്ങളുടെ ഏതാനും അവശിഷ്ടങ്ങള്‍ക്കരികില്‍ നിന്നാണ് ആ പാസ്‌പോര്‍ട്ട് കണ്ടെടുക്കപ്പെട്ടത്!

ബുഷ്/ചെനി സംഘത്തെ കൂടാതെ, അമേരിക്കന്‍ ജനതക്കെതിരെ നടത്തിയ ഈ കൊടും കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന് അറിയാനായി 9/11 കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 28 രഹസ്യപേജുകള്‍ പുറത്ത് വിടാന്‍ ഒബാമ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ‘ജേഴ്‌സിയില്‍ നിന്നുള്ള നാല് വിധവകളുടെ’ പ്രവര്‍ത്തി ആദരണീയം തന്നെയാണ്. ഹിലാരി ക്ലിന്റര്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റായാല്‍, സത്യം മൂടിവെക്കുന്നതും, വളച്ചൊടിക്കുന്നതും തുടര്‍ന്ന് പോകും. സൈനിക- വ്യവസായ- സാമ്പത്തിക- രഹസ്യന്വേഷണ- കോണ്‍ഗ്രഷണല്‍- മാധ്യമ സമുച്ചയത്തിന്റെ ശബ്ദമാണ് ഹിലാരി ക്ലിന്റണ്‍. ഇപ്പറഞ്ഞ സമുച്ചയമാണ് ഈ ക്രിമിനല്‍ എഞ്ചിനീയറിംഗിന്റെ മുഖ്യഉപയോക്താവ് എന്ന് മനസ്സിലാക്കുക.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: Countercurrents.org

Facebook Comments
Show More

Related Articles

Close
Close