Current Date

Search
Close this search box.
Search
Close this search box.

ഈ ഉദ്ധരണികൾ നിങ്ങൾക്കും വെളിച്ചമാവട്ടെ

നമുക്ക് ചുറ്റുമുള്ള ബ്ലോഗുകൾ, ചുവരുകൾ, കമ്പ്യൂട്ടർ ഡെസ്‌ക്‌ടോപ്പുകൾ എന്നിവയിലുടനീളം പ്രചോദനാത്മക ഉദ്ധരണികൾ ധാരാളമായി കാണപ്പെടാറുണ്ട്. നമ്മുടെ നിലവിലെ ജീവിതസാഹചര്യങ്ങളിലും പോരാട്ടങ്ങളിലും നാം കൈക്കൊള്ളുന്ന കാഴ്ചപ്പാടുകളെയും ഉൾകാഴ്ച്ചകളെയും അവ ചിലപ്പോഴൊക്കെ സ്വാധീനിക്കാറുണ്ട്. മാനസികാരോഗ്യ വിദഗ്ധരുടെ ഉദ്ധരണികളിൽ എനിക്ക് പ്രചോദനമായ ചുരുക്കം ചിലത് ഞാൻ ഇവിടെ പങ്കുവെക്കുന്നു.. ഇവ നിങ്ങൾക്കും ഗുണകരമാകാൻ നാഥൻ അനുഗ്രഹിക്കട്ടെ…

ആൽബർട്ട് എല്ലിസ് പറഞ്ഞു : ” ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളുണ്ടാകുന്നത്,  നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങളുടേത് മാത്രമാണെന്ന് തിരിച്ചറിയുകയും അതിന്റെ പേരിൽ നിങ്ങളുടെ അമ്മയെയോ , പരിസ്ഥിതിശാസ്‌ത്രത്തെയോ , പ്രസിഡന്റിനെയോ കുറ്റപ്പെടുത്താതിരിക്കുകയും സ്വന്തം വിധിയെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് “.

Also read: ബാബറി മസ്ജിദ് – അവസാന വട്ട ചര്‍ച്ചക്കെത്തുമ്പോൾ

ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും മറ്റുള്ളവരുടെ മേൽ കുറ്റങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുകയും ചെയ്യുക. എല്ലാത്തിനുമൊടുവിൽ, നിങ്ങളുടെ പ്രവൃത്തികൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി, മറ്റാർക്കും അതിൽ പങ്കുഉണ്ടാവുകയില്ല. നിങ്ങൾക്ക് എന്ത് സംഭവിക്കുന്നുവെന്നതല്ല , നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം.

എബ്രഹാം മാസ്‌ലോ പറഞ്ഞു : “ ഓരോ നിമിഷത്തിലും നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട് : ഒന്ന് വളർച്ചയിലേക്ക് മുന്നേറുക അല്ലെങ്കിൽ സുരക്ഷിതത്വത്തിലേക്ക് മടങ്ങുക. വളർച്ച വീണ്ടും വീണ്ടും തിരഞ്ഞെടുക്കണം; ഭയം വീണ്ടും വീണ്ടും മറികടക്കുകയും വേണം “.

എന്റെ ജീവിതത്തിന്റെ വഴിത്തിരിവിന് സുപ്രധാന പങ്കുവഹിച്ചതുകൊണ്ട് എന്റെ ഏറ്റവും പ്രിയപ്പെട്ട ഉദ്ധരണികളിൽ ഒന്നാണിത്. ജീവിതചര്യ, കുടുംബം, വിശ്വാസം അതിലുപരി നിസ്സാരമായി കാണുന്ന നിങ്ങളുടെ ഹെയർസ്റ്റൈൽ വരെ മാറ്റുന്നതിനെക്കുറിച്ചാകാം ഇത്. ഉൾഭയംകൊണ്ട് മുന്നോട്ടുള്ള ചുവടുകൾ എടുത്തുവെക്കുന്നതിൽ നാം പരാജയപ്പെട്ടാൽ അവിടെ നാം നമ്മുടെ വളർച്ച അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും ചില സമയങ്ങളിൽ നാം സാഹചര്യത്തിന്റെ അപകടസാധ്യതകളും പ്രതിഫലങ്ങളും ശ്രദ്ധാപൂർവ്വം തൂക്കിനോക്കേണ്ടിവരും.

കാൾ ജംഗ് പറഞ്ഞു: “ എനിക്ക് സംഭവിച്ചതല്ല ഞാൻ, ഞാൻ തിരഞ്ഞെടുത്തതെന്താണോ അതാണ് ഞാൻ “.
ഇത് ആദ്യ ഉദ്ധരണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞ അല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ കൊടുമുടിയേറിയ ഒരു വീട്ടിൽ നിന്ന് വന്നതുകൊണ്ട് നാം ഒരേ ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. എന്തും തിരഞ്ഞെടുക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട്. അതിലുപരി സ്വതന്ത്രമായൊരു മനോഗതിയുമുണ്ട്. കഷ്ടതകളോട് പ്രതികരിക്കുമ്പോഴാണ് നിങ്ങൾക്കുള്ളിലെ ശക്തി യഥാർത്ഥത്തിൽ ആരാണെന്ന് സ്വയം ബോധ്യപ്പെടുന്നത്.

Also read: നീഗ്രോകൾക്കിവിടെ ഭക്ഷണമില്ല

വില്ല്യം ജെയിംസ് പറഞ്ഞു : ” ഓരോരുത്തരും ഓരോ ദിവസവും കുറഞ്ഞത് രണ്ട് കാര്യങ്ങളെങ്കിലും ചെയ്യണം. അത് നിങ്ങൾ വെറുക്കുന്നതാണെങ്കിൽപോലും; പരിശീലനത്തിനായി നിങ്ങളത് ചെയ്യണം “.
ഇത് നിങ്ങളെ അസന്തുഷ്ടനാക്കുന്ന എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചല്ല, മറിച്ച് സ്വയം വെല്ലുവിളിക്കുന്നതിനെക്കുറിച്ചും നിങ്ങളുടെ ജീവിതത്തെ നിർണ്ണയിക്കാൻ ഭയത്തെ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ചുമാണ് ഓർമിപ്പിക്കുന്നത്. നമ്മളിൽ എത്രപേർ “അങ്ങനെയായിരുന്നുവെങ്കിൽ” അല്ലെങ്കിൽ “ഞാൻ അത് ചെയ്തിരുന്നെങ്കിൽ” എന്ന് പറയുന്നു? നിങ്ങൾക്ക് ഇന്നലകളെ കുറിച്ചോർത്ത് പശ്ചാത്താപിക്കുന്നൊരു ജീവിതം വേണോ അതോ ലക്ഷ്യങ്ങൾക്ക് പിന്നാലെ ഓടി വിജയിക്കുന്നവരാകണോ ? അസാധ്യപ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നല്ല ഞാൻ പറഞ്ഞുവരുന്നത് , മറിച്ച് നീട്ടിവെച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കുക. എല്ലാത്തിനും മുൻകൈയെടുക്കുക. ബോധപൂർവ്വം ഈ കാര്യങ്ങൾ ചെയ്യുമ്പോൾ, ജീവിതത്തിലെ അലംഭാവം ഒഴിവാക്കാൻ നാം സ്വയം പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം എളുപ്പവഴിയിൽ പോകുന്നത് എല്ലായ്പ്പോഴും നല്ലതല്ലെന്ന വാസ്തവം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, ആകർഷകമായ ചിത്രരചനകളും ശില്പകലകളും പോലെതന്നെയാണ് ഉദ്ധരണികളും. വാക്കുകൾക്ക് പൊതുവായ അർത്ഥവും പശ്ചാത്തലവുമുണ്ടെങ്കിലും അവ സൂചിപ്പിച്ച അർത്ഥത്തിന് നമ്മുടെ സ്വന്തം വീക്ഷണകോണുമായി വളരെയധികം ബന്ധമുണ്ട്. ഉദാഹരണത്തിന്, സാമൂഹിക ഉത്കണ്ഠയുള്ള ഒരാൾ ചിലപ്പോൾ നാലാമത്തെ ഉദ്ധരണി എളുപ്പം ഗ്രഹിച്ചേക്കം. കാരണം അവരുടെ വളർത്തുപൂച്ചയേക്കാൾ സാധാരണ മനുഷ്യനുമായി സംഭാഷണത്തിൽ ഏർപ്പെടാൻ സ്വയം വെല്ലുവിളിക്കേണ്ടതായുണ്ട്. ഇതേ ഉദ്ധരണി മറ്റൊരളെ വിദ്യ അഭ്യസിക്കുന്നതിലുള്ള അലംഭാവം ഒഴിവാക്കി വിജയം കൈ വരിക്കാൻ സഹായിക്കുന്നു.

വിവ- തഫ്സീല സി.കെ

Related Articles