Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയുടെ നഗ്നതാ പ്രദര്‍ശനത്തിനെതിരെ ലക്ഷ്മീ ബായി

സ്ത്രീകള്‍ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇവ്വിധം വസ്ത്രം ധരിക്കുന്നവര്‍ക്കൊന്നും അതേക്കുറിച്ച് ഒരു പരാതിയുമില്ല. അത് തങ്ങള്‍ക്ക് എന്തെങ്കിലും പ്രയാസം സൃഷ്ടിക്കുന്നതായി ആക്ഷേപവുമില്ല. എന്നാല്‍ ഇസ് ലാമിലെ ഈ വസ്ത്രധാരണ രീതിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കാറുള്ളത് പുരുഷന്മാരാണ്. കാരണം വളരെ വ്യക്തം. റോട്ടിലും അങ്ങാടിയിലും ജോലിസ്ഥലത്തും കടല്‍ക്കരയിലും ബസ് സ്‌റ്റോപ്പിലുമെല്ലാമുള്ള സ്ത്രീകളുടെ സൗന്ദര്യം കണ്ട് ആസ്വദിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാമവെറിയന്മാരാണവര്‍. അത്തരം മലിന മനസ്സുകളുടെ കാമക്കണ്ണുകള്‍. തങ്ങളുടെ നഗ്നത കണ്ട് ആസ്വദിക്കുന്നതില്‍ ഒരു തരം നിര്‍വൃതി അനുഭവിക്കുന്ന മനോവൈകൃതമുള്ള സ്ത്രീകളുടെ മാന്യതയും സുരക്ഷയും ഉറപ്പുവരുത്തുന്ന ഇസ് ലാമിക വസ്ത്രധാരണ രീതിയെ രൂക്ഷമായി ആക്ഷേപിക്കുന്നു.
ഇത്തരക്കാരുടെ നഗ്നതാ പ്രദര്‍ശന പ്രവണതയെ നിശിതമായി നിരൂപണം നടത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ശ്രദ്ദേയമായ ഒരു ലേഖനം കലാകൗമുദിയുടെ പുതിയ ലക്കത്തില്‍(2013 ജൂണ്‍ 9) ഉണ്ട്. ലക്ഷമീ ബായി തമ്പുരാട്ടിയാണ് ലേഖിക. ആറു പേജുള്ള സുദീര്‍ഘമായ ലേഖനത്തില്‍ അവര്‍ എഴുതുന്നു:
‘സിനിമകളുടെ ശക്തമായ സ്വാധീനം മൂലം ലെഗിന്‍സ് ഭ്രമം കൂടി മദമിളകിയ പെണ്ണുകള്‍ പുരുഷന്മാരുടെ താല്‍പര്യത്തിനനുസൃതമായി വേഷം കെട്ടി സ്വയം അപഹാസ്യരായി മാറുകയാണ്. ഇതിനെതിരെ ഒരു പുരുഷനും ശബ്ദമുയര്‍ത്തുകയില്ല, കാരണം നഗരത്തിലും ഗ്രാമത്തിലും സൗജന്യമായി കാണുന്ന ഈ രതി ദൃശ്യവിരുന്നകള്‍ പുരുഷന്മാരുടെ മനസ്സിനും ശരീരത്തിനും ഒരു പോലെ സുഖകരമാണ്…
‘സ്ത്രീ സ്വാതന്ത്ര്യം സ്്ത്രീ സമത്വം സ്ത്രീ സംരക്ഷണം എന്നിവക്കു വേണ്ടി മാറത്തടിച്ചു നിലവിളിക്കുന്നവര്‍ കേരളത്തിലെ സ്ത്രീകളുടെ നഗ്നതയെ ഏതു പുകമറക്കുള്ളില്‍ മറക്കും? കേരളീയ സ്ത്രീകളുടെ വഴിപിഴച്ച വസ്ത്രധാരണത്തെ ഏത് സൗന്ദര്യബോധത്തിന്റെ പിന്‍ബലത്തില്‍ ന്യായീകരിക്കും…
‘മൃഗങ്ങള്‍, ഗന്ധം ശബ്ദും ചേഷ്ടകള്‍ എന്നിവയിലൂടെ ഇണകളെ സംഭോഗത്തിനു ക്ഷണിക്കുന്ന പോലെ ലെഗിന്‍സ് അതു ധരിക്കുന്ന ശരീരത്തെ തെറ്റായ തരത്തില്‍ സംപ്രേക്ഷണം ചെയ്യുകയാണ്.’
തെരുവുകളില്‍ ലജ്ജയില്ലാതെ തുടങ്ങുന്ന നഗ്നത പരേഡുകളെ കേരള സംസ്‌കാരത്തിന്റെ ഏത് കുത്സിത പ്രവണതയായിട്ടാകും ചരിത്രം ചിത്രീകരിക്കുക എന്നുള്ളത് എന്റെ മാത്രം ആകുലതകളായിരിക്കുകയില്ല’.

Related Articles