Current Date

Search
Close this search box.
Search
Close this search box.

സമൂഹമന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ അങ്ങനെയാണ് അഫ്‌സലിനെ നമ്മള്‍ കൊന്നത്..

ഏറ്റ്മുട്ടല്‍ നാടകങ്ങളെ പറ്റി പിന്നെയും പിന്നെയും നാം
പലതും അറിഞ്ഞുകൊണ്ടിരിക്കുകയാണ്….

ഒന്നും ഏറെകാലം മറച്ചുവെക്കാനാകില്ല എന്നാണ് പൊതുതത്വം…
ഇനിയും എത്രയോ കാര്യങ്ങള്‍ തെളിയാന്‍ കിടക്കുന്നു…

2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണവും
2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണവും സര്‍ക്കാറിന്റെ തന്നെ
തിരക്കഥയില്‍ ഉരുവം കൊണ്ടതാണെന്ന് ഗുജറാത്തിലെ ഐ പി എസ് ഉദ്യേഗസ്ഥന്‍
സതീശ് ശര്‍മ തന്നോട് പറഞ്ഞെന്ന് വ്യക്തമാക്കിയത് ആര്‍ വി എസ് മണിയാണ്…..

ഈ ആക്രമങ്ങളെ പറഞ്ഞാണ് അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും എല്ലാം തൂക്കിലേറ്റിയത്…

നമ്മുടെ ജനാധിപത്യരാജ്യത്ത് ശരിക്കും എന്തെല്ലാമാണ് നടന്ന് കൊണ്ടിരുക്കുന്നത് എന്ന ചിന്ത ശരിക്കും ഉള്ളില്‍ ആധി വിതക്കുന്നുണ്ട്…

ഫേസ്ബുക്കിലും മറ്റും ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പലര്‍ക്കും അവലംബം മീഡിയകള്‍ പടച്ചുവിട്ട കെട്ടുകഥകള്‍ തന്നെയാണ്…
വര്‍ഗീയമായ ആക്രോശങ്ങളിലേക്ക് പിന്നെ ചര്‍ച്ചകള്‍ കാട് കയറുന്നു….

അഫ്‌സല്‍ ഗുരുവിന്റെ കാര്യം തന്നെയെടുക്കാം..
ആരായിരുന്നു അഫ്‌സല്‍ …
തൊണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീരിലെ ഏതൊരു യുവത്വത്തെയും പോലെ രാഷ്ട്രീയത്തില്‍ സ്വാധീനിക്കപ്പെടുകയും JKLF ല്‍ അംഗമായി പരിശീലനത്തിന് പോവുകയും ചെയ്തു അഫ്‌സല്‍..
പാക്സ്ഥാന്ന്  കശ്മീര്‍ എന്നാല്‍ വെറും രാഷ്ട്രീയമാണെന്നും കശ്മീരികളോടുള്ള അവരുടെ നിലപാട്  ക്രൂരമാണെന്നും തിരിച്ചറിഞ്ഞ് തിരികെ വന്ന് സുരക്ഷാസേനക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു അഫ്‌സല്‍ ..

പുതിയൊരു ജീവിതം തുടങ്ങണമെന്ന അഫ്‌സലിന്റെ ആഗ്രഹം പക്ഷെ പൂവണിഞ്ഞില്ല…
വിനോദ് ജോസ് അഫ്‌സല്‍ ഗുരുവുമായി നടത്തിയ അഭിമുഖത്തില്‍ (www.chintha.com)അഫ്‌സല്‍ ഗുരു അക്കാര്യം പറയുന്നുണ്ട്…

‘കുറഞ്ഞ വരുമാനം വച്ച് ഞാനൊരു സ്‌കൂട്ടര്‍ വാങ്ങി.
വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ ‘രാഷ്ട്രീയ റൈഫിളുകാരെയോ STF ഭടന്മാരെയോ ഭയപ്പെടാതെ കഴിഞ്ഞ ഒരു ദിവസം പോലും പിന്നീട് ജീവിതത്തിലുണ്ടായിട്ടില്ല.
കാശ്മീരിലെവിടെ തീവ്രവാദി ആക്രമണമുണ്ടായാലും പട്ടാളക്കാര്‍ സാധാരണ മനുഷ്യരെ ദ്രോഹിക്കും.
ഒരിക്കല്‍ കീഴടങ്ങിയ എന്നെ പോലുള്ളവരുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അനേകം ആഴ്ചകള്‍ അവര്‍ ഞങ്ങളെ പിടിച്ചുവയ്ക്കും,
കള്ളക്കേസുകള്‍ ഉണ്ടാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും.
ഭീമമായ സംഖ്യ കൈക്കൂലി കൊടുത്തല്‍ മാത്രം താത്കാലികമായി പോകാന്‍ അനുവദിക്കും’

എങ്ങനെയാണ് കേസില്‍ അകപ്പെട്ടതെന്നും അഫ്‌സല്‍ വിനോദിനോട് പറയുന്നുണ്ട്..

‘STF ക്യാമ്പുകളില്‍ ഞാന്‍ അനുഭവിച്ച പാഠങ്ങള്‍ക്കു ശേഷം,
STFകാരുമായി സഹകരിച്ചാലും ഇല്ലെങ്കിലും ഞാനും എന്റെ കുടുംബവും തുടര്‍ച്ചയായ ഉപദ്രവങ്ങള്‍ക്കിരയാവും എന്നറിയാവുന്നതു കൊണ്ട്
ഉടജ ദേവിന്ദര്‍ സിംഗ് ഒരു ചെറിയ ജോലി അയാള്‍ക്കു വേണ്ടി ചെയ്യാന്‍ പറഞ്ഞപ്പോള്‍  അങ്ങനെയാണ് അയാള്‍ പറഞ്ഞത് ‘ഒരു ചെറിയ ജോലി’
അതു ചെയ്തുകൊടുക്കാതെ മറ്റു മാര്‍ഗമൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല.
ഒരാളെ ഡെല്‍ഹിയിലെത്തിക്കണം. അവിടെ അയാള്‍ക്കായി ഞാനൊരു വാടക വീട് കണ്ടെത്തണം. ഇതാണ് ജോലി. ഇതിനു മുന്‍പ് അയാളെ കണ്ടിട്ടില്ല.

കാശ്മീരി സംസാരിക്കാത്തതു കൊണ്ട് പുറത്തുള്ള ആളായിരിക്കും എന്നു ഞാന്‍ സംശയിച്ചു. മുഹമ്മദ് എന്നാണ് പേരു പറഞ്ഞത്. (5 തോക്കുധാരികളുമായി പാര്‍ലമെന്റ് ആക്രമിച്ച മുഹമ്മദിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനിടയില്‍ എല്ലാവരും സുരക്ഷാസൈനികരുടെ വെടിയേറ്റു മരിച്ചു.) ഞങ്ങള്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ എനിക്കും മുഹമ്മദിനും ദേവീന്ദര്‍ സിംഗിന്റെ ഫോണുകള്‍ വരുമായിരുന്നു. മുഹമ്മദ് ധാരാളം ആളുകളെ ഡെല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്ന കാര്യവും എനിക്കറിയാം. ഒരു കാറു വാങ്ങിച്ചതിനു ശേഷം എനിക്കിനി നാട്ടിലേയ്ക്ക് പോകാമെന്ന് അയാള്‍ പറഞ്ഞു. സമ്മാനം എന്ന നിലയ്ക്ക് 35000 രൂപയും അയാള്‍ തന്നു. ഈദ് സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ കാശ്മീരിലേയ്ക്കു പോന്നു.
ശ്രീനഗറില്‍ നിന്ന് സൊപോറോയിലേയ്ക്ക് പോകാന്‍ ബസ്സു കാത്തു നില്‍ക്കുമ്പോഴാണ് എന്നെ അറസ്റ്റു ചെയ്ത് പാരിമ്പോറാ പോലീസ് സ്‌റ്റേഷനിലേയ്ക്കു കൊണ്ടു പോയത്. ‘

നമ്മള്‍ പത്രങ്ങളിലും ചാനലുകളിലും കണ്ട വാര്‍ത്തകള്‍
എന്തെല്ലാം കള്ളങ്ങള്‍ കലര്‍ത്തി നെയ്‌തെടുത്തവയായിരുന്നു…
സച്ചിദാനന്ദന്റെ പത്രക്കാരന്‍ എന്ന കവിതയാണിപ്പോള്‍ ഓര്‍മ്മ വരുന്നത്

പത്രക്കാരന്‍

പത്രക്കാരാ പത്രക്കാരാ
ഇന്നെന്തുണ്ട് വിശേഷം…
എത്ര യുവാക്കള്‍ റെയിലില്‍ തലവെച്ചു..?
എത്ര സ്ത്രീകള്‍ക്ക് മാനം നഷ്ടപ്പെട്ടു..
കൊള്ളിവെയ്ക്കപ്പെട്ട കുടിലുകളെത്ര..
കുരുന്നുകളെത്ര..
കൊള്ളയടിക്കപ്പെട്ട വനങ്ങളെത്ര.. മനങ്ങളെത്ര..
എത്ര നേര്.. എത്ര നുണ..എത്ര വാക്ക്.. എത്ര ഫലം..
എത്ര പ്രാര്‍ഥന .. എത്ര അനുഗ്രഹം..
ആരുടെ ജയം .. ആര്‍ക്ക് മരണം..
ആരുടെ മരണം.. ആര്‍ക്ക് മോക്ഷം…

പത്രക്കാരന്‍ നിര്‍മമനായി പുഞ്ചിരിക്കുന്നു..
ജയന്തിയും സമാധിയും യുദ്ധവും വിപ്ലവവും
വീടും തടവും രാജ്യവും കുതിരയും അവനൊരുപോലെ…

NB : അതെ .. അഫ്‌സലിനെ പോലെയുള്ളവരെ തൂക്കിലേറ്റിയത് സമൂഹമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ തന്നെയായിരുന്നു…..
മീഡിയകളെല്ലാം തന്നെ ചേര്‍ന്നായിരുന്നു അത്തരത്തില്‍ ഒരു സമൂഹമനസ്സാക്ഷിയെ രൂപീകരിക്കാനായി സര്‍വ പണികളും എടുത്തതും…..

Related Articles