Current Date

Search
Close this search box.
Search
Close this search box.

വ്യാജ ന്യൂനപക്ഷ പ്രീണനം മുസ്‌ലിംകള്‍ക്ക് എങ്ങനെ ദോഷകരമായി ബാധിക്കുന്നു ?

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അത് ഒരു മതേതര സോഷ്യലിസ്റ്റ് റിപബ്ലികുമാണ്. രാജ്യപുരോഗതിക്കായി തങ്ങളുടെ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ പ്രാപ്തരാക്കും വിധം ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ഇന്ത്യയില്‍ പ്രത്യേക പരിഗണന നല്‍കുന്നു. ഇങ്ങനെ ന്യൂനപക്ഷങ്ങളെ പരിഗണിക്കാനായി 1992 മുതല്‍ ഒരു ന്യൂനപക്ഷകാര്യ മന്ത്രാലയം സ്വതന്ത്ര അധികാര പരിധിയോടെ ഇവിടെ പ്രവര്‍ത്തിക്കുന്നണ്ട്. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിനായി 2006 മുതല്‍ ഒരു പതിനഞ്ചിന പരിപാടിയും സര്‍ക്കാര്‍ ആരംഭിക്കുകയുണ്ടായി. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കായി യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ മുഴുവന്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കും വിശ്വസ്തരല്ലാത്ത മധ്യവര്‍ഗത്തിനും മാത്രം ഉപകരിക്കുന്നതായിരുന്നു. ന്യൂനപക്ഷ പദ്ധതികള്‍ക്കായി വകയിരുത്തിയ ഫണ്ടിന്റെ വലിയ ഭാഗവും ഉപയോഗിക്കപ്പെടാതെ തിരിച്ച് പോകുകയുമുണ്ടായി.

ഹിന്ദുമതത്തില്‍ പെടാത്ത എല്ലാവരെയും ന്യൂനപക്ഷങ്ങളായാണ് ഇന്ത്യയില്‍ പരിഗണിക്കപ്പെടുന്നത്. ഇന്ത്യയിലെ മറ്റൊരു വിഭാഗം പട്ടികജാതി പട്ടിക വര്‍ഗവും ഒ.ബി.സി യുമാണ്. വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങളില്‍ സംവരണത്തിന്റെ ആനുകൂല്യവും ജോലിയില്‍ സ്ഥാനക്കയറ്റവും ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രത്യേക സീറ്റും അനുഭവിക്കുന്ന ഹിന്ദുക്കളിലെ തന്നെ മറ്റൊരു വിഭാഗമണിവര്‍. തലമുറകളായി ഒരു വിഭാഗം സമ്പൂര്‍ണമായും മതത്തെ അടിസ്ഥാനമാക്കി അനുഭവിച്ചുവരുന്ന സംവരണമാണ് ഇവരുടെ സംവരണം. ഇതിലൂടെ അതേ മത വിഭാഗത്തിലെ  ഉയര്‍ന്ന ജാതിക്കാരേക്കാള്‍ ഉന്നതിയിലെത്താന്‍ അവര്‍ക്ക് കഴിയുന്ന തരത്തില്‍ ഭരണഘടനാപരമായി അനുവദിച്ച് കൊടുത്ത പദവിയാണിത്.

ഇന്ത്യന്‍ ന്യൂനപങ്ങക്ഷളില്‍ സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നിലുള്ള ന്യൂനപക്ഷമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. സാമൂഹികമായും സാമ്പത്തികമായും അവരെ ഉയര്‍ത്തുന്നതിനുള്ള യാതൊരു സംവരണവും അവര്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ ദരിദ്രരായ ഈ വിഭാഗത്തിന് ഒരു കൂട്ടം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനക്ഷമമല്ലാത്ത ന്യൂനപക്ഷ കാര്യ മന്ത്രാലയവും ഒരു പാട് ക്ഷേമ പരസ്യങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയക്കളരിയില്‍ കോണ്‍ഗ്രസ് പയറ്റി.

ഹിന്ദുത്വ ഐഡിയോളജിയും, ഹിന്ദു ദേശീയവാദവും സ്വീകരിച്ച ആര്‍.എസ്.എസ്, വി.എച്ച്.പി പോലുള്ള സംഘടനകള്‍ ഈ അവസരം മുതലെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷം സജീവമായി പ്രവര്‍ത്തിച്ചതിലൂടെ  ഹിന്ദുക്കളെ ഒന്നിപ്പിക്കാനും ബി.ജെ.പിയോട് സാമാനമായ ആശയമുള്ള വരുടെയെല്ലാം പിന്തുണ ബി.ജെ.പിക്ക് നേടിക്കൊടുക്കാനും കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളു മടക്കമുള്ള രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ഹിന്ദു സംഘടനകള്‍ എത്തി. തങ്ങളുടെ ഫണ്ടുകള്‍ അവര്‍ കോര്‍പറേറ്റുകളില്‍ നിന്ന് പിരിക്കാനാരംഭിച്ചു. എല്ലാ ദേശീയ മാധ്യമങ്ങളെയും അവര്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കി. ഇന്ത്യയെ അഴിമതിമുക്തമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക , കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണം ഇല്ലാതാക്കുക തുടങ്ങിയ രാഷ്ട്രീയ വിഷങ്ങള്‍ മുതല്‍ സാമുദായിക വിഷയങ്ങളായ ജനനം കൊണ്ടോ അനധികൃത കുടിയേറ്റം കൊണ്ടോ ഉള്ള മുസ്‌ലിം ജനസംഖ്യാ വര്‍ദ്ധനവ് വരെ അവര്‍ തങ്ങളുടെ തെരെഞ്ഞടുപ്പ് വിഷയങ്ങളാക്കി. ഈ വിഷയങ്ങളുടെ കീഴില്‍ മാധ്യമങ്ങള്‍, കോര്‍പറേറ്റുകള്‍, എന്‍.ജി.ഓകള്‍  തുടങ്ങി എല്ലവരെയും തങ്ങളുടെ അജണ്ടയില്‍ ഒരുമിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.  വികസനം, അഴിമതിയില്ലാതാക്കുക, വിലക്കയറ്റം തടയുക, വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ട് വരിക, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഭൂരിപക്ഷ ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.  മീഡിയകളില്‍ ആവര്‍ത്തിച്ചു വന്ന മോഡി റാലികള്‍ ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ടുകള്‍ മുഴുവന്‍ ബി.ജെ.പിക്ക് മാത്രം നല്‍കുന്നതിനിടയാക്കി.

ജനാധിപത്യ പരവും മതേതരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നല്ല ഭരണം കാഴ്ചവെക്കേണ്ടത് ഇനി ബി.ജെ.പിയുടെ ഉത്തരവാദിത്തമാണ്. തങ്ങള്‍ ശത്രുക്കളായി ആരോപിച്ചിരിക്കുന്നവര്‍ക്ക് ബി.ജെ.പിയെ സംബന്ധിച്ച് നല്ല വിചാരം ഉണ്ടാക്കിയെടുക്കേണ്ടതും ബി.ജെ.പിയുടെ ദൗത്യമാണ്. ഏതെങ്കിലും ചക്രത്തിന് കേടുപറ്റിയാല്‍ വാഹനം പിന്നീട് മുന്നോട്ട് പോകില്ല എന്നതുപോലെ. ആരും പരിഗണിക്കാതെ ഒരു സമുദായം പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞാല്‍ രാജ്യത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ല.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles