Current Date

Search
Close this search box.
Search
Close this search box.

വേഗം വീടെത്തണം, എന്നിട്ട് ലോകത്തെ പുറത്തിട്ടടക്കണം..

നമ്മള്‍ പിന്നെയും മതില് കെട്ടുകയാണ്…
സ്വന്തം കൂട്ടുകാരന്‍ വരെ സംശയത്തിന്റെ  കണ്ണുകളോടെ നോക്കുമ്പോഴുണ്ടാകുന്ന മനോവേദന എങ്ങനെയാണ് സംഗ്രഹിച്ചെഴുതുക..
എല്ലാ സംശയങ്ങളും നമ്മില്‍ കുത്തിവെക്കുന്നതാകട്ടെ മീഡിയകളും..

അശ്‌റഫ് ആഡൂരിന്റെ ‘എന്റെ മകള്‍ വയസ്സ് നാല്’ എന്ന കഥ മീഡിയകള്‍ ഉള്ളില്‍ നിക്ഷേപിക്കുന്ന സംശയത്തിന്റെ ഖനിജങ്ങളെ എഴുതിയിരുന്നു.. അഛന്റെ അടുത്ത് നാല് വയസ്സായ മകളെ നിറുത്താന്‍ ധൈര്യമില്ലാത്ത  അമ്മയെ സൃഷ്ടി്ച്ചത് മീഡിയകളാണ്….

അപൂര്‍വ്വമായി നടക്കുന്ന നീച ചെയ്തികളെ പര്‍വ്വതീകരിച്ച് ഒന്നാം പേജില്‍ വെണ്ടക്ക നിരത്തുകയും എക്‌സ്‌ക്ലൂസീവാക്കുകയും ചെയ്യുന്ന മീഡിയകള്‍ പടച്ചതാണ് അത്തരം സംശയത്തിന്റെ അമ്മമാരെ….

‘നിന്നെയെനിക്ക് വെറുപ്പാണ്.. കാരണം നീയൊരു മുസ്‌ലിമാണ്…’
മുഖത്ത് നോക്കി സ്വന്തം സുഹൃത്ത്  പറഞ്ഞതിന്റെ ആഘാതം എഴുതുന്നു പൊന്നാനിക്കാരന്‍ ബ്ലോഗില്‍ (http://shibipni.blogspot.in) അഹ്മദ് ഷിബിലി….
വര്‍ഗീയ വിഷങ്ങളെ, വിഷമമുണ്ട് എന്നാണ് പോസ്റ്റിന്റെ ടൈറ്റില്‍ ..

സാറാ ജോസഫിന്റെ ആതി നോവലിലെ ഒരു രംഗമാണിപ്പോള്‍ ഓര്‍മ വരുന്നത്….

‘ജീവിതം തെളിനീര് പോലെയാണ് തുടങ്ങുന്നത്…
അല്ലേ മാര്‍ക്കോസ്………

വലുതാവും തോറും
നമ്മള്‍ അതില്‍ അഴുക്ക് നിറക്കുന്നു…

കോപം., ദു:ഖം, വെറുപ്പ് , അസൂയ, പക..ആര്‍ത്തി…..
പിന്നെയെങ്ങനെ തിളങ്ങും നമ്മുടെ മുഖം…’

പരസ്പരം കണ്ടുമുട്ടുമ്പോള്‍ മിണ്ടാതെ പോകുന്ന കാലത്തെ പറ്റി കെ.ഇ.എന്നും എഴുതിയിരുന്നു..

‘പരസ്പരം കണ്ടുമുട്ടുമ്പോള്‍
തമ്മില്‍ തമ്മില്‍ എന്തുപറയും..

ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞൊഴിയുമോ..
എന്തോന്ന് പറയാന്‍ എന്ന് ചുമ്മാ ചൊടിക്കുമോ..

അല്ലെങ്കില്‍ എന്തുണ്ട് പറയാന്‍ എന്ന ഗമണ്ടന്‍ തത്വചിന്തയില്‍ തല പൂഴ്ത്തുമോ..

അതുമല്ലെങ്കില്‍ കവിതയില്‍ ഉള്ളതുപോലെ കുട താഴ്ത്തി കാണല്‍ തന്നെ വേണ്ടെന്ന് വെച്ച് സ്വന്തം കുടമറയില്‍ ഒളിക്കുമോ…

മുട്ടയും തേങ്ങയും റൊട്ടിയും വാങ്ങണം..
വീടെത്തി വേഗം ലോകത്തെ പുറത്തിട്ടടക്കണം…
എന്ന കെജി എസ്സിന്റെ വരികള്‍ ജാള്യതയില്ലാതെ  മൂളുമോ… ‘

***************************************************************
ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ ‘എടങ്ങേറ് ‘എന്ന  മിനിക്കഥ വല്ലാതെ ചിരിപ്പിച്ചു…

എടങ്ങേറ്

‘രണ്ടുറുപ്യേക്ക് വാങ്ങ്യ അരീന്റെ ചോറ്റില് മുന്നൂറ് ഉറ്പ്യ കൊടുത്ത് വാങ്ങ്യ അയ്‌ക്കോറക്കൂട്ടാന്റെ ചാറ് പാരാന്‍ മനസ്സിനൊരു എടങ്ങേറ്..’

*************************************************************

പീഡനങ്ങളുടെയും സ്വകാര്യവല്‍ക്കരണങ്ങളുടേയും കാലത്ത് വിജയന്‍ മയ്യനാടിന്‍രെ കാര്‍ട്ടൂണ്‍ പ്രസക്തമാണ്….

ഒരു സായിപ്പിന് വേണ്ടി ഗുമസ്തന്‍ പറയുകയാണ്…
‘ഡല്‍ഹിയില്‍ ഒരു വര്‍ഷം 635 ബലാല്‍സംഘങ്ങള്‍ നടന്നതറിഞ്ഞു വന്നതാ..
ഇതിലും വിദേശ പങ്കാളിത്തം അനുവദിക്കുമോന്നാ ഈ സായിപ്പ് ചോദിക്കുന്നത്…’

Related Articles