Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസം നമ്മെ മാറ്റിയിട്ടുണ്ട്, നാം വിദ്യായലയത്തെ മാറ്റിയോ?

കേരളം വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉന്നത നിലവാരം നേടിയെന്നാണ് വെപ്പ്. ശരിയായിരിക്കാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതു ജീവിത രംഗത്ത് വിദ്യാഭ്യാസം കേരളത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം നേടിയവരുടെ രീതിയില്‍ പെരുമാറനും ചിന്തിക്കാനും നമുക്കറിയാം. അനാചരങ്ങളും അന്ധവിശ്വാസങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. ശൈശവവിവാഹം,ജനസംഖ്യാനിയന്ത്രണം, അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയില്‍ കേരളത്തിന് രൂപീകരിക്കാന്‍ കഴിഞ്ഞ പുരോഗമനപരമായ പൊതുബോധം രൂപീകരിക്കാന്‍ ഗുജറാത്ത്,തമിഴ്‌നാട് എന്നീസംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

ജാതി മാറി വിവാഹം കഴിച്ചത് കൊണ്ട് തമിഴ്‌നാട്ടില്‍ ഉണ്ടാകുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഒരു പക്ഷെ കേരളത്തില്‍ ഉണ്ടാകണമെന്നില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് മറ്റുസംസ്ഥാനങ്ങളിലുള്ളത് പോലുള്ള വേരോട്ടം കേരളത്തില്‍ ലഭിക്കാത്തതിന്റെയും കാരണം കേരളീയ സമൂഹം വിദ്യാഭ്യാസത്തിലൂടെ നേടിയ ഈ പൊതുബോധമാണ്. ഇങ്ങനെ പുരോഗമനപരമായ പൊതു ബോധം രൂപീകരിക്കുന്നതില്‍ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തിന് കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരെ അനുമോദിക്കേണ്ടത് തന്നെയാണ്.

എന്നാല്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ കേരളത്തിലെ കലാശാലകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് യാഥാത്ഥ്യമാണ്. സാമൂഹിക രംഗത്തുണ്ടായ വിദ്യാഭ്യാസപരമായ നേട്ടം അക്കാദമിക തലത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ സര്‍വ്വകലാശാല ഫലം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യമാകും. കേരളത്തിലെന്ന ഇന്ത്യയിലെവിടെയും അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാലയില്ല, ലണ്ടന്‍ ആസ്താനമായി പ്രസിദ്ധരിക്കുന്ന times higher education supplement പുറത്തിറക്കിയ 200 ഉന്നത നിലവാരമുള്ള സര്‍വകലാശാലകളില്‍ ഒരെണ്ണം പോലും ഇന്ത്യയിലില്ല അതില്‍ തന്നെ ആദ്യത്തെ 20എണ്ണത്തില്‍ ഒരെണ്ണം പോലും ഏഷ്യയിലില്ല. ഇതില്‍ ആദ്യത്തെ അഞ്ച് സര്‍വകലാശാലകള്‍ അമേരിക്കിയലാണുള്ളത്. എന്നതുപോലെതന്നെ ഈ കലാശാലകളിലില്‍ നിന്നെല്ലാം പുറത്തിറങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേടുന്ന വിജയം സ്തുത്യര്‍ഹമാണ്. അതിനര്‍ത്ഥം ഇന്ത്യക്കാര്‍ക്ക് പഠിക്കാനുള്ള കഴിവും പ്രാപ്തിയുമുണ്ട്. കഴിവും പ്രാപ്തിയുമുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഇന്ത്യയില്‍ സാഹചര്യമില്ലെന്നതാണ്. ഇന്ത്യയില്‍ സര്‍വ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉന്നതിയിലേക്ക് കൊണ്ട് വരണമെന്നുണ്ടെങ്കില്‍ ഭാരത സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റമുണ്ടാകണം. ഇന്ത്യയിലെ സര്‍വ്വകലാശാലകളിലെത്തുന്നവരില്‍ പലരും ഇവിടുത്തെ മധ്യവര്‍ഗക്കാരുടെ മക്കളാണ്. താഴെതട്ടിലുള്ളവര്‍ സര്‍വകലാശാലകളില്‍ പോയിട്ട് പ്രാഥമിക വിദ്യാഭ്യാസം തന്നെ പൂര്‍ത്തീകരിക്കാന്‍ സാഹചര്യമില്ലാത്തവരാണ്. ഉപരിവര്‍ഗം എപ്പോഴും വിദേശ വിദ്യാഭ്യാസം നേടാന്‍ കഴിയുന്നവരായിരിക്കും വിദ്യാഭ്യാസനയത്തെക്കുറിച്ചും സര്‍വ്വകലാശാല നയത്തൈ സംബന്ധിച്ചും തീരുമാനമെടുക്കേണ്ടവരും നടപ്പാക്കേണ്ടവരും ഈ ഉപരിവര്‍ഗമാണ്. അവര്‍ക്ക് താഴെ കിടയിലുള്ളവര്‍ പഠിച്ചാലെന്ത്? പഠിച്ചില്ലെങ്കിലെന്ത്?   കേരളത്തില് ഇപ്പോള് പുറത്ത് വന്ന എഞ്ചിനീയറിം കോളേജുകളുടെ ഫലം പരിശോധിച്ച് നോക്കൂ ഭീമമായ പണം കോഴവാങ്ങി പഠിപ്പിക്കുന്ന വ്യത്യസ്ത എഞ്ചിനീയറിംഗ് കോളേജുകളില്‍ അമ്പതുശതമാനം വിദ്യാര്‍ത്ഥികള്‍ പോലും അവസാന സെമസ്റ്ററില്‍ വിജയിച്ചിട്ടില്ല. അതിനര്‍ത്ഥം നമ്മളുടെ വിദ്യാഭ്യാസത്തിന് പാശ്ചാത്യ ഉല്‍പന്നങ്ങളുടെ വിലയുണ്ട് പക്ഷെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ മൂല്യമില്ല. അല്ലെങ്കിലും ആവശ്യമില്ലാത്തതെല്ലാം നമ്മള്‍ പാശ്ചത്യരില്‍നിന്ന് കടമെടുക്കുകയാണല്ലോ പതിവ്. ഈയടുത്ത കാലത്ത് ഇന്ത്യയിലെ ഐ.ഐ.ടികള്‍ക്ക് ലോകോത്തരനിലവാരമില്ലെന്ന് പറഞ്ഞതിന് നമ്മുടെ ഒരു കേന്ദ്ര മന്ത്രി രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിമര്‍ശനത്തിനരയായിരുന്നു. അവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഒരു കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കിതാണ് ഫലമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും?

Related Articles