Current Date

Search
Close this search box.
Search
Close this search box.

വികസനത്തിന്റെ ഇരകള്‍

തലതിരിഞ്ഞ വികസന വീക്ഷണങ്ങളെക്കുറിച്ചുള്ള ധാര്‍മ്മികരോഷം കുറിക്കുകയാണ് നിയാര്‍ വഴങ്ങാട്ടിലിന്റെ (Niyar Vazhanga-ttil) പോസ്റ്റും വികസനത്തിന്റെ ഇരകള്‍ എന്ന ചിത്രവും:

‘നാടും നഗരവും പുതിയ വികസനത്തിന്റെ കുതിച്ചു ചാട്ടം നടത്തികൊണ്ടിരിക്കുകയാണ്. പക്ഷെ, വികസനത്തിന്റെ പേരില്‍ പറിച്ചെറിയപ്പെടുന്ന, സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ കണ്ണുനീര്‍ വികസനത്തിന് കുഴലൂത്ത് നടത്തുന്നവര്‍ കാണാതെ പോകുന്നു. വികസനം എന്നത് സായിപ്പിനെ കുടിയിരുത്തലല്ല. മറിച്ച്, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കലാണ്. സ്വന്തം ദേഹത്ത് മുറിവേല്‍ക്കുമ്പോഴേ ആര്‍ക്കും വേദനിക്കു. അപ്പോള്‍ നിങ്ങളും സ്വയം വികസന വിരോധികളും തീവ്രവാദികളും ആകും…’
 
*****************************
പീഡനത്തിനു വിധേയയായവളെ കുറിച്ചുള്ള ധനലക്ഷ്മിയുടെ (madhuranelli.blogspot.in) ‘തെളിവുകള്‍’ ചുട്ടുപൊള്ളിക്കുന്നു. നീതിന്യായ നിയമപാലകര്‍ക്കുമുന്നില്‍ ചോദ്യശരങ്ങളേറ്റു പിടയുന്ന ഇരയുടെ ചിത്രം മനസ്സിനെ അസ്വസ്ഥമാക്കും. മറക്കാന്‍ സമ്മതിക്കാത്ത വ്യവസ്ഥയെക്കുറിച്ചുള്ള രചന. ഇനി ആരും പരാതി കൊടുക്കാന്‍ ധൈര്യപ്പെടരുതെന്ന് നീതിന്യായക്കോടതികള്‍ ഭയപ്പെടുത്തുന്നുണ്ടത്രെ.

‘ഓര്‍ത്തോര്‍ത്തു  ബാക്കിയെല്ലാ
ഓര്‍മ്മകളും  മാഞ്ഞുപോയ്
അന്നത്തെ  ഇരുട്ടുപിടിച്ച പകലൊഴികെ’

*****************************

പ്രതീക്ഷയുടെ ഉണര്‍വും പ്രകൃതിയുടെ വര്‍ണവും ചാലിച്ചൊരുക്കിയതത്രെ മലയാണ തനിമയുള്ള ആഘോഷങ്ങള്‍. കാഴ്ചയുടെ കണിയൊരുക്കിയെത്തുന്ന വിഷുവിനെകുറിച്ച് അക്ഷര പകര്‍ച്ച (aksharapakarchakal.blogspot.in) എന്ന ബ്ലോഗില്‍ അമ്പിളി അതിമനോഹരമായി കുറിച്ചിട്ടിരിക്കുന്നു.

താടകളാട്ടിടും കാളകള്‍ പോല്‍, മണി
നാദമുതിര്‍ക്കുന്ന കാലികള്‍ പോല്‍
വാനിന്റെ കോണില്‍ നിരന്നിടുന്നു, മുത്തു
മാലകള്‍ കാക്കുന്ന പേടകം പോല്‍

നോവു നല്‍കി നുകം യാത്ര ചൊല്ലി, ഇന്ന്
കാലിക്കുളമ്പടിയോര്‍മ്മയായി
നിദ്രവെടിയുവാന്‍ നേരമായി, വിത്ത്
പൊട്ടി മുളയ്ക്കുവാന്‍ കാലമായി.

*****************************

നിങ്ങള്‍ തിരക്കിട്ട് നടക്കുമ്പോള്‍ ഒരു കറുത്ത പൂച്ച മുന്നിലൂടെ ഓടിപ്പോയാല്‍ അതിനര്‍ഥം ആ കറുത്ത പൂച്ച നിങ്ങളേക്കാള്‍ തിരിക്കിലാണ് എന്ന് ‘മലയാളി’യുടെ ഫോട്ടോ പോസ്റ്റ്. അന്ധവിശ്വാസത്തിനു കയ്യും കാലും വെച്ച സമൂഹത്തോട് എന്തുപറഞ്ഞിട്ടും ഫലം നാസ്തി.

Related Articles