Current Date

Search
Close this search box.
Search
Close this search box.

ലഷ്‌കറെ ത്വയ്ബയുടെ കടലിലെ ഏജന്റാകുന്നു പുത്യാപ്ലക്കോര

മഅ്ദനി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞത് മൊത്തം രാജ്യദ്രോഹമാണെന്നും ഉടനെ ജയിലിലേക്ക് തന്നെ കൊണ്ട്‌പോകണമെന്നുമൊക്കെ ബിജെപി പറയുകയുണ്ടായി. ഒരു മനുഷ്യന്‍ കാലങ്ങളായി അനുഭവിക്കുന്ന നീതിനിഷേധം കണ്ടില്ലെന്ന് വെച്ച് ഇമ്മാതിരി ഡയലോഗ് വിടാന്‍ മനുഷ്യരായി പിറന്നവര്‍ക്ക് കഴിയില്ല എന്നായിരുന്നു ഓണ്‍ലൈന്‍ ലോകത്തിന്റെ പ്രതികരണം..
ബിജെപിയോടുള്ള അമര്‍ഷം അവര്‍ വ്യത്യസ്ത രൂപത്തിലാണ് പ്രകടിപ്പിച്ചത്..

വല്ലാതെ പ്രചാരം കിട്ടിയ ഒരു പോസ്റ്റ്….
മഅദനി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോക്ക് കീഴെയുള്ള കമന്റ്്  …
 നോക്കൂ.. പ്രിയരേ.. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് മഅ്ദനി ഭക്ഷണം കഴിക്കുന്നത്.. പ്ലേറ്റിന്റെ മധ്യഭാഗത്ത് പുതിയാപ്ലക്കോര മല്‍സ്യത്തെ കാണാം … ലഷ്‌കറെ ത്വയ്ബയുടെ കടലിലെ ഏജന്റാകുന്നു പുതിയാപ്ലക്കോര.. ഇതേപ്പറ്റി ഞങ്ങള്‍ ഞങ്ങളുടെ വേണ്ടപ്പെട്ട ബഹുമാനപ്പെട്ട പ്രിയപ്പെട്ട കര്‍ണാടക സര്‍ക്കാറിനെ തീര്‍ച്ചയായും ഉണര്‍ത്തിക്കുന്നുണ്ട്…

=======================
ഉമ്മറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം വരുന്നത്  പഴകിയ മീനിന്റെ മണമാണ്.
പിറകെ വിളര്‍ത്ത ചിരിയുമായി ഉമ്മറിന്റെ മൊട്ടത്തല പ്രത്യക്ഷപ്പെടും. കുടുക്കില്ലാത്ത ഉടുപ്പിനുള്ളില്‍ ഒരു മെലിഞ്ഞ മനുഷ്യരൂപം .

ഉമ്മര്‍ യത്തീമാണ്. അനാഥന്‍ ..
 ഉള്ളില്‍ ഉയിരെടുക്കുന്ന പരിഭവങ്ങളെ പങ്ക് വെക്കാന്‍ ആരും ഇല്ലാത്തവന്‍ ..
അവന്റെ പകലുകളെപ്പോഴും ചന്തയിലെ ആരവങ്ങള്‍ക്കിടയിലായിരിക്കും.
എല്ലാവര്‍ക്കും മുമ്പേ അവന്‍ ചന്തയിലെത്തും..

ആദ്യപടി എരക്കലാണ്. ഒരു കമുകിന്‍ പാളയുമായി മീന്‍കാരുടെ മുന്നില്‍ ചെന്ന് ഉമ്മര്‍ കെഞ്ചും…: കാക്കാ ഒരു മീന്‍ താ… മൊതലാളി ഒരു മീന്‍ താ…..

ചിലരൊക്കെ കൊടുക്കും..ഒന്നോ രണ്ടോ മത്തി.. കുറച്ചു ചെമ്മീന്‍ .. അങ്ങനെ പലതരം മീനുകള്‍ …

ചന്ത ഉശാറായി വരുമ്പോള്‍ ഉമ്മര്‍ തന്റെ അസോള്‍ട്ടഡ് കലക്ഷന്റെ വ്യാപാരം തുടങ്ങും..

മഴനാരുകളുടെ തിരശ്ശീലക്കപ്പുറത്തേക്ക് മാഞ്ഞുപോയ ഉമ്മറിന്റെ കഥ പറയുന്നു, അബ്ദുണ്ണി ഓര്‍മ്മകളുടെ വിരുന്ന് എന്ന ബ്ലോഗില്‍ (http://abdunni.blogspot.in/).. കഥയുടെപേര്
(യത്തീം)

======================

പണ്ട് ദൂരദര്‍ശന്‍ മാത്രമുള്ള ഒരു കാലമുണ്ടായിരുന്നു. അന്ന് അപൂര്‍വ്വമായി മാത്രം  ഉണ്ടാവുന്ന സ്‌ക്രോളിംഗ് ന്യൂസ് കാണുമ്പോള്‍ ഒന്ന് ഞെട്ടും.. ഏതെങ്കിലും പ്രമുഖന്റെ മരണത്തെപ്പറ്റിയോ മറ്റോ ആയിരിക്കും അത്. ഇന്നിപ്പോള്‍ സ്‌ക്രോളിംഗ് ന്യൂസുകളുടെ പ്രളയകാലമാണ്.
ഗണേശ് പിള്ളയെ കാണുന്നു.. കണ്ടുകൊണ്ടിരിക്കുന്നു.. കണ്ടുകൊണ്ടേയിരിക്കുന്നു. കണ്ടു കഴിഞ്ഞു………
എന്തുമാത്രം നല്ല പത്രപ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന നാടായിരുന്നു ഇത്…

 
Sai Kiran മി ന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്

==================

ജനാധിപത്യത്തിന് പുതിയ പുതിയ നിര്‍വ്വചനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ്.. ഒരു വിരുതന്റെ നിര്‍വ്വചനം കൂടി കേട്ടോളൂ..
ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന എന്നൊക്കെ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന രോമാഞ്ചമാണ് ജനാധിപത്യം.

Related Articles