Current Date

Search
Close this search box.
Search
Close this search box.

രതിരാക്ഷസനെ തളയ്ക്കാന്‍

രണ്ടായിരം ആളുകള്‍ പങ്കെടുത്ത ഒരു ലേലം ബ്രിട്ടനില്‍ നടന്നത് ഏതാനും മാസങ്ങള്‍ മുമ്പാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്‍പത്തിനാലുകാരന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ 13300 അമേരിക്കന്‍ ഡോളറിനാണ് ലേലം വിളിച്ചെടുത്തത്. മറ്റുള്ളവര്‍ അസൂയയോടെ നോക്കിനില്‍ക്കെ ഇദ്ദേഹം വലിയ സംഖ്യ മുടക്കി നേടിയെടുത്തതെന്താണെന്നോ-പതിനെട്ടുകാരി റോസിറീഡെന്ന ബിക്നി മോഡലിന്റെ കന്യകാത്വം! കൂട്ടുകാരികളെല്ലാം വെറുതെ നഷ്ടപ്പെടുത്തുന്നത് ആവശ്യത്തിനുള്ള പണം നേടാന്‍ ഉപയോഗിക്കുന്നതിലെന്തിരിക്കുന്നുവെന്നാണ് വില്‍പനക്കാരിയുടെ അഭിപ്രായം. ഫെല്ലാഫിക്കോ(20 വയസ്) പോലുള്ള മറ്റു ചില സ്ത്രീകളും ഈ കച്ചവടം ഭംഗിയില്‍ നിര്‍വഹിക്കുകയുണ്ടായി. ഇതൊക്കെ അറിഞ്ഞപ്പോള്‍ ഒരു ഇംഗ്ളീഷുകാരന്‍ കന്യകാത്വം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ക്കായി വെബ്സൈറ്റ് തുടങ്ങിയത് മറ്റൊരു കൌതുകം. അദ്ദേഹത്തിനു കിട്ടിയ വന്‍ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. രുദ്ര ചാറ്റര്‍ജി എന്ന ഇന്ത്യക്കാരിയടക്കം നിരവധി യുവതികളാണ് വില്‍പനക്കു വേണ്ടി ഈ സൈറ്റില്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഓരോരുത്തര്‍ക്കും ആവശ്യമായ വിലയും അനുബന്ധ വിവരങ്ങളും സൈറ്റില്‍ ലഭ്യം. ആധുനിക ലോകത്ത് സ്ത്രീ പീഡനവും ബലാത്സംഗവും നിയന്ത്രണം വിട്ട് വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതൊക്കെ പറഞ്ഞ് തുടങ്ങണമെന്നാണ് തോന്നുന്നത്.

    കന്യകത്വം മുതല്‍ ശരീരത്തിന്റെ ഓരോ നിമ്നോന്നതിയും വില്‍പനക്ക് വെച്ച് സ്ത്രീ സമൂഹം കാത്തിരിക്കുമ്പോള്‍ എങ്ങനെയാണ് നാം സ്ത്രീ സുരക്ഷയെപ്പറ്റി സ്വപ്നം കാണുക? കണക്കുകള്‍ ആശാവഹമല്ല. ഭയത്തെയും കൂട്ടിയല്ലാതെ ഒരു പെണ്ണിനും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലാത്സംഗം വിനോദം പോലെയാണ് നടമാടുന്നത്. ഒരു പഴയ റിപ്പോര്‍ട്ട് വിലയിരുത്താം. ഇന്ത്യയില്‍ 2011 ല്‍ സ്ത്രീകള്‍ക്കെതിരായ 228650 അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അതായത് ഒരു ദിവസം 626 പീഡനങ്ങള്‍. ഒരു മണിക്കൂറില്‍ 26. മാനഹാനി, പ്രതികളുടെ സ്വാധീനം, സ്വന്തക്കാര്‍ പ്രതിസ്ഥാനത്തു വരുമ്പോള്‍ അവരെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഒളച്ചുകളികള്‍ തുടങ്ങി കാരണങ്ങളാല്‍ മുങ്ങിപ്പോകുന്ന പരാതികള്‍ കൂടി പരിഗണിച്ചാല്‍ ഓരോ മിനിറ്റിലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായി കണക്കാക്കാവുന്നതാണ്. രജിസ്റര്‍ ചെയ്ത കേസുകളില്‍ പത്ത് ശതമാനം 14 വയസിനു താഴെയുള്ളവരും പത്തൊമ്പത് ശതമാനം 14-18 വയസ്സിനിടയിലുള്ളവരും ഒരു ശതമാനത്തോളം 50നു മുകളില്‍ പ്രായമുള്ളവരുമായിരുന്നു പീഡനത്തിനിരയായത്. രാജ്യം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമാണിത്. 2011 ല്‍ നിന്ന് രണ്ടുവര്‍ഷം കൊണ്ട് എത്തിയ ദൂരത്തിന്റെ ഒരു സാമ്പിള്‍ കൂടി പരിശോധിക്കാം. ഈ വര്‍ഷം ഡല്‍ഹിയില്‍ ദിവസം നാലു വീതം ബലാത്സംഗങ്ങള്‍ നടന്നുവെന്ന് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയാണിത്. കഴിഞ്ഞ ഡിസംബറില്‍ ആ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനു ശേഷം പോലീസ് കനത്ത സുരക്ഷ ഉറപ്പുവരുത്തിയിട്ടും യാതൊരു ഫലവുമുണ്ടായില്ല എന്നതാണ് ഇത് കാണിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 15 വരെ 181 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹി പോലീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 706 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 23.43% വര്‍ധനവുണ്ടായി. നഗരത്തിലെ സുരക്ഷാ വീഴ്ച മൂലമല്ല അധിക കേസുകളെന്നും 97%ലും കുറ്റാരോപിതരെ ഇരകള്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞു. 207 കേസുകളില്‍ കുടുംബാംഗങ്ങളും 200 എണ്ണത്തില്‍ സുഹൃത്തുക്കളുമായിരുന്നു പ്രതിസ്ഥാനത്ത്. (സിറാജ് 2013 മാര്‍ച്ച് 07). ബലാത്സംഗ കേസുകളില്‍ രണ്ടുവര്‍ഷത്തിനിടയിലുണ്ടായ ഭീകരമായ വളര്‍ച്ച മേല്‍ റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നു. ഏറെ ഗൌരവമേറിയ കാര്യം, പോലീസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ എത്ര കണ്ണിലെണ്ണയൊഴിച്ചിരുന്നിട്ടും ഇത്തരം പീഡനങ്ങള്‍ക്ക് അറുതി വരുത്താനാവില്ലെന്നതാണ്. അതിന്റെ കാരണവും മേല്‍ റിപ്പോര്‍ട്ടിലുണ്ട്. കവര്‍ച്ച കൊള്ള പോലുള്ള കുറ്റകൃത്യങ്ങളില്‍ നിന്ന് വിരുദ്ധമായി അപരിചിതരില്‍ നിന്നല്ല ബലാത്സംഗങ്ങളില്‍ ഏറെയും നടക്കുന്നത്. മറിച്ച് സ്ത്രീകള്‍ വിശ്വസിച്ച് പോരുന്ന സ്വന്തക്കാരില്‍ നിന്നാണ്. ഇവിടെ പോലീസിനോ നിയമങ്ങള്‍ക്കോ എന്തു ചെയ്യാനാവും? ഒരു റിപ്പോര്‍ട്ടു കൂടി ചേര്‍ക്കാം. 93% സ്ത്രീകളെ പീഡിപ്പിച്ചത് അച്ഛന്‍, മുത്തച്ഛന്‍, അയല്‍വാസി, സഹപ്രവര്‍ത്തകന്‍, സുഹൃത്ത് തുടങ്ങി പീഡിതര്‍ക്ക് അറിയാവുന്ന വ്യക്തികളാണ്. (മാതൃഭൂമി വാരിക 2013 ജനുവരി 13-19) ഡല്‍ഹിയെ ഇളക്കിമറിച്ച പ്രതിഷേധങ്ങള്‍ ചൂടാറും മുമ്പു തന്നെ ഇവിടെ നിന്ന് സമാനമായ വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുമ്പോള്‍ വേറിട്ട ചില ചിന്തകള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്.

എന്താണ് സംഭവിക്കുന്നത്?
സൃഷ്ടി ലോകത്തെ മഹാത്ഭുതമാണ് മനുഷ്യന്‍. ബുദ്ധി, വിവേകം പോലുള്ള ഉദാത്ത ഗുണങ്ങള്‍ കൊണ്ടനുഗ്രഹീതന്‍. ഇതര ജീവജാലങ്ങള്‍ക്ക് സൃഷ്ടിപരമായ ചില രീതികളുണ്ട്. ഭക്ഷണം, ലൈംഗികത, ജീവിത മാര്‍ഗങ്ങള്‍ തുടങ്ങിയവയിലെല്ലാം അവ നൈസര്‍ഗിക ചോദനകളെ പിന്തുടരുകയാണ് ചെയ്യുന്നത്. പരിമിതമാണ് അവയുടെ ലക്ഷ്യങ്ങള്‍. ഭക്ഷണം ലഭിക്കണം. തലമുറകളുടെ നിലനില്‍പിനായി ലൈംഗിക ബന്ധങ്ങള്‍ വേണം-ഇതിനപ്പുറം അവര്‍ക്ക് തീരുമാനങ്ങളില്ല. കുടുംബാസൂത്രണമോ പ്രതിരോധ കുത്തിവെപ്പുകളോ ഇല്ല. ചിത്രകഥകള്‍ക്കപ്പുറം അവരുടെ ലോകത്ത് സിംഹം രാജാവോ കുറുക്കന്‍ മന്ത്രിയോ അല്ല. എല്ലാം ജ• ചോദനകള്‍ക്കനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുകയാണ്. കലാപങ്ങളോ വര്‍ഗീയ സംഘട്ടനങ്ങളോ കാനനത്തില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടാത്തത് ജ• സ്വഭാവങ്ങളില്‍ നിന്ന് മാറിസഞ്ചരിക്കാന്‍ മനുഷ്യനല്ലാത്തവര്‍ക്കു സാധിക്കാത്തതു കൊണ്ടാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ല പറഞ്ഞ പോലെ; ഒരു സിംഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാറില്ല. കാരണം അവക്ക് മറ്റുള്ളവയോട് അസൂയയില്ല. അവ മദ്യപിക്കാറുമില്ല. (മാതൃഭൂമി ആരോഗ്യ മാസിക).
ഒന്നാം പ്രതിയെ തേടുമ്പോള്‍
സ്ത്രീയും പുരുഷനും ജൈവവര്‍ഗത്തിന്റെ അനിവാര്യ ദ്വന്ദങ്ങള്‍. ഇതില്‍ ഒന്ന് മറ്റൊന്നിന്റെ പൂരണമാണ്. ഓരോന്നും അതിന്റേതായ ധര്‍മം നിര്‍വഹിച്ചു ജീവിക്കുമ്പോഴാണ് ആരോഗ്യകരമായ പുരോഗതി കൈവരിക്കാനാവുക. പുരുഷന്‍ സ്ത്രീയാവാനോ സ്ത്രീ പുരുഷനാവാനോ ശ്രമിക്കുന്നത് ജീവിതയാത്രയെ ബാധിക്കും. ധര്‍മനിഷ്ഠ ജീവിതത്തിന്റെ പ്രഥമ സംഗമം കുടുംബത്തിലാണല്ലോ. സ്ത്രീക്കും പുരുഷനും കൂട്ടുത്തരവാദിത്തമുള്ള സ്ഥാപനമാണിത്. ഏതു സ്ഥാപനത്തിലും സുഗമ ചലനത്തിന് അനിവാര്യമായ ചില സംവിധാനങ്ങളുണ്ട്. കുടുംബത്തിന്റെ നിയന്ത്രണം പുരുഷനില്‍ ഏല്‍പിച്ചത് ഇത്തരമൊരു സംവിധാനത്തിന്റെ ഭാഗമായാണ്.

   മാനസികവും ശാക്തികവും ബൌദ്ധികവുമായ മേഖലകളിലൊക്കെയും പുരുഷന്റെ അയലത്തെത്താന്‍ സ്ത്രീക്കു കഴിയില്ല. ആണുങ്ങള്‍ ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും സ്ത്രീക്കു ചെയ്യാനുമാവില്ല. അഹങ്കാരം കൂടിയ സ്ത്രീകള്‍ ഇങ്ങനെയൊരു വ്യത്യാസം അംഗീകരിച്ചു തരില്ലെങ്കിലും സത്യത്തിന് കുറെയാളുകളുടെ അംഗീകാരത്തിന്റെ ആവശ്യമില്ല. ഒന്നും വേണ്ട, സര്‍ക്കാര്‍ പ്രത്യേക പരിഗണനയും തിരിച്ചറിയാന്‍ നീല നിറവും പിറകില്‍ ഇരുമ്പ് നെറ്റും നല്‍കി നമ്മുടെ ചില നഗരങ്ങളില്‍ പുറത്തിറക്കിയ വനിതാ ഓട്ടോകള്‍ ഇപ്പോഴെവിടെയാണ്?

   പുരുഷന്റെ കാര്യവും ഇങ്ങനെ തന്നെ. പ്രസവിക്കാനോ മുലയൂട്ടുവാനോ കുഞ്ഞിനെ നോക്കാനോ ഒന്നും അവനാവില്ല. ഇതു മനസ്സിലാക്കി പരസ്പര സഹകരണത്തോടെയും ആദരവോടെയും ജീവിക്കുകയാണ് മനുഷ്യ ബാധ്യത. ഖുര്‍ആന്‍ പറഞ്ഞു: ‘ആകയാല്‍ സത്യത്തില്‍ നില കൊള്ളുന്നവനായി മുഖം മതത്തിലേക്ക് തിരിക്കുക. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ച പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് ഒരുമാറ്റവുമില്ല. അതത്രെ ഋജുവായ മതം. എന്നാല്‍ മനുഷ്യരില്‍ അധിക പേരും ഇതു മനസ്സിലാക്കുന്നില്ല’. (30:30)
ഉപരി സൂചിത രീതിയില്‍ നിന്നും മാറാന്‍ മനുഷ്യന്, പ്രത്യേകിച്ച് സ്ത്രീ വിഭാഗത്തിന് ലഭിച്ച പ്രചോദനങ്ങള്‍ അതെത്ര ആകര്‍ഷണീയങ്ങളാണെങ്കില്‍ പോലും-മനുഷ്യ ധര്‍മത്തിന് ഏറെ ഗ്ളാനി വരുത്തുകയും സര്‍വമാന ദുഷ്പ്രവണതകളുടെ കാരണമായിത്തീരുകയും ചെയ്തു.

   പുരുഷനാണ് കുടുംബനായകനെന്നു സൂചിപ്പിച്ചു. ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ സുഗമമായി തരണം ചെയ്യാന്‍ പൊതുവെ അവര്‍ക്കാണു കഴിയുക. അതുകൊണ്ടുതന്നെ സ്ത്രീയെ വീടിന്റെയും കുടുംബത്തിന്റെയും സംരക്ഷകരാക്കിയ മതം ജീവിത മാര്‍ഗങ്ങള്‍ക്കായുള്ള അധ്വാനം പുരുഷനെയാണ് ഏല്‍പിച്ചത്. ഖുര്‍ആന്റെ വാക്കുകളിങ്ങനെ: ‘സ്ത്രീകള്‍ വീടിനുള്ളില്‍ അടങ്ങി ഒതുങ്ങി ജീവിക്കുക; അജ്ഞാത കാലത്തെ സ്ത്രീകളെ പോലെ ഉടുത്തൊരുങ്ങി പുറത്തിറങ്ങരുത്’(33:33). പ്രവാചകര്‍(സ) വിശദീകരിച്ചു: ‘മറഞ്ഞിരിക്കേണ്ട സ്ത്രീ പുറത്തിറങ്ങിയാല്‍ പിശാച് പിന്തുടരും.’ (തുര്‍മുദി). പൊതുവെ അബലയും വൈകാരിക ചിന്തകള്‍ക്ക് വശംവദയുമായ സ്ത്രീകള്‍, സൃഷ്ടിപ്പിന്റെ ഉദാത്തത വിസ്മരിച്ച പൊതുരംഗത്തേക്കിറങ്ങിയതാണ് പുതുയുഗത്തിലെ വലിയ ഭീഷണി.

   ഏറെ ഒച്ചപ്പാട് സൃഷ്ടിച്ച് ഡിസംബര്‍ 16 ന്റെ ഡല്‍ഹി പീഡനം തന്നെ പരിശോധിക്കാം. ഡല്‍ഹിയിലും പരിസരങ്ങളിലും കഠിന തണുപ്പ് അനുഭവപ്പെടുന്ന മാസമാണ് ഡിസംബര്‍. വ്യാപാര സ്ഥാപനങ്ങള്‍ വൈകുന്നേരം മൂന്നിന് മുമ്പ് ജനശൂന്യമാകും. തണുപ്പിന്റെ ആധിക്യം കാരണം മരണവും സംഭവിക്കാറുണ്ട്. കാലാവസ്ഥ ഏറെ പ്രതികൂലമായ ഈ സന്ദര്‍ഭത്തില്‍ രാത്രി 12 ന് ഒരു യുവതി ബസില്‍ കയറുന്നു. കൂടെയുള്ളത് പിതാവല്ല. ഭര്‍ത്താവോ സഹോദരനോ മകനോ അല്ല. തീര്‍ത്തും അന്യനായ ഒരാള്‍. പ്രതികളായ ആറ് ആളുകളായ ബസ്യാത്രികര്‍ മുഴുക്കെ മദ്യലഹരിയില്‍. ലഹരിപിടിച്ച തണുത്തു വിറച്ചു കൊണ്ടിരിക്കുന്ന മത-ആത്മീയ ബോധമില്ലാത്ത, മൂക്കറ്റം ലഹരിപിടിച്ച ഏതാനും ചെറുപ്പക്കാര്‍ക്കു മുമ്പില്‍ തണുത്ത് വിറങ്ങലിച്ച ഒരു രാത്രിയില്‍ ഒരു പെണ്ണ് അന്യനായ ഒരു ചെറുപ്പക്കാരന്റെ ചൂടുംപറ്റി കേറെച്ചെല്ലുമ്പോള്‍ നടക്കാനിടയുള്ളതാണ് അന്ന് ആ ബസില്‍ അരങ്ങേറിയത്. കാമുകനൊപ്പം ആവാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്കൊപ്പം ആയിക്കൂടെന്ന് ചിന്തിപ്പിക്കാന്‍ അവരെ മദോ•ത്തരാക്കിയ അവരെ മദോ•ത്തരാക്കിയ ലഹരി തന്നെ എമ്പാടും മതി. ഇനി മറ്റൊരു വശം ചിന്തിക്കാം.
ആറു യുവാക്കള്‍ ഒരു സ്ത്രീയുടെ നേരെ അതിക്രമത്തിനു മുതിരുമ്പോള്‍ ഇരകള്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്; പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതുപോലെ ബസിന്റെ വിന്‍ഡോയിലൂടെ സഹായത്തിന് വിളിക്കണമായിരുന്നു. അല്ലെങ്കില്‍ മൊബൈല്‍ വഴി പോലീസിലേക്ക് വിളിക്കണം. പകരം അക്രമികളെ അടിച്ച് ഒതുക്കാനാണ് അവര്‍ നോക്കിയത്. കാമുകിയെ നേടിയെടുക്കാന്‍ നൂറും അതിലധികവും ശത്രുക്കളെ, ഉട്ടുടുത്ത വസ്ത്രം ചുളിയാതെ അടിച്ചൊതുക്കുന്ന നായക•ാരുണ്ട്; സിനിമയില്‍. യാഥാര്‍ത്ഥ്യ ലോകത്ത് അതിന്റെ റീമേക്കിംഗ് പക്ഷേ, നടക്കില്ലെന്ന് മാത്രം. ഇവിടെ ആരൊക്കെയാണ് പ്രതി പട്ടികയില്‍ ഇടം പിടിക്കേണ്ടത്?

   ഒട്ടുമിക്ക പീഡന കേസുകളുടെയും അവസ്ഥ ഇതുതന്നെയാണ്. സ്ത്രീകള്‍ ചെന്നു വീഴുകയാണ്. 175 പേര്‍ പീഡിപ്പിക്കപ്പെട്ട കേസുകള്‍ വരെയുണ്ടായി. അതിനിടക്ക് ജനങ്ങള്‍ക്കൊപ്പം ബസ് യാത്ര ചെയ്യുന്ന, ഡോക്ടറുമായുള്ള കണ്‍സള്‍ട്ടിംഗുണ്ടാവുന്നു. അപ്പോഴൊന്നും പീഡനത്തിന്റെ ദു:ഖവൃത്താന്തം ഒരു മനുഷ്യ ജീവിയോടും വിളിച്ചുപറയാന്‍ ഇരകള്‍ക്കാവുന്നില്ല. സഹപാഠികളിലൊരാളെ കാവല്‍ നിര്‍ത്തി മറ്റുള്ളവരുമായി മാറി മാറി ലൈംഗിക വൃത്തിയിലേര്‍പെട്ട കേസും പീന്നീട് വിളിക്കപ്പെട്ടത് പീഡനം എന്നു തന്നെയാണ്. മിക്ക പീഡനങ്ങളിലും കൂട്ടുകൊടുപ്പുകാര്‍ സ്ത്രീകള്‍ തന്നെയാവുന്ന വൈചിത്യ്രവും നിലനില്‍ക്കുന്നു. തന്റെ കാമുകനുമായി വ്യഭിചാരത്തിലേര്‍പെടാന്‍ സ്വന്തം മകളെ നിര്‍ബന്ധിക്കുന്ന അമ്മയും ഇതിനിടയില്‍ വാര്‍ത്തയായി. പ്രതികള്‍ക്കൊപ്പം നിന്ന് സ്ത്രീകളെ വില്‍പന നടത്താന്‍ അരു നില്‍ക്കുന്ന വികല സ്ത്രീത്വം പിന്നീട് ഒരാഗോള പ്രതിഭാസമായി വരുകയും ചെയ്തു. ഈയിടെ പതിനാറു കാരിയായ ബ്രിട്ടീഷ് പെണ്‍കുട്ടിയെ ഒരാഴ്ചക്കിടെ 90 പേര്‍ പീഡിപ്പിച്ച സംഭവത്തിലും സ്നേഹം നടിച്ച് ഈ കുട്ടിയെ സെക്സ് റാക്കറ്റിലെത്തിച്ചു കൊടുത്ത മൂന്നു കൂട്ടുകാരികള്‍ മുഖ്യപങ്കുവഹിച്ചിരുന്നു. ഹീനമായ ബലാത്സംഗങ്ങളില്‍ കര്‍തൃപക്ഷത്തെ ന്യായീകരിക്കുകയല്ല. പ്രത്യുത പുരുഷന്‍ വെറും ലിംഗമായി തീര്‍ന്നതിനെ വിമര്‍ശിക്കുമ്പോള്‍ തന്നെ അത് ആവാഹിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സ്ത്രീത്വത്തെ എല്ലാം കഴിഞ്ഞ ശേഷം വിശുദ്ധരായി വാഴ്ത്തുന്നതിന്റെ അസാംഗത്യം സൂചിപ്പിക്കുക മാത്രം. സ്ത്രീ അടങ്ങിയൊതുങ്ങി ജീവിക്കുക, മാന്യമായ വസ്ത്രധാരണം നടത്തുക, വിവാഹബന്ധം നിഷിദ്ധമായ സ്വന്തക്കാര്‍ക്കൊപ്പം മാത്രമാണ് വേണ്ടി വന്നാല്‍ പുറത്തിറങ്ങുക, ജോലിയുടെ പേരിലായാലും അല്ലെങ്കിലും പരമാവധി പുരുഷ സാമീപ്യം ഇല്ലാതെയാക്കുക പോലുള്ള മതനിയമങ്ങളുടെ പ്രസക്തി കൂടുതല്‍ വ്യക്തമാവാനിരിക്കുന്നതേയുള്ളൂ.

   ആയിരത്തിലധികം കോടി ഡോളറിന്റെ മുകളില്‍ കയറിയ ആഗോളാടിസ്ഥാനത്തിലെ ഔദ്യോഗിക രതി വ്യവസായം. സിനിമ, സീരിയല്‍, പരസ്യ വിപണി തുടങ്ങിയ മനുഷ്യ ബന്ധങ്ങളുടെ ഇടങ്ങളിലെല്ലാം സ്ത്രീ ശരീരം പച്ചയായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. സിനിമയുടെ പവര്‍ ലൈറ്റിനു മുന്നിലേക്ക് പ്രസവിച്ചിടാന്‍ തയ്യാറായവര്‍ പോലുമുണ്ടായി. ലൈംഗികത എല്ലാം കെട്ടുംപൊട്ടിച്ചു നില്‍ക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ പെണ്ണിന്റെ സൌകര്യപൂര്‍വമുള്ള രംഗപ്രവേശം കൂടിയായാല്‍ ഇത്രയൊക്കെ ന•യല്ലേ പൊതുജനങ്ങളില്‍ നിന്നു പ്രതീക്ഷിക്കാനാവൂ. ഒരു തലതിരിഞ്ഞ യുവതി കൂവി ആര്‍ക്കുക, പിന്നെ ഏതാനും ഗോഷ്ടികള്‍ പ്രകടിപ്പിക്കുക. തുടര്‍ന്നവള്‍ ജനമധ്യത്തില്‍ തകര്‍ത്താടുകയാണ്. ഇതു ശ്രദ്ധിച്ച ജനക്കൂട്ടം ആട്ടിലും പാട്ടിലും കൂടെ ചേരുന്നു. ഒരു വന്‍ ജനസഞ്ചയം ലിംഗവ്യത്യാസമന്യേ ഉരസിയും ചാരിയും ദീര്‍ഘനേരം ആഭാസച്ചുവടുകള്‍ വെക്കുന്നു-വന്‍കിട മാളുകളിലും റെയില്‍വെ സ്റേഷനുകളിലുമൊക്കെ അരങ്ങേറുന്ന ഫ്ളാഷ് മോബിന്റെ ചിത്രമാണിത്. ഇത്രയൊക്കെ ആയ സ്ഥിതിക്ക് അടുത്ത് സ്റെപ്പിലേക്ക് പകര്‍ന്നാട്ടം വഴി മാറിയാല്‍ ഇതിനാരെയാണ് പഴിക്കേണ്ടത്.അടുത്ത ഘട്ടത്തിലേക്ക് കടക്കരുതെന്നുണ്ടോ, അപ്പോള്‍ അതാരാണ് തീരുമാനിക്കേണ്ടത്? ഇതൊക്കെ സംഘാടകര്‍ തീരുമാനിച്ച സ്ഥിക്ക് പുറത്തു നിന്ന് വന്ന് പകര്‍ന്നാടുന്നവര്‍ക്കുമില്ലേ ഒരു ഓപ്ഷന്‍?

   അപ്പോള്‍ നിയന്ത്രണങ്ങള്‍ വേണം. ഗൃഹലക്ഷ്മി മാസിക നടത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് വായിക്കാം: വിവാഹ മോചന കേസുകള്‍ കൂടുന്നതില്‍ വിവാഹേതര ബന്ധങ്ങളിലെ വര്‍ധന കാരണമാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ കുടുംബ കോടതികളില്‍ രജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 38231 എണ്ണമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വിവാഹ മോചനക്കേസുകളില്‍ 350 ശതമാനമാണ് വര്‍ധന. പുരുഷനു സ്ത്രീയും ഇടപഴകാനുള്ള സാമൂഹ്യ സാഹചര്യം വര്‍ധിച്ചത് വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ മറ്റൊരാളുടെ വൈകാരിക പിന്തുണ തേടിപ്പോവാന്‍ ഇന്ന് വലിയ പ്രയാസമില്ല. ഒരു മെയിലോ മെസേജോ കൊണ്ട് അത് സാധ്യമാവും. ജോലി സ്ഥലത്തുള്ള സഹപ്രവര്‍ത്തകരുമായുള്ള വിവാഹേതര ബന്ധങ്ങളില്‍ ചുരുങ്ങിയത് പത്തു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നടക്കുന്ന 80-85% വിവാഹ മോചനത്തിനും മുന്‍കൈ എടുക്കുന്നത് സ്ത്രീകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് അഫയര്‍ ഉണ്ടാകുന്നതാണത്രേ പെട്ടെന്ന് ബന്ധങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.(2012 ജൂലൈ).

   മാന്യമായ കുടുംബ ബന്ധം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ത്രീ സ്വാതന്ത്യ്രമെന്ന പേരില്‍ പെരുപ്പിച്ചു കാട്ടുന്ന കൂത്താട്ടങ്ങള്‍ അസഹ്യമാവുന്നതിന്റെ കാരണം മേല്‍ പഠനം തന്നെ വ്യക്തമാക്കുന്നുണ്ട്. പെണ്ണുങ്ങള്‍ വീടിന്റെ കാര്യം നോക്കി നില്‍ക്കാതെ ആണിനെപോലെ ജോലി തേടിപ്പോയത് കുടുംബത്തെ തകര്‍ക്കുന്നുവെന്ന് മാത്രമല്ല; അതൊരു വഞ്ചനയായിരുന്നുവെന്ന് തിരിച്ചറിയാന്‍ സ്ത്രീകള്‍ക്കാവണം. നടി പത്മപ്രിയയുടെ വാക്കുകള്‍ കേള്‍ക്കുക: “സ്ത്രീകള്‍ ജോലിക്കു പോയാല്‍ തുല്യത കൈവരുമെന്നും സ്വാതന്ത്യ്രം കിട്ടുമെന്നുമെല്ലാം പുരുഷ•ാര്‍ പറഞ്ഞുണ്ടാക്കിയ നുണകളാണ്. അപ്പോള്‍ സ്ത്രീകള്‍ പകല്‍ മുഴുവന്‍ ജോലി ചെയ്യുകയും ബാക്കി സമയത്ത് അടുക്കളയില്‍ ജോലി ചെയ്യുകയും വേണം. കുട്ടികളെ നോക്കണം, രക്ഷിതാക്കളെ നോക്കണം, പച്ചക്കറി വാങ്ങണം, പാത്രം കഴുകണം… ഇതിനെല്ലാം ശേഷം കിടപ്പറയില്‍ സജീവമാവണം. ജോലി ചെയ്യുന്ന മിക്ക സ്ത്രീകളുടെയും ജീവിതം ദുരിതമാണ്.” (മലയാള മനോരമ ഞായറാഴ്ച ഫെബ്രുവരി 12).
ഇതൊക്കെ മനസ്സിലാക്കിയാണ് ഇസ്ലാം സ്ത്രീകളുടെ ജോലി നിരുത്സാഹപ്പെടുത്തിയത്. ഇതൊക്കെ സ്ത്രീ സ്വാതന്ത്യ്ര ലംഘനമായി സ്ത്രീകളെ രംഗത്തിറക്കുന്നത് മറ്റേതോ സ്ഥാപിത താല്‍പര്യക്കാരാണ്.കുടിലനായ പുരുഷന്റെ വഞ്ചനയാണിത്.

ന്യൂജനറേഷന്‍ പിണങ്ങിയാലും ചിലത് പറയാതിരിക്കാനാവില്ല. അല്ലെങ്കില്‍ കുറേയാളുകള്‍ ഒന്നിച്ചു കൂവുമ്പോള്‍ കൂട്ടത്തില്‍ കൂവുന്നതല്ലല്ലോ ഇസ്ലാം പഠിപ്പിക്കുന്ന ആണത്വം. ആയതിനാല്‍ ചില നിര്‍ദേശങ്ങള്‍ വെക്കുന്നത്.
1. സ്ത്രീകളുടെ പൊതുരംഗപ്രവേശം നിയന്ത്രിക്കുക. പരിചയക്കാരും സഹപ്രവര്‍ത്തകരും കാമുക•ാരുമാണ് മുഖ്യപീഡനങ്ങളിലെയും കുറ്റവാളികള്‍ എന്നോര്‍ക്കുക.
2. മാന്യമായ വസ്ത്രധാരണം സ്ത്രീ പുരുഷ•ാര്‍ക്ക് നിര്‍ബന്ധമാക്കുക. കാണാനും തൊടാനും ആസ്വദിക്കാനുമുള്ള സൌകര്യങ്ങളാണ് ലൈംഗിക ബന്ധങ്ങളിലേക്ക് വഴിമാറുന്നത്. സ്ത്രീ പുരുഷ•ാര്‍ പരസ്പരം കണ്ണടക്കണമെന്നും (23:30) സ്ത്രീകള്‍ സൌന്ദര്യം വെളിപ്പെടുത്താതെയിരിക്കണമെന്നുമുള്ള(23:31) ഖുര്‍ആന്‍ വാക്യമോര്‍ക്കുക. ആസക്തിയോടെയുള്ള നോട്ടം കണ്ണിന്റെ വ്യഭിചാരമാണ്, തെറ്റുചെയ്യാന്‍ കണ്ണ് കാരണമാവുമെങ്കില്‍ അത് ചൂഴ്ന്ന് കളയണമെന്ന് ബൈബിള്‍(മത്തായി 5:27, 28) വാക്യവും മനുഷ്യ ശുദ്ധീകരണം ലക്ഷ്യം വെച്ചുകൊണ്ടാണ്.
3. പരസ്പര ബന്ധങ്ങള്‍ക്ക് നിയന്ത്രണം വേണം. “ഒരു പരിചയവുമില്ലാത്ത വ്യക്തികളുടെ വാക്കുകള്‍ വിശ്വസിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതികള്‍ ഇറങ്ങിപ്പോവുന്ന കേസുകള്‍ ഇന്ന് ധാരാളം കേള്‍ക്കുന്നുണ്ട്. സാങ്കേതിക പുരോഗതിയുടെ നെഗറ്റീവ് ഇംപാക്ടാണിത്.” (ഗൃഹലക്ഷ്മി 2012 ജൂലൈ).
4. മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുക. ഇതുവഴി ബന്ധനങ്ങളിലാവുന്നതും ചതിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ക്ക് കണക്കുകളില്ല.
5. സ്ത്രീ പുരുഷ•ാരുടെ ദര്‍ശനം, സംഗമം, സ്വകാര്യ സംഭാഷണങ്ങള്‍ തുടങ്ങി ലൈംഗിക അതിക്രമങ്ങളുടെ അടിസ്ഥാന കാരണം വരെ ഇസ്ലാം വിലക്കിയിട്ടുണ്ട്. അവയൊക്കെയും ഭീകരമായ പ്രത്യാഘാതങ്ങളുടെ ചവിട്ടുപടിയായി പൂര്‍ത്തിയാക്കുന്നതു കൊണ്ടാണിത്. എന്നാല്‍ ആധുനിക ലോകം രതി വ്യാപാരങ്ങളുടെ ഉത്തേജനത്തിനായാണ് നിലകൊള്ളുന്നത്. “മലയാളികളുടെ ഉള്ളില്‍ ലൈംഗികത തിളച്ചു മറിയുകയാണ്. ചുറ്റുപാടുകളില്‍ ലൈംഗികതയുടെ ധാരാളിത്തമുണ്ട്. മാധ്യമങ്ങളും സിനിമയും ഇന്റര്‍നെറ്റുമൊക്കെ സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു. ഒട്ടുമിക്ക മള്‍ട്ടിപ്ളക്സ് സിനിമകളുടെയും പ്രമേയം പരിശോധിച്ചാല്‍ വിവാഹേതര ബന്ധങ്ങളാണെന്ന് കാണാനാവും. ഇതൊക്കെ ലൈംഗിക താത്പര്യം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.” (ഗൃഹലക്ഷ്മി).
6. മദ്യപാനം, മയക്കുമരുന്ന് പോലുള്ള മനുഷ്യനെ മൃഗമാക്കുന്ന മ്ളേച്ഛതകള്‍ നിരോധിക്കുക. റവന്യൂ ലാഭത്തിന്റെ പേരില്‍ ഇതിന് സൌകര്യമൊരുക്കുന്നവരെ ലഹരിയുമായി ബന്ധപ്പെട്ടുന്ന കേസുകളില്‍ പ്രതികളാക്കുക.
7. ജയിലിലെ സുഖവാസം നിറുത്തി കഠിനവും കര്‍ശനവുമായ ശിക്ഷ നല്‍കുക. വിവാഹിതന്‍ വ്യഭിചരിച്ചാല്‍ പരസ്യമായി എറിഞ്ഞു കൊല്ലുകയാണ് ഇസ്ലാമിന്റെ തീരുമാനം. ഇങ്ങനെ നാലെണ്ണം രാജ്യത്ത് നടപ്പാക്കി നോക്കിയാല്‍ ഗതിമാറും. ലൈംഗികാതിക്രമങ്ങളുടെ റേറ്റ് കുത്തനെ കുറയുന്നതു കാണാം. ഇങ്ങനെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍മപദ്ധതി കൊണ്ടേ ന• വിജയിപ്പിച്ചെടുക്കാനാവുകയുള്ളൂ. എപ്പോഴും പുരുഷനെ പ്രതിക്കൂട്ടില്‍ കയറ്റി ബ്ളാക്ക് മെയിലിനും വ്യക്തി വിരോധം തീര്‍ക്കാനും സ്ത്രീകള്‍ക്ക് സൌകര്യം ചെയ്തു കൊടുക്കുന്ന രീതി രംഗം ഒന്നു കൂടി ആഭാസവത്കരിക്കാനെ ഉപകരിക്കുകയുള്ളൂ.

(കടപ്പാട് : രിസാല വാരിക)

Related Articles