Current Date

Search
Close this search box.
Search
Close this search box.

മോദികാലത്തെ സൂഫികളറിയാന്‍

suficonfr.jpg

സുല്‍ത്താന്‍മാര്‍ ഭൗതിക പ്രമത്തരായി ദീനീ ചുമതലകളില്‍ നിന്നകന്ന കാലത്ത് ഇസ്‌ലാമിന്റെ ആത്മീയതയെ പ്രതിനിധീകരിച്ചവരാണ് സൂഫികള്‍. അവരാണ് ആ കെട്ടകാലത്ത് ഇസ്‌ലാമിന്റെ വെളിച്ചം അണയാതെ സൂക്ഷിച്ചത്. ഒരു ദീപശിഖ പോലെ കെടാതെ ദീനിനെ അടുത്ത തലമുറയിലേക്കവര്‍ കൈമാറി. ഇന്ത്യയടക്കമുള്ള പല നാടുകളിലും ഇസ്‌ലാമിക പ്രചരണത്തില്‍ സൂഫിവര്യന്മാര്‍ വഹിച്ച പങ്ക് ചരിത്രമാണ്. ഭൗതികതയില്‍ രമിച്ചാറാടിയ സുല്‍ത്താന്‍മാരുടെ അരമനകളില്‍ നിന്ന് ക്യത്യമായി അകലം പാലിച്ച് ലളിതജീവിതം നയിച്ച ആ സൂഫിവര്യന്‍മാര്‍ക്ക് പിന്നില്‍ വിശ്വാസിസമൂഹം ഉപദേശനിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചു നിന്നു. അവവരുടെ ജനകീയത കണ്ട് ഭയന്ന് അത്തരം സൂഫികളുടെ പര്‍ണ്ണശാലക്ക് മുമ്പില്‍ അവരെ ഒരു നോക്ക് കാണാന്‍ സൂല്‍ത്താന്‍മാര്‍ കാത്തുകെട്ടി നില്‍കേണ്ടി വന്നിട്ടുണ്ട്. തന്റെ മുന്നില്‍ ഉപദേശം കേള്‍ക്കാന്‍ തടിച്ചുകൂടിയ ആയിരങ്ങളില്‍ ഒരുവനായി മാത്രമേ അവര്‍ നാട് ഭരിക്കുന്നവരെയും പരിഗണിച്ചുള്ളൂ.
   
ഭൗതിക പ്രമത്തരായ സുല്‍ത്താന്‍മാരേക്കാള്‍ ജനങ്ങള്‍ക്ക് ബഹുമാനവും ആദരവും സൂഫിവര്യന്‍മാരോടായതോടെ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും അവരെ കൂടെ നിര്‍ത്താന്‍ അധികാരികള്‍ ശ്രമം തുടങ്ങി. യഥാര്‍ഥ സൂഫികള്‍ ഈ ശ്രമത്തെ ചെറുത്ത് തോല്‍പ്പിച്ചപ്പോള്‍ പകരം കപട സൂഫികളെ കൊട്ടാരങ്ങളില്‍ പ്രതിഷ്ടിക്കേണ്ട ഗതികേട് ഭരണകൂടങ്ങള്‍ക്കുണ്ടായി. അങ്ങനെയാണ് കൊട്ടാരം പണ്ഡിതന്‍മാരും ആസ്ഥാന സൂഫികളുമുണ്ടാകുന്നത്. അധികാരികള്‍ അവര്‍ക്ക് പട്ടും വളയും പ്രത്യേക പര്‍ണ്ണശാലകളൊരുക്കാന്‍ രാജകീയ സൗകര്യങ്ങളും നല്‍കിയതോടെ ആ രാജകീയ വഴിക്ക് സഞ്ചരിക്കാന്‍ കപട സൂഫികല്‍ മത്സരിച്ചു. ലളിത ജീവിതം ഉപേക്ഷിച്ച് വരേണ്യജീവിതം നയിക്കുന്ന സൂഫികള്‍ രൂപം കൊള്ളുന്നതങ്ങനെയാണ്.

യഥാര്‍ഥ സൂഫികള്‍ എക്കാലത്തുമെന്നപോലെ ഇക്കാലത്തുമുണ്ട്. ഒരു സംഘടനയുടെയോ കൂട്ടായ്മയുടെയോ കീഴില്‍ മാത്രമായി അവരെ പരിമിതപ്പെടുത്താനാവില്ല. അപൂര്‍വ്വമായിട്ടാണെങ്കിലും എല്ലാ സംഘടനകളിലും അവരെ കാണാം. ഒരുപക്ഷേ, സ്‌റ്റേജിലും പേജിലും നിറഞ്ഞുനില്‍ക്കുന്നവരാവില്ല അവര്‍. യഥാര്‍ഥത്തില്‍ സംഘടനകളില്‍ അണിനിരക്കുന്ന സാധാരണക്കാരെ സ്വാധീനിക്കുന്നതും അവരെ കൂട്ടായ്മകളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതും അവരായിരിക്കും. അതല്ലാതെ വേഷഹാവഭാവങ്ങളിലൂടെ തങ്ങളാണ് യഥാര്‍ഥത്തില്‍ സൂഫിസത്തെ പ്രതിനിധീകരിക്കുന്നവരെന്ന് പ്രഖ്യാപിക്കുന്നവരെ പറ്റി എന്തു പറയാന്‍?

Related Articles