Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ ?

brotherhood.jpg

മുസ്‌ലിം ബ്രദര്‍ഹുഡ് ഡെപ്യൂട്ടി ജനറല്‍ ഇബ്രാഹിം മുനീറുമായി മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

എന്താണ് ബ്രദര്‍ഹുഡ് ചെയ്തുകൊണ്ടിരിക്കുന്നത് ?

ബ്രദര്‍ഹുഡ് ഒരു മുസ്ലിം സംഘടനയാണ്, മറച്ചു വെക്കാത്ത ചിന്താധാരയുമായി ഏറെ നാളായി പ്രവര്‍ത്തിച്ചു വരുന്ന ഒരു സംഘടനയാണിത്. സംഘടനയെ തങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ കുത്തകയാക്കി വെച്ചിട്ടില്ല. കഴിഞ്ഞ 90 വര്‍ഷമായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം നിങ്ങള്‍ക്ക് വ്യകതമാകും. നമ്മുടെ നയനിലപാടുമായി വിയോജിപ്പുള്ളവര്‍ ഉണ്ടാകാം. നമ്മുടെ ആശയങ്ങള്‍ക്കെതിരെ ഭരണഘടനയെ ഉപയോഗിച്ച് ഈജിപ്ത് നമ്മെ വേട്ടയാടുന്നു. ഈജിപ്തിലെ പട്ടാള ഭരണത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ആഭ്യന്തര യുദ്ധത്തിലേക്ക് അവര്‍ ഞങ്ങളെ വലിച്ചിഴക്കുകയായിരുന്നു. നിയമവിരുദ്ധവും മനുഷ്യാവകാശ നിഷേധവും തുടര്‍ന്നും അവര്‍ അവരുടെ ആക്രമങ്ങളെ ന്യായീകരിക്കുന്നു.

നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന എന്തൊക്കെയാണ്?

ഇതിനിടയിലും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഞങ്ങളുടെ പ്രത്യയശാസ്ത്രത്തെ നിലനിര്‍ത്താനും പ്രചരിപ്പിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഈജിപ്തിലെ ജനതക്ക് സ്വാതന്ത്ര്യം ലഭിക്കാനും രാഷ്ട്രീയവും സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ഐക്യവും അന്തസും പ്രതാപവും വീണ്ടെടുക്കാനും നിലനിര്‍ത്താനും വേണ്ടിയാണ് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി സമാധാനപരമായാണ് ഞങ്ങള്‍ പോരാടുക.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിരവധി തവണ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നല്ലോ, ഇപ്പോള്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ?

ഞങ്ങള്‍ നിരവധി പ്രയാസകരമായ അനുഭങ്ങള്‍ ഈജിപ്തില്‍ നേരിടുന്നുണ്ട്. ഇക്കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. പട്ടാള ഭരണകൂടത്തിന്റെ പ്രൊപഗന്‍ഡക്കനുസരിച്ചാണ് ഇവിടെ കാര്യങ്ങള്‍ നീങ്ങുന്നത്. 2011ല്‍ നടന്ന മുല്ലപ്പൂ വിപ്ലവത്തിന് ശേഷമാണ് പട്ടാളത്തിന്റെ ഏകാധിപത്യ ഭരണം രാജ്യത്ത് ശക്തമായത്. നമ്മള്‍ ഈജിപ്തില്‍ നേടിയെടുത്ത നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരവധി അനുരഞ്ജനങ്ങള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഈജിപ്ത് ഭരണകൂടം യാതൊരു ദയയും കാണിക്കാതെ എല്ലാം അടിച്ചമര്‍ത്തുകയായിരുന്നു. അട്ടിമറിക്കെതിരെ ഞങ്ങള്‍ ഇനിയും ശബ്ദമുയര്‍ത്തുകയും കൂട്ടായ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

സൈനിക അട്ടിമറിയെക്കുറിച്ച് ബ്രദര്‍ഹുഡിന്റെ നിലപാടെന്താണ്?

ഈ വിഷയത്തില്‍ നമ്മുടെ ഭാഗം വളരെ വ്യക്തമാണ്. പട്ടാള അട്ടിമറിയെ നമ്മള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. അത് നിയമാസൃതമാക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ഈജിപ്തന്‍ ജനതക്ക് നഷ്ടപ്പെട്ട അവകാശങ്ങള്‍ പുന:സ്ഥാപിച്ചു കൊടുക്കണം എന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്.

ബ്രദര്‍ഹുഡിനെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ മൂലം ഗ്രൂപ്പിനകത്ത് ആഭ്യന്തര കലാപങ്ങള്‍ ഉണ്ടല്ലോ. എന്താണ് അതിന്റെ കാരണം?

മറ്റേതൊരു സംഘടനയെപ്പോലെ തന്നെ ഇതും മനുഷ്യര്‍ ഉണ്ടാക്കിയ ഒരു സംഘമാണ്. മുന്‍കാല ചരിത്രമനുസരിച്ചാണ് സംഘടന നയനിലപാടുകള്‍ സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ നമ്മെ പിന്തുണക്കന്നവരില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. നിരവധി സംഘങ്ങളുടെ പിന്തുണയുള്ള ഒരു സംഘടനയാണിത്. എല്ലാ സംഘടനയിലും ഉള്ളപോലെ ചെറിയ പ്രശ്‌നങ്ങള്‍ ഇതിനുമുണ്ടാകാം. അതിനര്‍ത്ഥം സംഘടനയില്‍ ഭിന്നിപ്പ് ഉണ്ട് എന്നല്ല.

അവലംബം: middleeastmonitor.com

 

 

Related Articles