Current Date

Search
Close this search box.
Search
Close this search box.

മുസഫര്‍ നഗറില്‍ ഇടിവെട്ടിയവരെ പാമ്പ് കൊത്തുന്നു

ഒക്‌ടോബര്‍ 27-ന് സമര്‍പ്പിച്ച അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുലായം സിങ് യാദവ് മുസഫര്‍നഗര്‍ കലാപത്തിലെ അഭയാര്‍ത്ഥികളുടെ ദുരിതാശ്വാസത്തിനും പുനരദിവാസത്തിനുമായി 90 കോടി രൂപയുടെ സാമ്പത്തികസഹായം അനുവദിച്ചിരിക്കുന്നു. ലഹളബാധിക്കാത്ത ഗ്രാമങ്ങളില്‍നിന്ന് ഭയപ്പെട്ട് ഓടിയവര്‍ക്ക് ഈ സഹായം ലഭിക്കുന്നതല്ല. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കുന്ന ഓരോ ആഭയാര്‍ത്ഥിയും ഒരു സത്യവാങ്മൂലം ഒപ്പിട്ട് നല്‍കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരിക്കലും എന്റെ ജന്മസ്ഥലാമായ ഗ്രാമത്തിലേക്ക് തിരുച്ചുപോകുന്നതല്ല എന്നും എനിക്ക് അവിടെയുണ്ടായിരുന്ന സ്ഥാവര ജംഗമ സ്വത്തുക്കളുടേയും വസ്തുവകകളുടേയും മേല്‍ എനിക്ക് മേലില്‍ ഒരു അവകാശവുമുണ്ടായിരിക്കുന്നതല്ല എന്നും ഈ രേഖയില്‍ സാക്ഷ്യപ്പെടുത്തി ഒപ്പിടേണ്ടതുണ്ട്. ഭരണഘടനാവിരുദ്ദവും അന്യായവുമായ ഈ രേഖയില്‍ ഒപ്പുവെച്ച് വഞ്ചിതാരാകാന്‍ ഭൂരിപക്ഷ അഭയാര്‍ത്ഥികളും വിസമ്മതിക്കുകയാണ്. പലരുടേയും ഗ്രാമങ്ങളിലുള്ള പാരമ്പര്യ വസ്തുക്കള്‍ ഈ തുഛമായ സംഖ്യയെ അപേക്ഷിച്ച് എത്രയോ ഇരട്ടി വിലമതിപ്പുള്ളതാണ്.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും മുസഫര്‍നഗറിലേയും ഷാംലിയിലേയും ലഹളബാധിത പ്രദേശങ്ങളില്‍നിന്നുള്ള 1800 അഭയാര്‍ത്ഥികുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം ദുരിതാശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ കലാപം ആരംഭിക്കുമ്പോള്‍ വസിച്ചിരുന്ന ഗ്രാമങ്ങളിലേക്കുതന്നെ തിരിച്ചുപോകാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. ജില്ലാഭരണാധികാരികള്‍ പലതവണ പ്രേരിപ്പിച്ചെങ്കിലും ആ പ്രദേശങ്ങളിലുള്ള ഗ്രാമീണരുടെ ക്രൂരത ഭയന്ന് ആരും തന്നെ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല.

മുസഫര്‍നഗര്‍ സന്ദര്‍ശിച്ച മുഷാവറത്ത് സംഘവും ഹാജി അസീസുര്‍റഹാമാനും രണ്ട്മാസം കഴിഞ്ഞിട്ടും കണ്ടെത്താനാവാത്തവരെ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ച് അവരുടെ കുടുംബങ്ങളേയും നഷ്ടപരിഹാരത്തിനായി പരിഗണിക്കേണമെന്നും, കലാപത്തിന് കാരണക്കാരായവരേയും, തക്കസമയത്ത് നടപടിസ്വീകരിക്കുന്നതില്‍ ഉപേക്ഷകാണിച്ച പോലീസ് വകുപ്പിനേയും, ലഹളക്ക് പ്രേരിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരേയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ദുരിതാശ്വാസ പാക്കേജില്‍ 12 ഗ്രാമങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളുവെന്നും കലാപത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ എത്രയോ കൂടുതല്‍ ഉണ്ടെന്നും മാത്രമല്ല അഭയാര്‍ത്ഥികളെ വഞ്ചിക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയും നേതാക്കളും അന്യായമായി സത്യവാങ്മൂലം ഒപ്പിടുവിക്കുന്നതെന്നും പത്രക്കാരോട് വെളിപ്പെടുത്തുകയുണ്ടായി..

Related Articles