Current Date

Search
Close this search box.
Search
Close this search box.

മഴുത്തായകളെ തൂത്തെറിഞ്ഞ കാശ്മീര്‍ മുസ്‌ലിംകള്‍

മരം മുറിക്കാന്‍ മരം കൊണ്ടുള്ള തായ വേണമല്ലോ? അപ്രകാരം തന്നെ മുസ്‌ലിം സമൂഹത്തെ തകര്‍ക്കാന്‍ അവരില്‍ നിന്നുള്ളവരെ ഉപയോഗിക്കാന്‍ പലപ്പോഴും എതിരാളികള്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ജമ്മുകാശ്മീരില്‍ ബി.ജെ.പി 32 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. 31 പേരും തോറ്റു. ജമ്മുവിലെ കാലാകോട്ടില്‍ നിന്ന് വിജയിച്ച അബ്ദുല്‍ ഗനി കോഹ്‌ലി മാത്രമാണ് വിജയിച്ച ഏക സ്ഥാനാര്‍ത്ഥി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീര്‍ താഴ്‌വരയില്‍ ബി.ജെ.പി മത്സരിച്ച 34 സീറ്റുകളില്‍ 33ലും കെട്ടിവെച്ച പണം പോലും കിട്ടിയില്ല.

സംസ്ഥാന നിയമസഭകളില്‍ ബി.ജെ.പിക്ക് ആയിരത്തോളം എം.എല്‍.എ മാരുണ്ടെങ്കിലും ആകെ നാലു മുസ്‌ലിം സാമാജികരേയുള്ളൂ. അവരിലൊരാളാണ് കോഹ്‌ലി. അദ്ദേഹത്തെ കൂടാതെ രാജസ്ഥാനില്‍ രണ്ടും ബീഹാറില്‍ ഒന്നും മുസ്‌ലിം എം.എല്‍.എ മാരാണ് ബി.ജെ.പിക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീര്‍ താഴ്‌വരയില്‍ 46 അസംബ്ലി സീറ്റുകളാണുള്ളത്. ഇതില്‍ 34 സീറ്റുകളില്‍ ബി.ജെ.പി മത്സരിച്ചു. ഹബ്ബ കാദര്‍ മണ്ഡലത്തിലൊഴിച്ച് എല്ലായിത്തും കെട്ടിവെച്ച സംഖ്യ നഷ്ടപ്പെട്ടു.

കാശ്മീരില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 370ാം വകുപ്പ് പരാമര്‍ശിക്കാതിരിക്കാന്‍ ബി.ജെ.പി പ്രത്യേകം ശ്രദ്ധിച്ചുവെങ്കിലും കാശ്മീര്‍ താഴ്‌വരയിലുള്ളവര്‍ ആരാണ് തങ്ങളുടെ എതിരാളികളെന്ന് തീര്‍ത്തും തിരിച്ചറിഞ്ഞതായി തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

Related Articles