Current Date

Search
Close this search box.
Search
Close this search box.

മനുഷ്യരില്‍ മൃഗങ്ങളുണ്ടാകുന്നത്…

ഇപ്പോള്‍ അറിവുകള്‍ക്കൊരു പഞ്ഞവുമില്ല…
പെയ്യുന്നത് അറിവുകളുടെ പ്രളയമാണ്…
അറിയുന്ന കാര്യങ്ങള്‍ പക്ഷെ അധികവും ഉള്ളുനീറ്റുന്നതാണ്….
മുമ്പൊക്കെ എന്ത് നടന്നാലും പത്രത്തിലൂടെയും ചാനലിലൂടെയും വരുന്നതേ നമ്മളൊക്കെ അറിയൂ..
ഇന്നിപ്പോ അങ്ങനെയല്ല…..
രഞ്ജിനി ഹരിദാസും ക്യൂ പ്രശ്‌നവും തന്നെ എടുക്കാം… രഞ്ജിനി ഫേസ്ബുക്കിലുണ്ട്., ബിനോയിയും ഫേസ്ബുക്കിലുണ്ട്.., കണ്ട് നിന്നവരും ഫേസ്ബുക്കിലുണ്ട്..
നടന്നതെന്താണെന്ന് പറയാനുള്ള സാഹചര്യം സകലര്‍ക്കും ഉണ്ട്….
അതായത് വിവരങ്ങളുടെ ജനാധിപത്യ കാലത്താണ് നമ്മളുള്ളതെന്ന് സാരം..

അത് പോലെ തന്നെ  ഈ ന്യൂ ജനറേഷന്‍ കാലത്ത് തന്നെയാണ് തെറ്റുകളും അരുതായ്മകളും ഉല്‍സവം ചെയ്യുന്നത് എന്ന് പലരും പറയാറുണ്ട്….
എന്നാല്‍ അതില്‍ അത്ര സത്യമില്ല….
കണ്ടില്ലേ ., ഇന്ന്കൂടി മകനും മകളും കൂടി അമ്മയെ കശാപ്പ്‌ചെയ്തത് എന്ന് വാദിക്കാം…
എന്നാല്‍ ഇന്ന് അറിയാനും പറയാനുമുള്ള ടെക്‌നോളജി വികസിച്ചിട്ടുണ്ട് എന്നുള്ളതാണ്…
ഈ പറയപ്പെടുന്ന കാലുഷ്യങ്ങള്‍ പഴയകാലങ്ങളില്‍  ഇല്ലാത്തത് കൊണ്ടല്ല., നമ്മളൊക്കെ അറിയാതെപോയി എന്ന് മാത്രം…

എന്തായാലും അറിയുന്ന അഴിമതിയുടെയും അറപ്പിക്കുന്ന കോഴക്കഥകളുടെയും വിവരങ്ങള്‍ കേട്ട് തല പെരുക്കുന്നു…എന്തോ ., അറിയായ്മയല്ലേ സുഖപ്രദം എന്ന തോന്നിപ്പോകുന്നു..

ഇപ്പോള്‍ ഓര്‍മ്മ കെ ഇ എന്നിന്റെ വാക്കാണ്..

‘മൃഗങ്ങളെത്ര നന്നായാലും വെറും മൃഗങ്ങള്‍ … മനുഷ്യനെത്ര ചീത്തയായാലും മനുഷ്യനും !’

************************************************************

മഴക്കാലത്ത് പെയ്യുന്ന മഴയെ നോക്കി പലരും ശപിക്കാറുണ്ട്..
ഹൊ.. ഈ നാശം പിടിച്ച മഴ എന്ന്….നമ്മുടെ പലവിധത്തിലുള്ള അജണ്ടകളും  തോരാതെ പെയ്യുന്ന മഴയത്ത് തകിടം മറിഞ്ഞെന്നിരിക്കും….
എന്നാല്‍ വേനല്‍മഴക്കങ്ങനെ ആരുടെയും ശാപം കിട്ടാറില്ല..
എത്ര പെയ്താലും ഹൊ പെയ്തല്ലോ എന്ന സകലരും ആശ്വാസം കൊളല്‍ം..
കാരണം വെയിലിന്റെ പൊള്ളുന്ന പെയ്ത്ത് കൊണ്ട് വീര്‍പ്പ് മുട്ടിയ നേരത്താകുമല്ലോ സാന്ത്വനമായി വേനല്‍ വഴ നമ്മിലേക്ക് പെയ്യുന്നത്….

ഫേസ്ബുക്കിലും ഇപ്പോള്‍ നിര്‍ത്താതെ വേനല്‍ മഴ പെയ്യുകയാണ്….
ഒരിടം ബ്ലോഗില്‍ (http://oritam.blogspot.in/)മുജീബ് ഉമ്മര്‍ എഴുതിയ രണ്ട് മഴക്കവിതകള്‍ ഉജ്വലമായിരുന്നു..

രണ്ട് മഴക്കവിതകള്‍

1

വെള്ളത്തില്‍ മഷി വീണ പോലെ
മാനത്ത് സങ്കടം പരക്കുന്നത് കണ്ടു..
ഇന്നേതായാലും പുറത്തിറങ്ങുന്നില്ല..
ആകാശം അതിന്റെ സങ്കടം കരഞ്ഞുതീര്‍ക്കട്ടെ..
ഇന്ന് മുഴുവന്‍ വരാന്തയിലിരുന്ന്
സങ്കടം പെയ്യുന്നതും നോക്കിയിരിക്കണം..

2

ആരോ ജലതരംഗം വായിക്കുന്നത്
കേട്ടാണ് ചെന്ന് നോക്കിയത്..
നോക്കിയപ്പോള്‍
ചായ്പിലെ ഇറവെള്ളത്തില്‍
വൃത്തം വരച്ച് കളിക്കുകയാണ്
ഓട്ടിന്‍ പുറത്ത് ബാക്കിയായ മഴത്തുള്ളികള്‍ …

***********************************************************************

ഇപ്പോള്‍ കേരളം നേരിടുന്ന ഒരേയൊരു പ്രതിസന്ധി ചെന്നിത്തല മന്ത്രിസഭയിലെത്താത്തതാണെന്ന നിലക്കാണ് ചര്‍ച്ചകളൊക്കെ പുരോഗമിക്കുന്നത്…
അയാളെ മന്ത്രിയാക്കണം ഇയാളെ മന്ത്രിയാക്കണം എന്നൊക്കെയുള്ള മുറവിളികളും വിവാദങ്ങളും അല്ലാതെ ഭരണമൊന്നും നടക്കുന്നത് കാണുന്നില്ല…
മന്ത്രിയായവന്‍മാര്‍ കുറേഎണ്ണമുണ്ടല്ലോ അതുകള്‍ എന്ത് ചെയ്യുന്നു എന്ന് ആര്‍ക്ക്ും അറിയാന്‍ താല്‍പ്പര്യമില്ല… മുമ്പ് അഞ്ചാം മന്ത്രിയുടെ പേരിലായിരുന്നു ജഗപൊക… (ആര്‍ക്കെങ്കിലും അറിയുമോ അങ്ങോര്‍ക്കെന്ത് വകുപ്പാണ് കിട്ടിയത് എന്ന്)…
എന്തായാലും കേരളയാത്ര കഴിഞ്ഞുള്ള ക്ഷീണത്തിലാണ് എല്ലാവരും..
വി ആര്‍ രാഗേഷിന്റെ ഒരു കാര്‍ട്ടൂണ്‍ ….

Related Articles