Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനെത്തന്നെ മറന്നു പോയ മനുഷ്യന്‍

വടക്കും തെക്കും ഭേദമില്ലാതെ എവിടെ വേണമെങ്കിലും സഞ്ചാര സ്വാതന്ത്ര്യമുള്ള നമ്മുടെ രാജ്യത്ത് പട്ടിണി പാവങ്ങളായ അശരണര്‍ കേരളത്തിലെ അനാഥാലയങ്ങളിലെത്തിയതിലും എത്തിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുന്നതിനു പകരം ദേശദ്രോഹപരമായ എന്തോ പുകയുന്നു എന്നമട്ടില്‍ ഉത്തരവാദപ്പെട്ടവര്‍ പ്രഖ്യാപിക്കുന്നതും അതിനെ ആഘോഷമാക്കി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതും ഖേദകരമാണ്. ശ്രീരാമ കൃഷണന്‍ Comrade P Sreeramakrishnan ടൈംലൈനില്‍ കുറിച്ചതില്‍ നിന്നും ചിലത് ഇവിടെ പകര്‍ത്തട്ടെ.

‘ഭഗല്‍പൂരിലെ ചോള വയലുകള്‍ക്കരികില്‍ നിന്നുയരുന്ന ദുരിതക്കടലിന്റെ പേരാണ് ബീവി ഫര്‍ഹാന. ദാരിദ്ര്യത്തിന്റെ കൊടും യാതനകള്‍ക്കിടയില്‍ നിന്ന് മോചനം തേടി നാല് മക്കളെയും കൂട്ടി യത്തീം ഖാനയില്‍ അന്തേവാസിയായ ഫര്‍ഹാനമാരുടെ കണ്ണീരിനെക്കുറിചോര്‍ക്കാതെ കാടടച്ചു വെടിവയ്ക്കുന്നത് മനുഷ്യത്വരഹിതമാണ്. അനാഥാലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ജീവിതം കരുപ്പിടിപ്പിച്ച പതിനായിരങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ടെന്നതു വസ്തുതയാണ്. മുസ്‌ലിമുകളാകട്ടെ, ഹിന്ദുക്കളാവട്ടെ, ക്രിസ്ത്യാനിയാവട്ടെ ആരുനടത്തുന്നതായാലും അനാഥാലയങ്ങളുടെ നടത്തിപ്പ് സ്‌നേഹത്തിന്റെ കൂടോരുക്കലാണ്.

മുസ്‌ലിം അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കടത്ത് വിവാദം നിര്‍ഭാഗ്യകരമാണ്. ആ പ്രയോഗം തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കാറ്റുള്ളപ്പോള്‍ തൂറ്റുന്നത് പോലെ അവസരം ഉപയോഗിച്ച് മത വിദ്വേഷം പ്രചരിപ്പിക്കുന്നത് അപലപനീയമാണ്. നിയമലംഘനം ഏതു അനാഥാലയക്കാര്‍ നടത്തിയാലും കര്‍ശനമായ നടപടി സ്വീകരിക്കണം. എന്നാല്‍ എവിടെയെങ്കിലും ഒറ്റപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴേക്ക് എത്രയോ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ കുതിര കയറുന്നത് മര്യാദ കേടാണ്.’
……………..

ആണ്‍കുട്ടികളായാല്‍ തെറ്റു ചെയ്യുമെന്ന രാഷ്ട്രീയ ധാര്‍ഷ്ട്യം ഹര്‍ഷാരവത്തോടെ അംഗീകരിക്കപ്പെട്ട യാദവ മൈതാനങ്ങളിലെ വെളിമ്പ്രദേശങ്ങലിലൊരിടത്താണ് ബലാല്‍സംഗത്തിന് വിധേയമാക്കപ്പെട്ട ദളിത് പെണ്‍മക്കള്‍ വൃക്ഷ ശിഖിരങ്ങളില്‍ കെട്ടിത്തൂക്കപ്പെട്ടത്. കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കിലും പ്രചോദനം കൊടുക്കാതിരിക്കാനുള്ള ധര്‍മ്മ ബോധമെങ്കിലും ഈ തമ്പ്രാക്കന്മാര്‍ കാണിക്കണമായിരുന്നു. ഇത്തരം രാഷ്ട്രീയ പ്രഭുക്കള്‍ക്ക് ജയ ജയ പാടുന്ന പ്രജകളുള്ള നാട്ടില്‍ പ്രതീക്ഷകള്‍ക്ക് എന്തു പ്രസക്തി. ദളിതരുടെ ദയനീയാവസ്ഥതയെക്കുറിച്ച് സുജ സുസന്‍ ജോര്‍ജിന്റെ പ്രതികരണം Suja Susan George

‘ഇന്‍ഡ്യന്‍ ദളിത് ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖമാണിത്. തൂക്കി കൊന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ രാത്രി 9 മണിക്കു ശേഷം കൃഷിസ്ഥലത്തിന്റെ ഇരുട്ടിലേക്കു പോയതാണ്, പെണ്‍കുട്ടികളെ കാണാതായ വിവരം രാത്രി തന്നെ പോലീസില്‍ അറിയിച്ചെങ്കിലും രാവിലെ 4 മണിക്ക് കുട്ടികളുടെ ശവം കണ്ടെത്തുന്നതു വരെ പോലീസ് എത്തിയില്ല. ദില്ലി ബലാത്സംഗത്തില്‍ സംഭവിച്ചതു പോലെ ഇന്‍ന്ത്യയിലെ യുവജനങ്ങള്‍, പൊതുസമൂഹം ഒന്നാകെ ഈ സംഭവത്തോട് പ്രതികരിക്കുമോ? ബലാത്സംഗങ്ങള്‍ കാമം തീര്‍ക്കലല്ല, അധികാര പ്രയോഗത്തിന്റെ ഏറ്റവും ക്രൂരമായ പ്രകടനമാണെന്നാണ് ‘വര്‍മ്മ കമ്മീഷന്റെ’ വിലയിരുത്തല്‍.’
…………………………

വാര്‍ത്തകളുടെ സത്യസന്ധതയില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നൈതികത ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതിനിടയിലും ചില ജനാധിപത്യപരമായ കൈകടത്തലുകള്‍ തലവെട്ടം കാണിക്കുന്നത് ആശ്വാസകരവും അതിലേറെ അഭിമാനിക്കാന്‍ വക നല്‍കുന്നതുമാണെന്ന ശുഭവാര്‍ത്ത പങ്കുവയ്ക്കുകയാണ് റജീന. ഒരു പ്രത്യേക വിഭാഗത്തെ ഉന്നം വെച്ച് ഏഷണികളും പരദൂഷണങ്ങളും പടച്ചു വിടുന്നവരുടെ അകവും പുറവും കൃത്യമായി തുറന്നു കാട്ടാന്‍ ചങ്കൂറ്റം കാണിച്ച ശ്രീമതി ശ്രീകലയെ അഭിനന്ദിച്ച് കൊണ്ട് VP Rejeena കുറിച്ചിട്ടതിങ്ങനെ.

‘ജിഹാദിയാക്കി അഞ്ചു വര്‍ഷക്കാലമായി തടവറയില്‍ ഇട്ടിരിക്കുന്ന പരപ്പനങ്ങാടിയിലെ സക്കറിയ എന്ന ചെറുപ്പക്കാരന്‍ ആയിരുന്നു ഇത്തവണത്തെ ‘അകം പുറം’ വിഷയം. വാര്‍ത്തകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന, ഒളിപ്പിച്ചു വെച്ചിരിക്കുന്ന സത്യം കണ്ടത്തൊനും അതു വിളിച്ചു പറയാനും മനസ്സും ചങ്കൂറ്റവും കാണിക്കുന്ന ശ്രീകലക്ക് ഒരായിരം അഭിവാദ്യങ്ങള്‍. സാധാരണ ഈ കൂട്ടത്തില്‍ കാണപ്പെടുന്നവര്‍ക്ക് മുഖത്ത് ആവോളം തിളക്കമുണ്ടാവാറുണ്ടെങ്കിലും തലക്കകത്തും വാക്കിലും അതു കാണാറില്ല. പക്ഷെ, ശ്രീകലയുടെ ഉള്ളില്‍ തീയുണ്ട്. വാക്കില്‍ കൂര്‍മതയും. അതുകൊണ്ട് തന്നെ മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ക്കുപോലും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍  അല്‍പം വിയര്‍ക്കേണ്ടി വന്നു. എഴുതിക്കൊടുക്കുന്നത് അതേ പടി നോക്കി വായിക്കുന്നവര്‍ക്കും എടുത്തലക്കുന്നവര്‍ക്കും നിഗൂഢ താല്‍പര്യങ്ങള്‍ വാര്‍ത്തകളിലേക്ക് കുത്തിതിരുകുന്നവര്‍ക്കും ഒരു പാഠപുസ്തകമാവട്ടെ മിടുക്കിയായ ഈ ദൃശ്യമാധ്യമപ്രവര്‍ത്തക.’
…………………………..

മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭിഷണിയാകും വിധം ആവാസ വ്യവസ്ഥയില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു എന്ന തിരിച്ചറിവാണ് പരിസ്ഥിതി ദിനാചരണ ചിന്തയിലേയ്ക്ക് മനുഷ്യനെ പ്രേരിപ്പിച്ച ഘടകം. ചിറകൊടിഞ്ഞ പറവകളും ചത്തുമലക്കുന്ന ജീവികളും ഒറ്റപ്പെട്ടുപോകുന്ന മൃഗങ്ങളും ഈ ആണ്ട് ചടങ്ങുകളില്‍  ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മാന്യമായി ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഓരം ചാരപ്പെടുന്ന പച്ച മനുഷ്യരെ കുറിച്ചുള്ള വിചാരങ്ങളും പങ്കുവയ്ക്കാമായിരുന്നു. കരയിലും കടലിലും മനുഷ്യരുടെ കൈകടത്തല്‍ കാരണം കുഴപ്പമുണ്ടായതിനെക്കുറിച്ച് Abdul Samad Andathode എഫ്.ബി സ്റ്റാറ്റസ്സില്‍ കുറിച്ചതില്‍ നിന്നും ചില ഭാഗങ്ങള്‍ പകര്‍ത്തട്ടെ.

‘മനുഷ്യന്റെ ചിരി പൂര്‍ത്തിയാകാന്‍ ഒപ്പം പ്രകൃതിയും ചിരിക്കണം. പ്രകൃതിയെ വേണ്ടതിലും കൂടുതല്‍ കരയിപ്പിച്ചു എന്നതാണ് നാം ചെയ്ത പാതകവും. ഭൂമിയിലെ വിഭവങ്ങള്‍ മനുഷ്യന് വേണ്ടി എന്നത് എനിക്ക് വേണ്ടി എന്ന തെറ്റിയ വായനയാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. മനുഷ്യന്‍ എന്നത് ഒരു വര്‍ഗ്ഗത്തിന്റെ പേരാണ്. ഒരാളുടെയോ സമൂഹത്തിന്റെയോ പേരല്ല. അത് തുടങ്ങുന്നത് ആദമില്‍ നിന്നാണ്. ലോകത്തിലെ അവസാനത്തെ മനുഷ്യനും ആ നാമത്തിന്റെ കീഴിലാണ്. അപ്പോള്‍ മനുഷ്യനെ മനുഷ്യന്‍ മറന്നു എന്നതാണ് വിഷയം. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള കരുതിവെപ്പ് കൂടി നാം കട്ടെടുത്തു എന്നതാണ് വിഷയം.

Related Articles