Current Date

Search
Close this search box.
Search
Close this search box.

മത്തി ഒരു ഇന്റര്‍നാഷണല്‍ മീന്‍ ആകുന്നു (അതത്ര ചെറിയ മീനല്ല)

ഓണ്‍ലൈന്‍ ലോകത്ത് അധികവും പ്രവാസികളാണെന്ന് തോന്നാറുണ്ട്.
അവരുടെ സജീവസാന്നിധ്യമാണ് മിക്ക എഫ് ബി ഗ്രൂപ്പുകളെയും ജീവസ്സുറ്റതാക്കുന്നത്. റഷീദിന്റെ അപ്‌നാ അപ്‌നാ ബ്ലോഗില്‍ (http://apnaapnamrk.blogspot.in) പ്രവാസത്തിന്റെ വേദനകളെ നര്‍മം കലര്‍ത്തി തന്നെ പറയാറുണ്ട്…
ബാത്ത് റൂമില്‍ പൊട്ടിക്കരയുന്നവരാണത്രെ പ്രവാസികള്‍ …

അപ്‌നാ അപ്‌നാ ബ്ലോഗില്‍ നിന്ന്

‘ഇവിടത്തെ അവസ്ഥയൊന്നും വരുമ്പോള്‍ എനിക്കറിയില്ലായിരുന്നു.. അറിയുമായിരുന്നേല്‍ വരുമ്പോള്‍ ഇന്‍സൈഡ് ചെയ്യില്ലായിരുന്നു. അഹങ്കരിക്കില്ലായിരുന്നു. പലരും സ്‌പ്രേ അടിച്ചും വാച്ച് കാണിച്ചും എന്നെ കൊതിപ്പിച്ചതാണ്..
ഇപ്പോള്‍ ഏത് നേരവും ചിക്കന്‍ .. രാവിലെ ചിക്കന്‍ .. ഉച്ചക്ക് ചിക്കന്‍ പൊരിച്ചതും ചോറും.. വൈകുന്നേരം ചിക്കന്‍ ഷവര്‍മ്മ… രാത്രി ചിക്കന്‍ കറി ആന്‍ഡ് കുബ്ബൂസ്…ഇതിങ്ങനെ തുടര്‍ന്നാല്‍ മിക്കവാറും ഞാന്‍ കൂവാന്‍ തുടങ്ങും..
അല്ലേല്‍ മുട്ട ഇട്ടു തുടങ്ങും ..കോഴിയുടെ ഹോര്‍മോണ്‍ ആണ് ഇപ്പോള്‍ എന്റെ ശരീരത്തില്‍ .. ഇവിടെ വിലക്കുറവുള്ള ഒരു സാധനമാ ഈ കോഴി..

നാട്ടിലെ സ്‌പ്രേ അടിക്കാര്‍ പുകഴ്ത്തിപ്പറയുന്നത് കേട്ട് വെള്ളമിറക്കി വന്നതാ ഞാന്‍ .. കേരളമേ മാപ്പ്.. മുമ്പൊരുപാട് കുറ്റം പറഞ്ഞിട്ടുണ്ട്…’

*************************************************************************************

ഗള്‍ഫില്‍ എത്തിയതിന് ശേഷമുള്ള ചില നിസ്സാരമായ തിരിച്ചറിവുകള്‍ എന്ന തലക്കെട്ടില്‍ അബ്ബാസ് (Abbas Kubbusine Prnayikkendi Vannavan) ഫേസ്ബുക്കില്‍ ഇട്ട സ്റ്റാറ്റസാണ് കീഴെ..

‘നാട്ടില്‍ വരുന്ന മിക്ക ഗള്‍ഫ്കാരും ഉപയോഗിക്കുന്ന ബെല്‍ട്ടും ,ഷൂസും നാട്ടിലേക്കു വിമാനം കയറുന്നതിന്റെ തലേന്ന് മാത്രം സൂഖില്‍ പോയി വാങ്ങുന്നതാണ്.
നീവിയ ക്രീം, ഷാമ്പൂ, ഹെയര്‍ ഓയില്‍, സ്‌പ്രേ എല്ലാം ഗള്‍ഫുകാരന്റെ വീട്ടുകാര്‍ ആണ് അവനേക്കാളും കൂടുതല്‍ ആയി ഉപയോഗിക്കുന്നത്.
ഗള്‍ഫിലും പൊട്ടിപൊളിഞ്ഞ റോഡുകളും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും തള്ളി സ്റ്റാര്‍ട്ട് ആക്കുന്ന വണ്ടികളും ഉണ്ട്.
മൂട്ടയും, പാറ്റയും ഗള്‍ഫിലും ഉണ്ട്.
സ്‌കൂളില്‍ നിന്നും മദ്രസയില്‍ നിന്നും പഠിച്ച അറബി ഭാഷ പരീക്ഷക്ക് മാര്‍ക്ക് വാങ്ങാന്‍ മാത്രേ പറ്റൂ..
അഞ്ചു കൊല്ലം കൊണ്ട് ഹിന്ദി ടീച്ചര്‍ പഠിപ്പിച്ചതിലും നല്ല ഹിന്ദി അഞ്ചു മാസം കൊണ്ട് ഹിന്ദിക്കാരുടെ കൂടെ നിന്നാല്‍ പഠിക്കാം.
നാട്ടില്‍ വെച്ച് മീന്‍ കറി ഇല്ലാതെ ചോറ് ഉണ്ണാത്ത പലര്‍ക്കും കുറച്ചു തൈരോ അച്ചാറോ മതി ഒരു പ്ലേറ്റ് ചോറ് തിന്നാന്‍ .
ഡ്യൂട്ടി ടൈം എന്നാല്‍ ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഉള്ള സമയം ഒഴിച്ച് ബാക്കി സമയം മുഴുവന്‍ ആണ് .
നാട്ടില്‍ അവനവന്റെ കാര്യം മാത്രം നോക്കി നടന്നവന്‍ ഗള്‍ഫില്‍ എത്തിയാല്‍ പലരുടെയും കാര്യം നോക്കേണ്ടി വരും..
ഉയരമുള്ള ബില്‍ഡിംഗ് എല്ലാം ഉണ്ടാക്കാന്‍ ആറു മാസം മതി.
ട്രഷറര്‍ ആകാന്‍ ഒരാളെയും, സെക്രടറി ആകാന്‍ ഒരാളെയും ഏതെങ്കിലും ഒരു ഹോട്ടലില്‍ ലഞ്ചും അറെഞ്ച് ചെയ്യാന്‍ പറ്റിയാല്‍ നിങ്ങള്‍ക്കൊരു സംഘടനയുണ്ടാക്കി അതിന്റെ പ്രസിഡന്റ് ആയി പത്രത്തില്‍ ചിരിച്ചോണ്ട് നില്‍ക്കാം .
ഓണം പെരുന്നാള്‍ ആകുന്നതുവരെയും,പെരുന്നാള്‍ ക്രിസ്തുമസ് ആകുന്നതു വരെയും ക്രിസ്തുമസ് വിഷുവാകുന്നതു വരെയും ആഘോഷിക്കാം.
ഇന്ത്യ എന്നാല്‍ കാഞ്ഞിരപുഴയല്ല.
രണ്ടു നേരം കുളിക്കുന്നത് മലയാളികള്‍ മാത്രേ ഉള്ളൂ..
ചുവന്ന പരിപ്പ് കറി വെച്ചാല്‍ മഞ്ഞ നിറത്തില്‍ ഉള്ള കറിയാണ് കിട്ടുക.
മത്തി ഒരു ഇന്റര്‍നാഷണല്‍ മീന്‍ ആണ്.
ആട്ടിറച്ചി പച്ച മല്ലിയും, കുരുമുളകും അരച്ച് ചേര്‍ത്ത് വേവിച്ചു മരുന്ന് പോലെ കഴിക്കാന്‍ ഉള്ളതല്ല. അത് ഒരു സാധാരണ നോണ്‍ വെജ് ഭക്ഷണമാണ്.
പവര്‍ കട്ട് എന്ന വാക്ക് അറബി നിഘണ്ടുവില്‍ ഇല്ല .
നമ്മുടെ മാത്രം തുണിയും കുപ്പായവും അലക്കി കഴിയുമ്പോള്‍ തന്നെ നമുക്ക് നടു വേദന വരും. അപ്പോള്‍ വീട്ടിലെ മൊത്തം തുണിയും അലക്കുന്ന ഉമ്മമാര്‍ക്ക് നടുവേദന പലപ്രാവശ്യം വന്നിരിക്കാം.

കുബ്ബൂസിനെ എത്രത്തോളം സ്‌നേഹിക്കാന്‍ പറ്റുന്നുവോ അത്രത്തോളം നമ്മുടെ കുടുംബക്കാര്‍ നമ്മേം സ്‌നേഹിക്കും.

*********************************************************************

സുഭാഷ് ചന്ദ്രന്‍ ഓണ്‍ലൈന്‍ ലോകത്ത് വളരെ സജീവമായ എഴുത്തുകാരനാണ്… വല്ലാത്തൊരു വായനാനുഭവമായിരുന്നു അദ്ദേഹത്തിന്റെ  മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍… അതിലെ ചില ഭാഗങ്ങള്‍ സുഭാഷ് പോസ്റ്റാറുണ്ട്…
നോവലിന്റെ രചനാ നിര്‍മിതിയെ പറ്റി അതില്‍ നിന്നു തന്നെ ഏകദേശം വായനക്കാര്‍ക്ക് മനസ്സിലാകും..

മനുഷ്യന് ഒരു ആമുഖത്തില്‍ നിന്ന്..
‘അഛന്‍മാര്‍ സങ്കല്‍പ്പിക്കുക കൂടി ചെയ്തിട്ടില്ലാത്ത വസ്തുക്കള്‍ മക്കള്‍ സുഗമമായി കൈകാര്യം ചെയ്ത് തുടങ്ങിയ വര്‍ഷങ്ങളിലായിരുന്നു അയാളുടെ കൗമാരവും യൗവ്വനവും..
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍…
ടെലിവിഷനും റിമോട്ട് കണ്‍ട്രോളറും , മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടറും അതിന്റെ അനന്ത സാധ്യതകളും , നാല് വശങ്ങളില്‍ മാത്രമല്ല ,മുകളിലും താഴെയും  കൂടി അയല്‍ക്കാരെ സൃഷ്ടിച്ച കൂറ്റന്‍ ഫല്‍റ്റുകള്‍ അതിനുള്ളില്‍ യന്ത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചൂലുമുതല്‍ ചിരവ വരെയുള്ള വീട്ടു സാമഗ്രികള്‍……….

തെങ്ങുകള്‍ സൗജന്യമായി വീഴ്ത്തിക്കൊടുത്ത വെള്ളയ്ക്കകളില്‍ ഈര്‍ക്കിലി കയറ്റിയുണ്ടാക്കിയ കളിപ്പാട്ടങ്ങള്‍ കുട്ടിക്കാലത്തെ സന്തോഷിപ്പിച്ച അവസാനത്തെ തലമുറയും അയാളുടേതായിരുന്നു  ‘

************************************************************************

ഇംഗ്ലീഷ് ടീച്ചര്‍ കുട്ടികള്‍ക്ക് ടെന്‍സ് പഠിപ്പിച്ചു കൊടുക്കുകയാണ്..

Teacher-  ‘One day our coutnry  will be corruption free’ . Which tense is it..?

Student – Future Impossible Tense

Related Articles