Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടന്റെ വിദേശനയം; ബ്രിട്ടീഷ് പൗരന്റെ വാക്കുകളില്‍

മിഡിലീസ്റ്റില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ എന്താണെന്ന് അറിയാതെയുള്ള ആശയകുഴപ്പത്തിലാണോ നിങ്ങള്‍? എങ്കില്‍ അല്‍പ്പനേരത്തേക്ക് ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കുക.

ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള യുദ്ധത്തില്‍ നാം ഇറാഖിനെയാണ് പിന്തുണക്കുന്നത്. നമ്മുടെ ശത്രുവാണ് ഐ.എസ്.ഐ.എസിന് സഊദിയില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്, ഈ സഊദിയാണെങ്കില്‍ നമ്മുടെ ചങ്ങാതിയുമാണ്.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായുള്ള നമ്മുടെ ബന്ധം തികച്ചും ശത്രുതാപരമാണ്. ബശ്ശാറുല്‍ അസദിനെതിരെ യുദ്ധം ചെയ്യുന്ന സിറിയന്‍ വിമതരെയാണ് നാം പിന്തുണക്കുന്നത്. അസദിനെതിരെ ഐ.എസും പോരാട്ടരംഗത്തുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ ഐ.എസിനെ നാം പിന്തുണക്കുന്നില്ല.

ഇറാനെ നമുക്കിഷ്ടമല്ല. പക്ഷെ ഐ.എസിനെതിരെയുള്ള യുദ്ധത്തില്‍ ഇറാന്‍ ഇറാഖിന് എല്ലാ സഹായവും നല്‍കുന്നുണ്ട്. ഇനി കാര്യത്തിലേക്ക്, നമ്മുടെ ചില കൂട്ടുകാര്‍ നമ്മുടെ ശത്രുക്കളെ സഹായിക്കുന്നവരാണ്. അതുപോലെ നമ്മുടെ ശത്രുക്കളില്‍ ചിലര്‍ നമ്മുടെ തന്നെ മറ്റു ശത്രുക്കളുമായി യുദ്ധത്തിലാണ്, അവര്‍ നശിക്കണമെന്നു തന്നെയാണ് നമ്മുടെ ആഗ്രഹം. പക്ഷെ നമ്മുടെ ചില ശത്രുക്കളുമായി യുദ്ധം ചെയ്യുന്ന നമ്മുടെ തന്നെ മറ്റു ശത്രുക്കള്‍ വിജയിക്കുന്നത് നാം ഇഷ്ടപ്പെടുന്നുമില്ല.

തോല്‍ക്കണമെന്ന് നാം ആഗ്രഹിക്കുന്ന നമ്മുടെ ശത്രുക്കള്‍ ഇനി നശിച്ചാല്‍ തന്നെ, അവരുടെ സ്ഥാനത്ത് നമ്മുടെ മറ്റു ശത്രുക്കല്‍ തന്നെയാണ് വരിക. നാം തന്നെയാണ് ഇതൊക്കെ തുടങ്ങി വെച്ചത്. ഭീകരവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരിലല്ലേ നാം ആ രാജ്യത്ത് അധിനിവേശം നടത്തിയത്. യഥാര്‍ഥത്തില്‍ അങ്ങനെയൊരു കൂട്ടര്‍ നാം ചെല്ലുന്ന സമയത്ത് അവിടെ നിലനിന്നിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് കാര്യം മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാചാല്‍

Related Articles