Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനില്‍ തടവില്‍ കഴിയുന്നവരുടെ അന്യായ വിചാരണക്കെതിരെ ആംനെസ്റ്റി

മനാമ: ബഹ്‌റൈനില്‍ തടവില്‍ കഴിയുന്നവരെ സൈനിക കോടതിയില്‍ അന്യായമായി വിചാരണ നടത്തുന്നതിനെ അപലപിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. സൈനിക കോടതി അടുത്തിടെ ജീവപര്യന്തം തടവിനു വിധിച്ച നാലു പേരെ പുന:വിചാരണ നടത്തണമെന്ന് ബഹ്‌റൈന്‍ രാജാവ് കിംങ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയോട് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ആവശ്യപ്പെട്ടു.

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആംനെസ്റ്റി ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25നാണ് ബഹ്‌റൈനിലെ പരമോന്നത നീതിപീഠം മൂന്ന് ബഹ്‌റൈന്‍ പൗരന്മാരുള്‍പ്പെടെ നാലു പേരെ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചത്. മൂന്ന് സ്വദേശി പൗരന്മാരടക്കം 14 പേര്‍ 2011 മുതല്‍ സൈനിക കോടതിയുടെ വിചാരണ തടവുകാരായി കഴിയുകയാണ്.

2011 ഫെബ്രുവരി പകുതിയോടെ ബഹ്‌റൈനില്‍ അലയടിച്ച ഭരണകൂട വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത കുറ്റത്തിനാണ് നിരവധി പേരെ ഭരണകൂടം അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അതിനു ശേഷം രാജ്യത്ത് അപ്രഖ്യാപിത സൈനിക നിയമമാണ് നടപ്പാക്കിയിരുന്നത്. ആയിരക്കണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരാണ് തെരുവില്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നത്. ബഹ്‌റൈന്‍ രാജാവിന്റെ രാജി ആവശ്യപ്പെട്ടും ജനാധിപത്യ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുമായിരുന്നു റാലി.

 

Related Articles