Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്ക് പാലും തരുന്നില്ല.. മുട്ടയും ഇടുന്നില്ല

ഫേസ്ബുക്ക് ജീവിതത്തെ പറ്റി ഒട്ടേറെ വായനകള്‍ വന്നിട്ടുണ്ട്..
അതിന്റെ ഗുണദോഷങ്ങള്‍ വിചാരണ ചെയ്യപ്പെട്ടിട്ടും ഉണ്ട്….
സദാ നേരവും പച്ചകത്തി കിടക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ പച്ചപ്പ് തന്നെയല്ലേ എന്ന ആധികളില്‍ കാര്യമില്ലാതില്ല….
നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും
നമ്മള്‍ ഫേസ്ബുക്കെന്ന സമാന്തര ലോകത്ത് ജീവിക്കുകയാണ്…..
കൂട്ടുകാരുമായി സംസാരിക്കുന്ന നേരത്തും എല്ലാവരും ലോഗിന്‍ ചെയ്ത് ഏതാണ്ടൊക്കെയോ ലോകത്തായിരിക്കും..
പരസ്പരം മിണ്ടിപ്പറയാനുള്ള എത്ര അവസരങ്ങളാണ് അങ്ങനെ ഈ സമാന്തരലോകം കവര്‍ന്നെടുക്കുന്നത്…
അല്ലൂസ് കോര്‍ണര്‍ ബ്ലോഗില്‍ (http://alluameenonline.blogspot.in) വളരെ രൂക്ഷമായി തന്നെ അല്‍ അമീന്‍ തോട്ടുമുക്ക് ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്….

‘സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ട് നടക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും, മൂന്ന് ദിവസത്തിലൊരിക്കല്‍ profile picture മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല.

മൊബൈല്‍ ഫോണ്‍ വഴിയുള്ള internet ഉപയോഗം വ്യാപകമായതോടെ വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ കയറുന്നവന്റെയൊക്കെ status update cricket commentary t]msebmbn. ‘കഴിക്കാന്‍ പോകുന്നു’, ‘കഴിച്ചു തുടങ്ങി… nice’,  ‘എക്കിളെടുക്കുന്നു… ംീം’,  ‘കൈ കഴുകി thats really cool’, ‘ഇന്നത്തെ ഭക്ഷണം പോര’ എന്നു തുടങ്ങി അവരുടെ ജീവിതത്തില്‍ നടക്കുന്ന എല്ലാ നിമിഷങ്ങളും അപ്പപ്പോള്‍ ഫെയ്‌സ്ബുക്കില്‍ update ചെയ്യും. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒറ്റക്കൈ കൊണ്ട് status update ചെയ്തിട്ടേ ഇക്കൂട്ടര്‍ താഴേക്ക് പോകൂ…

ഫേസ് ബുക്ക് അല്ല ജീവിതം. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ‘ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയാവണം ഭക്ഷണം കഴിക്കേണ്ടത്’ എന്ന് പറയാറുള്ളത് പോലെ ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക് ഉപയോഗിക്കേണ്ടത്’. അല്ലെങ്കില്‍ പിന്നെ ഫേസ് ബുക്ക് നമ്മള്‍ക്ക് ദിവസവും ഒരു ലിറ്റര്‍ പാല് തരികയോ, മുട്ടയിടുകയോ മറ്റോ ചെയ്യണം. അതുമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ‘Facebooker Prize’ വല്ലതും ഉണ്ടാകണം. ഇതൊന്നുമില്ലല്ലോ? പിന്നെയുള്ളത് സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യമല്ലേ? അതിപ്പോ വാസ്‌കോ ഡ ഗാമ കോയിക്കോട്ട് ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക് വഴിയല്ലല്ലോ? അതാണ് പറയണത്, അക്കാലത്തും ആളുകള്‍ക്ക് അന്യദേശങ്ങളില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു.  fb യില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായിട്ടു ഓടുമ്പോള്‍, ഫുള്‍ ടൈം net ഇല്‍ കുരുങ്ങുമ്പോള്‍… കണ്ണിന്റെ ഫിലമന്റ് അടിച്ചു പോകാതെയും, ആ സമയം കൊണ്ട് ആസ്വദിക്കാമായിരുന്ന മനോഹരമായിട്ടുള്ള മറ്റു പലതും നഷ്ട്ടപ്പെടാതെയും ശ്രദ്ധിക്കുക…’

****************************************************************************************
ടിവി കൊച്ചുബാവ എന്ന എഴുത്തുകാരന്‍ വേണ്ടവിധം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്…
ആ എഴുത്തിന്റെ മാസ്മരികത വല്ലാത്ത ഒന്ന് തന്നെ…
വിരുന്ന് മേശയിലേക്ക് നിലവിളികളോടെ എന്ന നോവലില്‍ ജനാധിപത്യത്തെ പറ്റി അദ്ദേഹം പറയുന്നത് നോക്കൂ..

‘അണികളെ മുമ്പോട്ട് നയിച്ച് ചുടുചോറ് വാരിക്കുക..
വെടിത്തുമ്പിലകപ്പെടുത്തി രക്തസാക്ഷികളാക്കുക…
രക്തസാക്ഷികള്‍ സിന്ദാബാദ്………. ഓരോതുള്ള് ചോരയ്ക്കും…………………………….
ട്രാഷ്……….സ്ഥിരം ഫലിതം……മനസ്സിലാക്ക്….മാറ്റങ്ങളില്ലാത്തതെന്തോ അതാണ്
്ജനാധിപത്യം…..
രക്തസാക്ഷികള്‍ അതിന്റെ തറ…
അതിന്റെ അന്നം കൊണ്ടതിന്റെ തൂണുകള്‍….
ആരാന്റമ്മ പെറ്റ യൗവനങ്ങളെ കൊന്ന് രക്തസാക്ഷി കൂട്ടത്തിന്റെ അംഗബലം
വര്‍ദ്ധിപ്പിക്കുന്നതാകുന്നു വസന്തത്തിലേക്കുള്ള ചുവടുവെയ്പ്’

*******************************************************************************************
ഫേസ്ബുക്കില്‍ സുന്ദരമായ എഴുത്തുകള്‍ കൊണ്ട് ശ്രദ്ധേയനാണ്
ഉസ്മാന്‍ ഇരിങ്ങാട്ടിരി(Usman Iringattiri)
..മനുഷ്യര്‍ പൊതുവേ മൂന്ന് തരക്കാരുണ്ട് എന്ന് പറയുന്നു അദ്ദേഹം…
കിണര്‍ പോലെ, കുളം പോലെ,പുഴപോലെ,…………………….

‘മനുഷ്യര്‍ പൊതുവേ മൂന്നു തരക്കാരാണ് .

കിണര്‍ പോലെ
കുളം പോലെ
പുഴ പോലെ …!!

കിണര്‍ നിറയുന്നതും കോരുന്നതും ഏതാനും പേര്‍ക്ക് വേണ്ടി മാത്രമാണ് .
ഒരു പക്ഷെ അടുത്ത വീട്ടുകാരനോട് പോലും കിണര്‍ ഒന്നും ‘സംവദിക്കുന്നില്ല ‘

കുളം കുറച്ചു കൂടി വിശാലമാണ് .
പലര്‍ക്കും വരാം, കുളിക്കാം, നനക്കാം, നീന്താം. എടുത്തു ചാടാം, മുങ്ങാം കുഴിയിടാം ..
ചിലരില്‍ മാത്രം ഒതുങ്ങാതെ സംതൃപ്തിയോടെയാണ് കുളത്തിന്റെ കിടപ്പ് ..!

പുഴ ഒഴുകുകയാണ് .
ഒഴുകുന്നയിടങ്ങളിലൊക്കെ നനവ് പകര്‍ന്ന്, കുളിപ്പിച്ച്, കുടിപ്പിച്ച്, കുളിര്‍പ്പിച്ച്, മുകുളങ്ങള്‍ക്ക് കരുത്ത് പാകി, ചുറ്റും നില്ക്കുന്നവരിലൊക്കെയും സമൃദ്ധി ചൊരിഞ്ഞ് , സംഗീതമായി ഒഴുകി …

അത് കൊണ്ട് തന്നെയാണ്
ജലാശയങ്ങളുടെ കൂട്ടത്തില്‍
പുഴ വറ്റുമ്പോഴാണ് ,
കൂടുതല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് !!’
*******************************************************************

ഈജിപ്തില്‍ സൈന്യത്തിന്റെ നരനായാട്ട് നടക്കുകയാണ്…
ജനാധിപത്യവാദികള്‍ പോലും സൈന്യത്തെ അനുകൂലിക്കുന്ന വൈരുധ്യങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്….
52 ശതമാനം വോട്ട് നേടിയ ഒരാളെ തള്ളി താഴെയിട്ട് കേവലം രണ്ട് ശതമാനം പോലും വോട്ടില്ലാത്ത ഒരാളെ പ്രതിഷ്ഠിക്കുന്നതിനെ എങ്ങനെ
ജനാധിപത്യ വാദികള്‍ക്ക് അനുകൂലിക്കാന്‍ പറ്റും…
മുര്‍സി ഭരണകൂടത്തെ തള്ളിയിടുന്നതില്‍ ഒരു അവിശുദ്ധ കൂട്ടുകെട്ട് തന്നെ
ഉണ്ടായിട്ടുണ്ട്…
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ . ..

Related Articles