Current Date

Search
Close this search box.
Search
Close this search box.

പവര്‍കട്ട് പിന്‍വലിച്ചിട്ടും നമ്മളിപ്പോഴും വിവാദങ്ങളുടെ ഇരുട്ടിലാണല്ലോ..

പ്രാഞ്ചിയേട്ടേന്‍മാരുടെ കാലമാണിത്…
ഇടത് കൈ കൊടുക്കുന്നത് വലത് കൈ അറിയരുത് എന്നൊക്കെയാണ് പ്രമാണം….
ബട്ട് അതനുസരിച്ച് ജീവിച്ച് വലിയ ആദര്‍ശപടുക്കളായി ജീവിച്ചാലെങ്ങനെ വോട്ടുകള്‍ പെട്ടിയില്‍ വീഴും……
സൊ… സംഗതി ചെയ്യും മുമ്പ് തന്നെ ചെയ്ത പ്രവര്‍ത്തികളുടെ വിശദമായ  കളര്‍ഫുള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറായിരിക്കും…..
ലക്ഷങ്ങള്‍ മുടക്കിയ സേവനങ്ങളുടെ പരസ്യങ്ങള്‍ക്ക് കോടികള്‍ ചെലവിടും…
നമ്മുടെ രാഷ്ട്രീയ ശിരോമണികള്‍ക്ക്  മുമ്പില്‍ പ്രാഞ്ചിയേട്ടനൊക്കെ വെറും ശിശു…
പ്രളയം കൊണ്ട് സര്‍വരും ദുരിതത്തിലായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോഡി കാണിച്ച ഷോ പക്ഷെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും…
പ്രകൃതി ദുരന്തത്തെ പോലും പബ്ലിക് റിലേഷന്‍ ഡ്രാമയാക്കി മാറ്റിയ മോഡിയെ തുറന്നെഴുതുന്നു ബഷീര്‍ വള്ളിക്കുന്ന് (http://www.vallikkunnu.com)..  

‘പതിനയ്യായിരം പേരെ ഒറ്റയടിക്ക് രക്ഷിച്ചു കൊണ്ടു വന്നു എന്നാണ് മോഡി പാളയം വാദിച്ചത്. ലവനാര്, ഹോളിവുഡ് കഥാപാത്രം റാംബോയോ എന്ന് കോണ്ഗ്രസ് വക്താവിന് ചോദിക്കേണ്ടി വന്നത് അതുകൊണ്ടാണ്. എല്ലാ അത്യന്താധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഏഴു ദിവസം ഇന്ത്യന്‍
സേന ജീവന്‍ പണയം വെച്ച് ശ്രമിച്ചിട്ട് അത്രയും പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടക്കാണ് ഹെലിക്കോപ്റ്ററും ഏതാനും ഇന്നോവ കാറുകളുമായി പോയ മോഡി രണ്ടു ദിവസത്തിനുള്ളില്‍ പതിനയ്യായിരം പേരെ രക്ഷിച്ചുവെന്ന് നോട്ടീസടിച്ചത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഈ വീരവാദം തിരിച്ചടിക്കുന്നുവെന്നു മനസ്സിലായപ്പോഴാണ് എണ്ണത്തില്‍ അല്പം കുറവ് വരുത്തുവാന്‍ റാംബോ തയ്യാറായത്.’

ദുരന്ത വാര്‍ത്തകള്‍ക്കിടയിലും റേറ്റിംഗ് ചാര്‍ട്ടില്‍ കണ്ണുവെച്ച് സാഹസിക റിപ്പോര്‍ട്ടര്‍ കളിക്കുന്ന മാധ്യമകശ്മലന്‍മാരെ പറ്റിയും എഴുതുന്നു ബഷീര്‍ വള്ളിക്കുന്ന്…

‘ഏഷ്യാനെറ്റ് ലേഖിക അഖില പ്രേമചന്ദ്രനാണ് ഈ എപ്പിസോഡില്‍ ഏറ്റവും തിളങ്ങിയത്. ഉത്തരാഖണ്ഡില്‍ സൈനികര്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവരുടെ ദൗത്യത്തെപ്പോലും തടസ്സപെടുത്തുന്ന രൂപത്തില്‍ അഖില അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടുള്ള ഒരു പരാക്രമ റിപ്പോര്‍ട്ടിംഗ് നടത്തിയത്. ജാക്കിചാന്‍ സിനിമയിലെ ഒരു സ്റ്റണ്‍ഡ് രംഗത്തെന്നപോലെയായിരുന്നു ഓട്ടവും ചാട്ടവും. മനുഷ്യര്‍ സ്വന്തം ജീവന്‍ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. ലേഖിക താരപരിവേഷം നേടാനുള്ള പോരാട്ടത്തിലും’

******************************************************************

മരുന്നുകളൊന്നും ഏശാത്ത അസുഖമാണ് വാര്‍ദ്ധക്യം എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു…
വാര്‍ദ്ധക്യത്തിലേക്ക് പാഞ്ഞൊഴുകുന്ന കാലത്തെ എങ്ങനെ പിടിച്ച് കെട്ടാനാണ്..
മെല്ലെ മെല്ലെ ഓര്‍മകളും കാഴ്ചകളും മാഞ്ഞ് നമ്മളൊക്കെ ഒരു മരമായി രൂപാന്തരം ചെയ്യുന്നു എന്ന് പറയുന്നു ജനല്‍ ചിത്രങ്ങള്‍ എന്ന ബ്ലോഗില്‍ ധന്യാദാസ്(dhanuhere4you.blogspot.in)

ആ മരം ഈ മരം

മരത്തെക്കുറിച്ചുതന്നെ പറയുമ്പോള്‍
മറ്റൊന്നും വിചാരിക്കരുത്.
പിന്നാമ്പുറങ്ങളിലേക്ക് വേരുകളിറങ്ങി
മരമായിത്തീരുമോ എന്ന
സംശയം കൊണ്ടാണ്.

വളരെവളരെപ്പതുക്കെയാണത്.
ഓരോ ദിവസവും
ഓരോ നാരുകള്‍ മാത്രമുണ്ടായി
ഒട്ടുമറിയിക്കാതെ.

കഴുത്തിന്റെ നിറത്തിലേക്കും കനത്തിലേക്കും
ശരീരം ഒഴുകിയിറങ്ങി.
കൈകള്‍
രണ്ടു മുഴുച്ചില്ലകളെയും
പത്തു ചെറുചില്ലകളെയും പ്രസവിച്ചു.

ചുവട്ടില്‍
ഒന്നിരിക്കാന്‍ പാകത്തില്‍ തണലുമായി.

ഉമ്മറത്തേക്കോടിപ്പോകുന്ന തിളച്ച വെള്ളം
ഇടയ്ക്കിടെ കാല്‍ തെറ്റി വീഴും
ചുവട്ടില്‍ത്തന്നെ.

നേരത്തോടു നേരം തിളച്ചുതന്നെ കിടക്കുമത്.
പറന്നുയരാനോ
നനഞ്ഞിറങ്ങാനോ ആവാതെ.

എന്നിട്ടും
അതേ ചൂടിന്റെ ഞരമ്പുകളോടി
പൂവെന്നു തോന്നിക്കുമൊരു ചുവന്നയില.

കണ്ണുകള്‍ക്ക്
ഇത്

ഇലപൊഴിയുംകാലം.

**************************************************

വര്‍ഷങ്ങളായി ഗ്രൂപ്പ് കളിക്കാഞ്ഞിട്ട് കെ . മുരളീധരന് ദേഹമാകെ അസ്‌ക്യതയും അസ്വസ്ഥതയുമായിരുന്നു…
ഇതിപ്പോ വീണ്ടാമതും ചെന്നിത്തലയുടെ കൂടെ കൂടി പൂര്‍വ്വാധികം ശക്തിയോട് തിരികെ വന്നപ്പോഴാണ് ഒരു സുഷുപ്തി ഫീല്‍ ചെയ്യ്ുന്നത്….
അല്ലേലും ചെലര്‍ക്കൊന്നം ഗ്രൂപ്പിസം രകതത്തില്‍ മിക്‌സായിപ്പോയതല്ല…
രക്തം തന്നെ ഗ്രൂപ്പിസമായിപ്പോയതാണ് …

ലാബ് മുതലാളിമാരെ പറഞ്ഞിട്ട് കാര്യമില്ല….ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ തന്നെ എ, ഐ എന്നൊക്കെ തന്നെയാകും കിട്ടുക….

ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള റിലേഷന്‍ ഹലാക്കുകുമോ എന്ന് നമ്മള്‍ ധരിക്കുന്നതിലൊന്നും കാര്യമില്ല…
ലീഗല്ലേ.. കസേര വിട്ടൊരു കളിക്ക് നില്‍ക്കുക…
ആത്മാഭിമാനത്തോട് പോയി പണി നോക്കാന്‍ പറ.. നമുക്ക് വലുത് കറങ്ങ്ണ ഭരണക്കസേര തന്നെ….

എന്തായാലും കെ പി എ മജീദ് ദിവസ വേതനക്കാരനാണെന്ന മുരളീധരന്റെ ഡയലോഗിന് അങ്ങനെയെങ്കില്‍ മുരളീധരന്‍ ഭിക്ഷാടകനാണെന്ന് യൂത്ത് ലീഗ് മറുപടിയും കൊടുത്തിട്ടുണ്ട്…

ജോപ്പന്‍ .. സരിത.. ശാലി.. ഉമ്മന്‍ ചാണ്ടി.. സോളാര്‍.. ഗണേഷ്..
ചെന്നിത്തല.. സുകുമാരന്‍ നായര്‍.. കുടിയിരിക്കല്‍…

പവര്‍കട്ട് പിന്‍വലിച്ചിട്ടും നമ്മളിപ്പോഴും വിവാദങ്ങളുടെ ഇരുട്ടില്‍ തന്നെയാണ്..

Related Articles