Current Date

Search
Close this search box.
Search
Close this search box.

നമ്മോടൊപ്പം വ്യത്യസ്തരായ ആളുകളുണ്ട് ; പക്ഷെ, അവര്‍ നമുക്കെതിരല്ല

‘പ്രേയസീ അഭിപ്രായമെന്നത് ഒരു ഹൃദയത്തിന്റേതു മാത്രമല്ലല്ലോ!
അതിനാല്‍ നീ കാണാന്‍ സാധ്യതയില്ലാത്ത ഒരഭിപ്രായമാണ് എന്നില്‍ ഉയര്‍ന്നുവന്നത്’.(അറബി കവിത)

ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കൂടിയാലോചന സംവിധാനം എന്നത് പക്വമായ തീരുമാനമെടുക്കുന്നതിനും ഉത്തമമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും സഹായകമായ ഒന്നാണ്. നൂതനമായുണ്ടാകുന്ന പ്രശ്‌നങ്ങളിലും വൈവിധ്യങ്ങളായ അഭിപ്രായങ്ങള്‍ ഉടലെടുക്കുമ്പോഴും ഇതിന്റെ അനിവാര്യത നമുക്ക് ബോധ്യപ്പെടും. ഇതിന് രണ്ടു രീതികളുണ്ട്.
1. ആഭ്യന്തരമായ കൂടിയാലോചന : നിര്‍ണിത വിഷയം ഉത്തരവാദിത്തപ്പെട്ടവര്‍ തങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ അവതരിപ്പിക്കും. അതിനെ കുറിച്ച് പരിചയവും അനുഭവവും കാഴ്ചപ്പാടുമുള്ളവര്‍ അഭിപ്രായങ്ങള്‍ നിരത്തി അതിനെ ധന്യമാക്കുകയും മൂര്‍ത്തമായ രൂപമവതരിപ്പിക്കുകയും ചെയ്യും. അതിന്റെ വെളിച്ചത്തില്‍ ഒരു നിലപാട് രൂപപ്പെടും.
2. മറ്റുള്ളവരോടുള്ള കൂടിയാലോചന : ഒരേ രീതിയിലുള്ള നിലപാടകളുമായി വരുന്നവരുമായി സമരതന്ത്രത്തിന്റെ ഭാഗമായി ചര്‍ച്ച നടത്തുക.

അറബ് വിപ്ലവത്തില്‍ നമ്മുടെ കൂടിയാലോചന വൃത്തം വേണ്ടത്ര വിശാലമായിരുന്നില്ല. മതപരമായി നമ്മോടടുത്തു നില്‍ക്കുന്നവരെയാണ് ആദ്യമായി നമുക്ക് ചേര്‍ത്തുനിര്‍ത്താന്‍ സാധിച്ചിരുന്നത്. പിന്നീട് നാമുമായി സഹകരിക്കുന്ന രാഷ്ട്രത്തിലെ മറ്റു സഹോദരന്മാരുമായി യോജിച്ചു പ്രവര്‍ത്തിച്ചു. ഇതിനു നാം അവസരം കൊടുത്തിട്ടില്ലെങ്കില്‍ സ്വാഭാവികമായും രണ്ടു രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാകുക

1. നമുക്കിടയില്‍ തന്നെ വൈരുദ്ധ്യങ്ങള്‍ ഉടലെടുക്കും : – അഭിപ്രായ വൈവിധ്യങ്ങള്‍ എന്നത് പ്രകൃതിപരമായി തന്നെ വേരുറച്ച ഒരു യാഥാര്‍ഥ്യമാണ്. അത് പ്രകടിപ്പിക്കാനുള്ള ഒരവസരം വളരെ അനിവാര്യമാണ്.നമുക്കിടയില്‍ തന്നെ കൂടിയാലോചന സംവിധാനമൊരുക്കുകയാണെങ്കില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളെ നാം ഉള്‍ക്കൊള്ളേണ്ടിവരും. രാഷ്ട്രത്തിനകത്തെ തന്നെ ഇതരരുമായി കൂടിയാലോചന നടത്തുമ്പോള്‍ നാം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെങ്കില്‍ അവരുടെ ചില അഭിപ്രായങ്ങളും തിന്മയെ ഉത്തമമായ രീതിയില്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉള്‍ക്കൊള്ളേണ്ടി വരും. അപ്പോള്‍ നാം ഉന്നയിക്കുന്ന വിഷയം നമ്മുടേത് മാത്രമല്ലാതെ വ്യത്യസ്ത വിഭാഗങ്ങളുടേതായി ഉയര്‍ന്നു വരും. നമുക്ക് അതിന് പിന്നില്‍ സജീവമായും ആവേശത്തോടെയും നിലകൊള്ളാന്‍ സാധിക്കുകയും ചെയ്യും. സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വ്യത്യസ്ത രാഷ്ട്രങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ ഒരു ടീമിനു പിന്നില്‍ അണിനിരക്കുന്നതു പോലെ നമുക്കും ശക്തിയായി മുന്നേറാം. അതേ സമയം ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാത്ത വിഭാഗവും വ്യത്യസ്ത വിഭാഗങ്ങളില്ലാത്ത ഭൂരിപക്ഷവും ഒരര്‍ഥത്തിലുള്ള ദൗര്‍ബല്യങ്ങള്‍ പേറുന്നത് കാണാം. അതിനാല്‍ തന്നെ രാഷ്ട്രീയരംഗത്തും പോരാട്ട രംഗത്തും നിലയുറപ്പിച്ചവര്‍ ശൂറയുടെ വിശാലമായ താല്‍പര്യങ്ങളെ കുറിച്ച് നല്ല അവബോധമുള്ളവരായിരിക്കണം. വിശാല വൃത്തത്തിലുള്ള ശൂറയാണ് നമ്മുടെ നിലപാടുകളും തീരുമാനങ്ങളും കൂടുതല്‍ കരുത്തുറ്റതാക്കുന്നത്. ഇതരരുമായുള്ള നമ്മുടെ ആലോചനകളാണ് അവരുടെ അടുത്തുള്ള ഉത്തമമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാനും നമ്മെ കുറിച്ച അവരുടെ ധാരണകള്‍ തിരുത്താനും സാധിക്കുന്നത്.

ഇതിനു പുറമെ നമ്മോടൊപ്പം നില്‍ക്കാതെ നമ്മോട് എതിരു നില്‍ക്കുന്ന ചിലരുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയുമെല്ലാം തികഞ്ഞ അസഹിഷ്ണുതയോടെ കാണുന്നവരാണവര്‍. അവരെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്.
അഭിപ്രായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കൂടിയാലോചനയുടെ വൃത്തവും വിശാലമാക്കേണ്ടതുണ്ട്. ശരീഅത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് പഠിക്കുന്നിടത്ത് ഇതിനുള്ള ധാരാളം സാധ്യതകള്‍ തുറന്നുകിടക്കുന്നത് കാണാം. ‘നമുക്ക് യോജിക്കാവുന്ന മേഖലയില്‍ പരസ്പരം സഹകരിക്കാം. നാം വിയോജിക്കുന്ന കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാം’ എന്നായിരുന്നു പൂര്‍വീകരുടെ നിലപാട്. ഒരു സമൂഹമായി ജീവിക്കുമ്പോള്‍ പരസ്പര സഹകരണത്തിലൂടെ മുന്നോട്ട് പോകുന്നതാണ് പ്രയോജനപ്പെടുക. സംഘട്ടനവും വിരോധവും ഒന്നിനും പരിഹാരമല്ല. ഇതരരുമായുള്ള കൂടിയാലോചന നമ്മോടവരെ അടുപ്പിക്കാനും നമ്മുടെ അഭിപ്രായങ്ങളിലേക്കവരെ കൊണ്ടുവരാനും വഴിയൊരുക്കും. അവരെ മുഴുവന്‍ നമുക്കെതിരാക്കി മാറ്റുക എന്നത് സാധാരണയായി ഉണ്ടാകാറില്ല.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles