Current Date

Search
Close this search box.
Search
Close this search box.

ജറൂസലം: വോട്ടെടുപ്പില്‍ പങ്കെടുത്ത രാജ്യങ്ങളും വിട്ടുനിന്നവരും

ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ തീരുമാനത്തിനെതിരേ യു.എന്നിന്റെ പൊതുസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ തോള്‍ ചേര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളെല്ലാം അമേരിക്കക്ക് എതിരായാണ് വോട്ടു ചെയ്തത്. യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ രാജ്യങ്ങളായ ജര്‍മനി, യു.കെ, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങി 17 രാജ്യങ്ങള്‍ പ്രമേയത്തെ പിന്താങ്ങി.

വ്യാഴാഴ്ച യു.എന്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പൊതുസഭയില്‍ ആകെയുള്ള 193 അംഗരാജ്യങ്ങളില്‍ 172 രാജ്യങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. 21 രാജ്യങ്ങള്‍ യോഗത്തിനെത്തിയിരുന്നില്ല. 128 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 9 രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത രാജ്യങ്ങള്‍ (128)

അഫ്ഗാനിസ്ഥാന്‍, അല്‍ബാനിയ, അള്‍ജീരിയ, അന്‍ഡോറ, അംഗോള, അര്‍മേനിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബര്‍ബഡോസ്, ബെലാറസ്, ബെല്‍ജിയം, ബെലൈസ്, ബൊളീവിയ, ബോറ്റ്‌സ്‌വാന, ബ്രസീല്‍, ബ്രൂണെ, ബള്‍ഗേറിയ, ബുര്‍കിന ഫാസോ, ബുറുണ്ടി, കാബോ വെര്‍ഡ, കംബോഡിയ, ചാഡ്, ചിലി, ചൈന, കോമോറോസ്, കോംഗോ, കോസറ്ററിക്ക, കോട്ട ഡിവിയോര്‍, ക്യൂബ, സൈപ്രസ്, നോര്‍ത്ത് കൊറിയ, ഡെന്‍മാര്‍ക്, ഡിജിബൗതി, ഡൊമിനിക,  ഇക്വഡോര്‍, ഈജിപ്ത്, എറിട്രിയ, എത്യോപ്യ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഗാബോണ്‍, ഗാംബിയ, ജര്‍മനി, ഘാന, ഗ്രീസ്, ഗ്രനേഡ, ഗുനിയ, ഗുയാന, ഐലന്റ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, ഐയര്‍ലാന്റ്, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഖിസ്താന്‍, ലാവോസ്, ലെബനാന്‍, ലൈബീരിയ, ലിബിയ, ലൈചന്‍സ്‌റ്റെയ്ന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്,  മഡഗാസ്‌കര്‍, മലേഷ്യ, മാല്‍ദീവ്‌സ്, മാലി, മാര്‍ട്ട, മൗറിടാനിയ, മൗറിഷ്യസ്, മൊണാകോ, മൊണ്ടനെഗ്രോ, മൊറോക, മൊസാംബിക്, നമീബിയ, നേപ്പാള്‍, നെതര്‍ലാന്റ്, ന്യൂസ്‌ലാന്റ്, നിക്വാര്‍ഗ്വ, നൈജര്‍, നൈജീരിയ, നോര്‍വേ, ഒമാന്‍, പാകിസ്താന്‍, പപ്വ ന്യൂ ഗുനിയ, പെറു, പോര്‍ച്ചുഗല്‍, ഖത്തര്‍, സൗത്ത് കൊറിയ, റഷ്യ, സെയ്ന്റ് വിന്‍സന്റ്, , സൗദി അറേബ്യ, സെനഗല്‍, സെര്‍ബിയ, സെയ്ചലസ്, സിംഗപ്പൂര്‍, സ്ലോവാക്യ, സ്ലോവേനിയ, സൊമാലിയ, സൗത്ആഫ്രിക്ക, സ്‌പെയിന്‍, ശ്രീലങ്ക, സുഡാന്‍, സുരിനെയിം, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, സിറിയ, താജികിസ്താന്‍, തായിലാന്റ്, റിപ്പബ്ലിക് ഓഫ് മാകഡോണിയ, തുനീഷ്യ, തുര്‍ക്കി, യു.എ.ഇ, യു.കെ, യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ, ഉറുഗ്വ, ഉസ്ബകിസ്താന്‍, വെനസ്വേല, വിയറ്റ്‌നാം, യെമന്‍, സിംബാബ്‌വേ.

പ്രമേയത്തെ എതിര്‍ത്ത രാജ്യങ്ങള്‍ (9)

ഗ്വാട്ടമാല, ഹോണ്ടുറസ്, ഇസ്രായേല്‍, മാര്‍ഷല്‍ ഐലന്റ്, മൈക്രോനേഷ്യ, നൗറു, പലാവു, ടോഗോ, യു.എസ്.

വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നവര്‍ (35)

ആന്റിഗ-ബര്‍ബുഡ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബാഹ്മാസ്, ബെനിന്‍, ഭൂട്ടാന്‍, ബോസ്‌നിയ, കാമറൂണ്‍, കാനഡ, കൊളംബിയ, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വാടോറിയല്‍ ഗുനിയ, ഫിജി, ഹെയ്തി, ഹംഗറി, ജമൈക്ക, കിരിബാതി, ലാത്‌വിയ, ലെസോതോ, മലാവി, മെക്‌സികോ, പനാമ, പരാഗ്വ, ഫിലിപ്പൈന്‍സ്, പോളണ്ട്, റൊമാനിയറ്വാണ്ട, സോളോമോന്‍ ഐലന്റ്, സൗത് സുഡാന്‍, ട്രിനിഡാഡ് ടൊബാഗോ, തുവാലു, ഉഗാണ്ട, വനാട്വ.

 

Related Articles